ഫിറോസും സജ്‌നയും ഞെട്ടിക്കുന്ന റീ എന്‍ട്രി നടത്തുമോ; രമ്യയെ പോലെ തിരിച്ചുവരുമോ; ആശങ്ക പങ്കുവച്ച് സൂര്യ

ബിഗ് ബോസ് സീസണ്‍ 3യില്‍ നിന്നും സജ്‌ന ഫിറോസ് ഖാന്‍ ദമ്പതികള്‍ പുറത്തുപോയതിന്റെ ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ആരാധകരും ഹൗസിനുള്ളില്‍ മത്സരാര്‍ത്ഥികളും ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്. ഇത്തവണ എലിമിനേഷന്‍ ഡ്രാമകള്‍ ഒന്നും തന്നെ ഇല്ലാതെയാണ് ദമ്പതികളെ മോഹന്‍ലാല്‍ പുറത്താക്കിയത്. താരങ്ങളെ പുറത്താക്കിയതില്‍ പിന്തുണക്കുന്ന ആരാധകരും എതിര്‍ക്കുന്ന ആരാധകരും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ബിഗ് ബോസ് ഹൗസില്‍ മറ്റൊരു ചര്‍ച്ചകള്‍ക്ക് വഴി വച്ചിരിക്കുകയാണ്.

റീ എന്‍ട്രി ഉണ്ടാകുമോ

റീ എന്‍ട്രി ഉണ്ടാകുമോ

ഫിറോസും സജ്‌നയും പുറത്തുപോയതിന് പിന്നാലെ താരങ്ങള്‍ ഞെട്ടിക്കുന്ന ഒരു റീ എന്‍ട്രി നടത്തുമോ എന്ന സംശയത്തിലാണ് പലരും. പ്രേക്ഷകരം ഇങ്ങനെ ഒരു ആശങ്ക പങ്ക് വയ്ക്കുമ്പോള്‍ ബിഗ് ബോസ് ഹൗസിനുള്ളിലും സമാനമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സൂര്യ മണിക്കുട്ടനോട് പറയുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ആരെ നോമിനേറ്റ് ചെയ്യും

ആരെ നോമിനേറ്റ് ചെയ്യും

സജ്‌നയും ഫിറോസും ഇപ്പോള്‍ പുറത്തായി. പെട്ടെന്ന് നോബി ചേട്ടന്‍ പറഞ്ഞ കാര്യം ഇനി ആരെ നോമിനേറ്റ് ചെയ്യുമെന്നുള്ളതാണ്. പിടികിട്ടിയോ എന്ന് സൂര്യ മണിക്കുട്ടനോട് ചോദിക്കുന്നു.

മണിക്കുട്ടന്റെ മറുപടി

മണിക്കുട്ടന്റെ മറുപടി

അതേ, അവരെല്ലാം ഇത്രയും നാള്‍ ഇവരെയാണ് ശ്രദ്ധിച്ച് കൊണ്ടിരുന്നത്. അവര്‍ മാറി. ഇനി നിങ്ങള്‍ എന്ത് ചെയ്യുമെന്ന് മണിക്കുട്ടനും പറയുന്നു. ഇനിയിപ്പോള്‍ നമ്മളെ പോലെ സാധാരണയായി നില്‍ക്കുന്നവര്‍ക്ക് പ്രശ്നങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന് സൂര്യ മണിക്കുട്ടനോട് പറഞ്ഞു. അവരിപ്പോള്‍ തന്നെ തലപുകഞ്ഞ് ചിന്തിച്ച് കൊണ്ടിരിക്കുയ അല്ലേന്ന് മണിക്കുട്ടനും സൂചിപ്പിച്ചു.

നമ്മള്‍ വെറുത്തിട്ടില്ല

നമ്മള്‍ വെറുത്തിട്ടില്ല

ഇത്രയും നാള്‍ പൊതുവായി ഒരാള്‍ ഉണ്ടായിരുന്നു. അവര്‍ നമ്മളെ വെറുപ്പിച്ചതാണ്. അല്ലാതെ അവരെ നമ്മള്‍ വെറുത്തിട്ടില്ല. സംസാരിക്കാന്‍ പോലും സമ്മതിക്കാതെ ജനങ്ങളെ പോലും വെറുപ്പിച്ചിട്ടുണ്ടെന്നും സൂര്യ പറയുന്നു.

സൂര്യയുടെ ആശങ്ക

സൂര്യയുടെ ആശങ്ക

നോബി ചേട്ടന്‍ പറഞ്ഞതു പോലെ കേക്കുമൊക്കെ വാങ്ങി രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് ഫിറോസും സജ്‌നയും റീ എന്‍ട്രി നടത്തുമോ എന്ന ആശങ്കയാണ് സൂര്യ പങ്കുവച്ചത്. അങ്ങനെ വരുമോ എന്ന് മണിക്കുട്ടന്‍ ചോദിച്ചപ്പോള്‍ സീക്രട്ട് റൂമിലൊക്കെ ഇരുത്തി രമ്യ വന്നതുപോലെ വന്നാലോ എന്ന് സൂര്യ പറഞ്ഞു.

എത്ര ഹൊറിബിള്‍ ആയിരുന്നു

എത്ര ഹൊറിബിള്‍ ആയിരുന്നു

കൂടാതെ ഫിറോസിന്റെ സ്ത്രീ വിരുദ്ധത കാണിച്ചുള്ള വീഡിയോയെ കുറിച്ചും സൂര്യ പറഞ്ഞു. സ്ത്രീ വിരുദ്ധത കാണിച്ചുള്ള വീഡിയോ കണ്ടപ്പോള്‍ അതൊക്ക എത്ര ഹൊറിബിളായിട്ടാണ് തോന്നിയത്. ജയിലിനുള്ളിലെ സംഭവങ്ങള്‍ അടക്കം വന്നു എന്നും സൂര്യ പറയുന്നു.

പൊതു ശത്രു ഫിറോസായിരുന്നു

പൊതു ശത്രു ഫിറോസായിരുന്നു

സൂര്യയുടെ ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ അഭിപ്രായങ്ങളുമായി ആരാധകരും രംഗത്തെത്തി. സൂര്യ പറഞ്ഞത് സത്യമാണ്. ഇത്രയും നാള്‍ ഫിറോസ് ആയിരുന്നു എല്ലാവരുടെയും പൊതുശത്രു. ഇനി ആണ് മറ്റുള്ളവര്‍ തമ്മിലുള്ള കളി തുടങ്ങാന്‍ പോവുന്നത്. ഇതുവരെ ഉണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം ഫിറോസിന്റെ ബഹളത്തില്‍ മുങ്ങി പോയിരുന്നെന്ന് ആരാധകര്‍ പറയുന്നു.

തിരിച്ചുവരില്ല

തിരിച്ചുവരില്ല

സജ്‌നയും ഫിറോസും തിരിച്ചുവരുന്ന കാര്യം ചിന്തിക്കുകയേ വേണ്ട എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കാരണം വോട്ട് ചെയ്ത് പുറത്തായവര്‍ മാത്രമേ റീ എ്ന്‍ട്രി ആവുകയുള്ളൂ. മോശം പെരുമാറ്റത്തെ തുടര്‍ന്ന് പുറത്താക്കിയവരെ ഒരിക്കലും തിരിച്ചുകൊണ്ടു വരില്ലെന്നും ആരാധകര്‍ പറയുന്നു.

റീ എന്‍ട്രി ചര്‍ച്ച ചെയ്ത ആരാധകരും

റീ എന്‍ട്രി ചര്‍ച്ച ചെയ്ത ആരാധകരും

സജ്‌ന ഫിറോസ് പുറത്തു പോയതിന് പിന്നാലെ തിരിച്ചുവരവിന് സാധ്യതയുണ്ടെന്നും ആരാധകരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് സാധ്യത എത്രത്തോളമുണ്ടെന്ന് വരും ദിവസങ്ങളിലെ എപ്പിസോഡ് പുറത്തിറങ്ങിയാല്‍ മാത്രമേ മനസിലാകൂ.

ഇനി 12 മത്സരാര്‍ത്ഥികള്‍

ഇനി 12 മത്സരാര്‍ത്ഥികള്‍

അതേസമയം, ഇനി ബിഗ് ബോസ് ഹൗസില്‍ 12 മത്സരാര്‍ഥികളാണ് ഉള്ളത്. 14 മത്സരാര്‍ഥികളുമായിട്ടാണ് ഷോ ആരംഭിച്ചത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ 4 പേര്‍ എത്തിയതില്‍ രമ്യാ പണിക്കര്‍ മാത്രമാണ് ഇപ്പോള്‍ ഹൗസിനുള്ളിലുള്ളത്. പുറത്ത് പോയ രമ്യ മറ്റൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് വീണ്ടും രംഗപ്രവേശനം ചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+