Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഉറപ്പാണ് ഋതുമന്ത്ര'.. എന്തുകൊണ്ട് മറ്റുള്ളവർ ഋതുവിന് താഴെ.. കാരണങ്ങൾ നിരത്തി കുറിപ്പ്..വൈറൽ

ചെന്നൈ; കൊവിഡ് പശ്ചാത്തലത്തിൽ ബിഗ് ബോസ് സീസൺ ത്രീ അവസാനിച്ചുവെങ്കിലും ഷോയ്ക്ക് ഒരു വിജയി ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഷോയുടെ വിജയിയെ തീരുമാനിക്കാനുള്ള അവസരം പ്രേക്ഷകർക്കാണ് നൽകിയിരിക്കുന്നത്. മല്‍സരാര്‍ത്ഥികളുടെ ഇതുവരെയുളള പ്രകടനം നോക്കി വോട്ട് ചെയ്യണമെന്നാണ് ചാനൽ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് മുതൽ വോട്ടെടുപ്പ് ആരംഭിക്കും.

സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ

ഇതിനിടെ എന്തുകൊണ്ടും ബിഗ് ബോസ് ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥികളിൽ ഒരാൾ ആണ് ഋതുമന്ത്ര എന്ന് പറയുകയാണ് ഒരു ആരാധകൻ. എന്തുകൊണ്ട് മറ്റുള്ള മത്സരാർത്ഥികൾ അവർക്ക് താഴെയെന്നും കുറിപ്പിൽ അക്കമിട്ട് പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

എന്തുകൊണ്ട് ഋതു മന്ത്ര

എന്തുകൊണ്ട് ഋതു മന്ത്ര

എന്തുകൊണ്ട് ഋതു മന്ത്ര ?
ഒരു റിയാലിറ്റി ഷോ യിൽ റിയൽ ആയി നിന്ന ഒരേ ഒരാൾ . വോട്ട് കിട്ടാൻ വേണ്ടി ഒരു കള്ളത്തരവും കാണിക്കാത്ത നിലപാടുകൾ ആരോടും വ്യക്തമായി പറയുകയും തെറ്റുകൾ വന്നാൽ ക്ഷമ ചോദിക്കാൻ ഉള്ള മനസ്സും , പുറകെ നടന്ന് ചൊറിഞ്ഞാൽ വേണ്ടതിന് മാത്രം വ്യക്തമായ മറുപടി കൊടുക്കുകയും അല്ലാത്തത് അവഗണിക്കുകയും ചെയ്യുന്ന രീതി. പെർഫോമൻസിൽ മണിക്കുട്ടന് ഒപ്പം പിടിച്ചു നിന്ന ഒരേ ഒരു Contestent. ഡേ ഒന്ന് മുതൽ 95 ദിവസവും ബിഗ് ബോസ് ഹൗസിൽ നിന്ന ആൾ .

എന്തുകൊണ്ട് മറ്റുള്ളവർ താഴെ

എന്തുകൊണ്ട് മറ്റുള്ളവർ താഴെ

എന്തുകൊണ്ട് മറ്റുള്ളവർ ഋതുവിന് താഴെ
1. മണിക്കുട്ടൻ - മോഹൻലാൽ വഴക്ക് പറഞ്ഞപ്പോൾ തന്റെ ഇമേജ് പോയി എന്ന് പേടിച്ച് ബിഗ്ബൊസ് ഹൗസിൽ നിന്ന് പോയി . തിരിച്ച് വന്ന് ഡിംപലിൻറെ നിഴലായി നിന്നു.

മണിക്കുട്ടനെ താഴെയെത്തിച്ചു

മണിക്കുട്ടനെ താഴെയെത്തിച്ചു

2. ഡിംപൽ - സിംപതിയും വോട്ട് പിടിക്കാൻ ഉള്ള ചീപ്പ് സ്ട്രാറ്റജിയും എടുത്ത് കളിച്ച് PR ൻറെ ബലത്തിൽ മാത്രം മുന്നോട്ട് പോയ മത്സരാർത്ഥി. പുറത്ത് പോയ ശേഷം ആളുകളെ അറിഞ്ഞ് കുറ്റം പറച്ചിലും പരദൂഷണവും ഗ്രൂപ്പ് കളിയിലും മികച്ച മത്സരാർത്ഥികളിൽ ഒരാളായ മണിക്കുട്ടനെ അവസാന സ്ഥാനത്ത് എത്തിച്ചു.

 പറയാൻ ഒന്നും ഇല്ല

പറയാൻ ഒന്നും ഇല്ല

3. അനൂപ് - ഫിസിക്കൽ ടാസ്കും അടുക്കളയും മാത്രം അല്ലാതെ പറയാൻ ഒന്നും ഇല്ല. 33 വയസുള്ള ഒരു യുവാവ് മയിലിനെ വാങ്ങിയില്ല, അത് ചെയ്തില്ല, ഇത് ചെയ്തില്ല എന്ന രീതിയിൽ നല്ല കരച്ചിലും പരാതി പറച്ചിലും സീരിയലിലെ അമ്മായിയമ്മ കഥാപാത്രം ആയി ജീവിച്ചു. ആദ്യ 50 ദിവസം ആള് അവിടെ ഉണ്ടൊ എന്ന് പോലും അറിഞ്ഞില്ല.

ലാസ്റ്റ് വരേണ്ട ആൾ

ലാസ്റ്റ് വരേണ്ട ആൾ


4. നോബി - ഒന്നും പറയാനില്ല. നൊബി ചേട്ടൻ നല്ല മനസ്സിന് ഉടമയാണ്. പക്ഷേ ബിഗ് ബോസിൽ ആദ്യമേ പുറത്താകേണ്ട ഒരു വ്യക്തി. അവിടെയും ഇവിടെയും ചില പൊട്ടലും ചീറ്റലും പോലെ ഇടയ്ക്ക് എന്തെങ്കിലും പെർഫോമൻസ്. ഇക്കൂട്ടത്തിൽ ഏറ്റവും ലാസ്റ്റ് വരേണ്ട ആൾ

സിംപതി മാർക്കറ്റ് ചെയ്തു

സിംപതി മാർക്കറ്റ് ചെയ്തു

5. സായ് വിഷ്ണു - ആള് സാധാരണ കുടുംബത്തിൽ നിന്നും വന്നു എന്ന് സിംപതിയും ചേർത്ത് മാർക്കറ്റ് ചെയ്തു. പരദൂഷണം ആയിരുന്നു പ്രധാന ആയുധം. സ്വന്തം നിലനിൽപിന് പല ഗ്രൂപ്പിലും നിന്നു. എല്ലാവരും ഓടിച്ചു വിട്ടു. ലാസ്റ്റ് ഗ്രൂപ്പുകളെ വിമർശിച്ചു കൈയ്യടി നേടി. ടാസ്കുകൾ എടുത്താൽ ഏറ്റവും മോശം ഒരാൾ ആണ് സായ്. ഫിസിക്കൽ ടാസ്കിൽ തന്നേക്കാൾ ആരോഗ്യം ഉള്ള ഒരാളോട് ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാറാവാത്ത വ്യക്തി. കൂടുതലും സ്ത്രീകൾ ആയിരുന്നു സായിയുടെ പ്രധാന ഇരകൾ . നല്ല കരച്ചിലും പ്രധാന കൈമുതൽ .

3 സ്ഥാനത്ത് ഒരാളായി

3 സ്ഥാനത്ത് ഒരാളായി

6. റംസാൻ - ഒരു മെച്ചുരിറ്റി ഇല്ലാത്ത സ്വഭാവം. ഓവർ ദേഷ്യം , വാശി, ഗ്രൂപ്പ് കളി. ലാലേട്ടൻ വരെ ശിക്ഷിച്ച ഒരു മത്സരാർത്ഥി. പെർഫോമൻസ്, ടാസ്ക് എന്നിവ നന്നായി ചെയ്താലും വികാരം കൂടി പലതവണ ടാസ്കുകളിൽ പ്രശ്നങ്ങൾ ഉണ്ടായി. ആദ്യ 3 സ്ഥാനത്ത് ഒരാളായി പരിഗണിക്കാം

നെഗറ്റീവ് ഇമേജ് ഉണ്ടാക്കി

നെഗറ്റീവ് ഇമേജ് ഉണ്ടാക്കി

7. കിടിലൻ ഫിറോസ്- നല്ല പോലെ ഗൈയിം കളിച്ച് മുന്നേറി എങ്കിലും പ്രേക്ഷകർക്കിടയിൽ നെഗറ്റീവ് ഇമേജ് ഉണ്ടാക്കി. രണ്ടു തവണ മോശം പ്രസ്താവന നടത്തി ഒരു ഘട്ടത്തിൽ പുറത്ത് പോവേണ്ടിയിരുന്ന മത്സരാർഥി. വോട്ട് കിട്ടാൻ ചാരിറ്റിയെ കൂട്ട് പിടിച്ചു. പല കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും മാറ്റി പറയൽ .

ഡീഗ്രേഡ് ചെയ്തു

ഡീഗ്രേഡ് ചെയ്തു

ഒന്നും പറയാൻ ഇല്ലാതെ വന്ന ഋതുവിനെ പ്രായവ്യത്യാസം ഉള്ള ചേച്ചി ഒരു അനുജനെ പോലെ കൂടെ നിന്ന റംസാനെ മലയാളികളിൽ ചിലരും PR വർക്കേഴ്സും കൂടി മോശമായി ചിത്രീകരിച്ചു. ഏറ്റവും മികച്ച മത്സരാർത്ഥിയെ എത്രയോ മോശമായി ഡീഡ്രേഡ് ചെയ്തു.

ഉറപ്പാണ് ഋതുമന്ത്ര

ഉറപ്പാണ് ഋതുമന്ത്ര

എന്നിട്ടും അവിടെ നിൽക്കുന്നതും ലാലേട്ടൻ ക്യാപ്റ്റൻ ആക്കിയതും ഈ പറഞ്ഞ ഡീഗ്രേഡിനേക്കാൾ ഋതു ഏറ്റവും മികച്ച മത്സരാർത്ഥി ആണെന്ന് ജനങ്ങൾക്ക് അറിയാവുന്നത് കൊണ്ട് ആണ്. അതുകൊണ്ട് നിങ്ങൾ ഋതുവിന് ചെയ്യുന്ന ഓരോ വോട്ടും സത്യത്തിന് ഉള്ള വോട്ട് ആണ്. യാഥാർത്ഥ്യം തിരിച്ചറിയുന്നവരുടെ വോട്ട് ആണ്. അർഹതയുടെ വോട്ട് ആണ്.
ഉറപ്പാണ് ഋതു മന്ത്ര

അതി സുന്ദരിയായി നടി എസ്തര്‍ അനില്‍: താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Bigg Boss Malayalam 3 Shoot Suspended; Contestants Shifted To A Hotel

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+