മണിക്കുട്ടന്‍ എന്തുകൊണ്ട് മറ്റുള്ളവരോടൊപ്പം വന്നില്ല, യാത്ര രഹസ്യമാക്കി; പിന്നില്‍ ഒരു കാരണം മാത്രം
കൊവിഡിനെ തുടര്‍ന്ന് ബിഗ് ബോസ് സീസണ്‍ 3 നിര്‍ത്തിവച്ചത് പ്രേക്ഷകരെ നിരാശരാക്കിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഷോ നിര്‍ത്തിവച്ചത്. കൊവിഡിനെ തുടര്‍ന്ന് തമിഴ്‌നാട് റവന്യു വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ഷോ നിര്‍ത്തിവച്ചത്. താല്‍ക്കാലികമായാണ് ഷോ നിര്‍ത്തിവച്ചതെന്ന് അധികൃതര്‍ പറഞ്ഞതെങ്കിലും പിന്നീട് താരങ്ങള്‍ കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തില്‍ മിക്ക താരങ്ങളും എത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. എന്നാല്‍ മണിക്കുട്ടനും രമ്യയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ എന്തുകൊണ്ടാണ് മണിക്കുട്ടന്‍ മറ്റുള്ളവരോടൊപ്പം വരാതിരുന്നതിന്റെ കാരണം തിരയുകയാണ് സോഷ്യല്‍ മീഡിയ..

മത്സരത്തില്‍ വിജയി ഉണ്ടാകും
ഷോ നിര്‍ത്തിവച്ചെങ്കിലും മത്സരത്തില്‍ വിജയി ഉണ്ടാകുമെന്നാണ് ബിഗ് ബോസ് കഴിഞ്ഞ ദിവസം അറിയിച്ചത്. വോട്ടിംഗിന്റെ അടിസ്ഥാനത്തിലായിരിക്കും സീസണ്‍ 3യുടെ വിജയയിവെ തിരഞ്ഞെടുക്കുക. ഇതോടെ താരങ്ങളും ഫാന്‍ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി വോട്ട് തേടുകയാണ്.

95ാംമത്തെ ദിവസം
കൊവിഡ് കേസ് ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു 95ാംമത്തെ ദിവസം ഷോ നിര്‍ത്തി വച്ചത് തുടര്‍ന്ന് മത്സരാര്‍ഥികളെ ഹൗസില്‍ നിന്ന് മറ്റൊരു ഹോട്ടലിലേയ്ക്ക് മറ്റുകയായിരുന്നു. ചിത്രീകരണം മുടങ്ങിയതിന് പിന്നാലെ വിജയിയെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു.

കൊച്ചിയിലെത്തി താരങ്ങള്‍
മത്സരം നിര്‍ത്തിവച്ചതോടെ മിക്ക താരങ്ങളും തിങ്കളാഴ്ച രാത്രിയോടെ കൊച്ചി വിമാനത്താവളത്തില്‍ എത്തിയിരുന്നു. റിതു, സൂര്യ, നോബി. റംസാന്‍, അനൂപ്, ഡിംപല്‍ എന്നിവരാണ് കൊച്ചിയില്‍ എത്തിയത്. മണിക്കുട്ടനും രമ്യയും മാത്രമാണ് ഈ സംഘത്തിലുണ്ടാകതിരുന്നത്. എന്തുകൊണ്ടാണ് ഇവര്‍ തിങ്കളാഴ്ച എത്താതിരുന്നത് എന്നാണ് സോഷ്യല്‍ മീഡിയ തിരയുന്നത്.

വീഡിയോ വൈറല്‍
കൊച്ചിയില്‍ ബിഗ് ബോസ് താരങ്ങള്‍ രാത്രിയോടെയാണ് എത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ വീഡിയോയില്‍ മണിക്കുട്ടനെ കാണാത്തതിനെ തുടര്‍ന്ന് ആരാധകര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മണിക്കുട്ടന്‍ എവിടെ എന്ന് ചോദ്യങ്ങള്‍ കമന്റില്‍ വന്നിരുന്നു.

ചൊവ്വാഴ്ച എത്തി
എന്നാല്‍ മണിക്കുട്ടനും രമ്യയും ചൊവ്വാഴ്ചയാണ് കേരളറത്തിലെത്തിയത്. ഇരുവരും തിരുവനന്തപുരം വിമാനത്താവളത്തില്‍ ഉച്ചയോടെ പറന്നിറങ്ങി. ഉച്ചയ്ത്ത് ഒരു മണിയോടെയാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരം സ്വദേശിയാണ് രമ്യയും മണിക്കുട്ടനും അടുത്തടുത്ത സ്ഥലങ്ങളിലാണ് ിവരുടെ വീടുകളും.

മണിക്കുട്ടന്‍ എന്തുകൊണ്ട് വൈകി
അതേസമയം, മണിക്കുട്ടന്‍ എന്തുകൊണ്ട് കേരളത്തില്‍ എത്താന്‍ വൈകിയതും രഹസ്യമാക്കിയത് എന്തുകൊണ്ടാണെന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇപ്പോള്‍ ഇതിന് മറുപടിയുമായി സുഹൃത്ത് അരവിന്ദ് രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടാകാതിരിക്കാനാണ് മണിക്കുട്ടന്റെ വരവ് രഹസ്യമാക്കിയതെന്നാണ് സുഹൃത്ത് പറയുന്നത്.
Recommended Video

എല്ലാവരോടും അന്വേഷണം അറിയിച്ചു
മണിക്കുട്ടന്‍ എല്ലാവരോടും അന്വേഷണം അറിയിച്ചെന്നും സുഹൃത്ത് പറയുന്നു. തിരിച്ചെത്തി എല്ലാം സെറ്റായാല്‍ മണിക്കുട്ടന്‍ നിങ്ങളോട് സംസാരിക്കുമെന്നും സുഹൃത്ത് പറയുന്നു.


Click it and Unblock the Notifications
