സായിയുടെ ഗൂഢതന്ത്രം? മണിക്കുട്ടനെ തോല്‍പിക്കാന്‍ റംസാനെ കൂട്ടുപിടിച്ചു, പക്ഷേ തോറ്റത് സായി തന്നെ

ആരാകും ബിഗ് ബോസ് ഹൗസിലെ ആ ഭാഗ്യവാന്‍ എന്നാണ് ഇപ്പോള്‍ എല്ലാവരും അറിയാന്‍ കാത്തുനില്‍ക്കുന്നത്. ടിക്കറ്റ് ടു ഫിനാലെ ടാസ്‌കിലൂടെ എല്ലാ എലിമിനേഷനുകളേയും മറികടന്ന് ആരായിരിക്കും ഫിനാലേയിലേക്ക് എത്തുക എന്നറിയാന്‍ ആണ് ആ കാത്തിരിപ്പ്.

അതിനായുള്ള ടാസ്‌കുകള്‍ തുടങ്ങുകയും ചെയ്തു. അതിനിടെയാണ് തനിക്ക് ഗ്രൂപ്പില്ലെന്ന് പറയുന്ന സായ് വിഷ്ണു ചെറുതായി ഒന്ന് ഗ്രൂപ്പ് കളിച്ചത്. ഒടുവില്‍ തിരിച്ചടിയായത് സായ് വിഷ്ണുവിന് തന്നെയാണ്.

ടിക്കറ്റ് ടു ഫിനാലേ

ടിക്കറ്റ് ടു ഫിനാലേ

ഫൈനല്‍ ഫൈവില്‍ എത്താന്‍ മത്സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് നല്‍കുന്ന ഒരു എളുപ്പവഴിയാണ് ഈ ടിക്കറ്റ് ടു ഫിനാലേ. അങ്ങനെ വിജയിച്ച് എത്തുന്ന ആള്‍ക്ക് ഒരു എലിമിനേഷനും നേരിടേണ്ടി വരില്ല എന്നതാണ് മെച്ചം.

പ്രശ്‌നങ്ങള്‍ ഉറപ്പ്

പ്രശ്‌നങ്ങള്‍ ഉറപ്പ്

സാധാരണ ടാസ്‌കുകളില്‍ തന്നെ പ്രശ്‌നങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ സ്ഥിരം സംഭവം ആണ്. അങ്ങനെയെങ്കില്‍ ഫിനാലേയിലേക്ക് എന്‍ട്രി കിട്ടുന്ന ഒരു ടാസ്‌കില്‍ എന്തൊക്കെ സംഭവിക്കും എന്ന് ഊഹിക്കാമല്ലോ. അങ്ങനെ ഒരു തുടക്കം കുറിച്ചത് ഋതുമന്ത്ര ആയിരുന്നു.

മണിക്കുട്ടനെ വീഴ്ത്താന്‍

മണിക്കുട്ടനെ വീഴ്ത്താന്‍

ടാസ്‌കിനെ വളരെ ഗൗരവത്തില്‍ കാണുന്ന ഒരാളാണ് മണിക്കുട്ടന്‍. ബാക്കിയെല്ലാവരും ടിക്കറ്റ് ടു ഫിനാലേ ടാസ്‌കും തമാശയില്‍ തന്നെ എടുത്തപ്പോഴും മണിക്കുട്ടന്‍ സീരിയസ് ആയിരുന്നു. അപ്പോഴാണ് മണിക്കുട്ടനെ വീഴ്ത്താന്‍ സായ് വിഷ്ണു തന്ത്രം പുറത്തെടുത്തത്.

റംസാനെ കൂടെ കൂട്ടി

റംസാനെ കൂടെ കൂട്ടി

പരമാവധി ബോളുകള്‍ സ്വന്തം ബോക്‌സില്‍ നിറയ്ക്കുക, സ്വന്തം ബോക്‌സിലെ ബോളുകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കുക- ഇതായിരുന്നു ടാസ്‌ക്. മണിക്കുട്ടന്റെ ബോക്‌സിലെ ബോളുകള്‍ മുഴുവന്‍ എടുക്കാന്‍ താന്‍ സഹായിക്കാമെന്ന് സായ് വിഷ്ണു റംസാനെ അറിയിച്ചു.

കളി തുടങ്ങി

കളി തുടങ്ങി

റംസാന്‍, മണിക്കുട്ടന്റെ ബോക്‌സിലെ ബോളുകള്‍ എല്ലാം എടുത്തു. സായി, മണിക്കുട്ടനെ തടഞ്ഞു നിര്‍ത്തുകയും ചെയ്തു. എന്നാല്‍ ആ സമയം കൊണ്ട് സായിയുടെ ബോക്‌സിലെ ബോളുകള്‍ എല്ലാം മണിക്കുട്ടന്‍ കുപ്പായത്തിന് അകത്താക്കിയിരുന്നു.

റംസാന്‍ സഹായിച്ചിട്ടും

റംസാന്‍ സഹായിച്ചിട്ടും

തന്റെ ബോക്‌സില്‍ നിന്ന് നഷ്ടപ്പെടുന്ന ബോളുകള്‍ക്ക് പകരം മണിക്കുട്ടന്റെ ബോക്‌സില്‍ നിന്ന് റംസാന്‍ എടുത്ത ബോളുകള്‍ നല്‍കണം എന്നതായിരുന്നു റംസാനും സായിയും തമ്മിലുള്ള ഡീല്‍. ഋതുവിന്റെ ബോക്‌സില്‍ നിന്നുള്ള ബോളുകള്‍ കൂടി റംസാന്‍ സായ് വിഷ്ണുവിന് നല്‍കി.

തോറ്റമ്പി

തോറ്റമ്പി

ഇത്രയൊക്കെ ചെയ്തിട്ടും സായ് വിഷ്ണുവിന് എന്ത് സംഭവിച്ചു എന്നല്ലേ. ഗെയില്‍ സുന്ദരമായി പരാജയപ്പെട്ടു. ടിക്കറ്റ് ടു ഫിനാലേയിലെ രണ്ടാം ഘട്ടത്തില്‍ ഋതുമന്ത്രയ്‌ക്കൊപ്പം പുറത്തായത് സായി ആയിരുന്നു. മണിക്കുട്ടന്‍ ആണെങ്കില്‍ അടുത്ത ഘട്ടത്തിലേക്ക് കടന്നുകൂടുകയും ചെയ്തു.

എന്തുകൊണ്ട്

എന്തുകൊണ്ട്

സായിയും മണിക്കുട്ടനും തമ്മിൽ വലിയ പ്രശ്നങ്ങളൊന്നും ഇല്ലാത്തതാണ്. അതേസമയം റംസാനും കൂട്ടരും ഗ്രൂപ്പ് കളിക്കുന്നു എന്ന ആക്ഷേപം ഉന്നയിച്ച ആളാണ് സായി. എന്നിട്ടും സായി എന്തുകൊണ്ട് റംസാനൊപ്പം കൂടി മണിക്കുട്ടനെ തോൽപിക്കാൻ ശ്രമിച്ചു എന്നാണ് സംശയം. ഇതിന് പിന്നിൽ സായിക്ക് എന്തെങ്കിലും ഗൂഢതന്ത്രമുണ്ടോ എന്ന സംശയവും പ്രേക്ഷകർക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+