Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഫൈനൽ മൊമന്റ്... ലാൽ വേദിയിലേക്ക്...ബിഗ് ബോസ് വിന്നർ ..നിര്‍മാതാവ് വെളുപ്പിന് കണ്ട സ്വപ്നം';കുറിപ്പ്

ചെന്നൈ; ബിഗ് ബോസ് മലയാളം സീസൺ ത്രീയുടെ വിജയി ആരായിരിക്കും? വോട്ടെടുപ്പ് പൂർത്തിയായതോടെ വളരെയേറെ ആകംഷയിലാണ് ആരാധകർ. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ടെങ്കിലും അത് എപ്പോഴാണെന്നോ എവിടെ വെച്ചാണെന്നോ തുടങ്ങിയ വിവരങ്ങളൊന്നും ലഭ്യമല്ല.

മാലിന്യക്കൂമ്പാരത്തിനിടയിലെ ജീവിതങ്ങൾ; ലോകപരിസ്ഥിതി ദിനത്തിൽ കാണേണ്ട ചിത്രങ്ങൾ

ഇതോടെ ഫൈനലിനെ കുറച്ചിള്ള പല പ്രതീക്ഷകളും ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഒരു ആരാധകന്റെ രസകരമായ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
കുറച്ച് ദിവസങ്ങളായുള്ള ബിഗ് ബോസ് നിർമാതാവിന്റെ ഒരു പുലർക്കാല സ്വപ്നം എന്ന വരികളോടെയാണ് കുറിപ്പ് തുടങ്ങുന്നത്, വായിക്കാം

മൊമന്റ് വന്നിരിക്കുന്നു സുഹൃത്തുക്കളേ

കുറച്ച് ദിവസങ്ങളായുള്ള bb പ്രൊഡ്യൂസറുടെ ഒരു പുലർക്കാല സ്വപ്നം.രഞ് ജിനി ഹരിദാസ് (with വെട്ടിത്തിളങ്ങുന്ന സാരിയും സ്ലീവ്ലെസ് ബ്ലൗസും, വയലറ്റ് കളർ തിളങ്ങുന്ന ലിപ്സ്റ്റിക്കും.) :
"ഇത്രയും നേരം നമ്മൾ അടിച്ചു പൊളിച്ചു.
അങ്ങനെ.. ആ ഒരു moment വന്നിരിക്കയാണ് സുഹുർത്തുക്കളേ.. മലയാളികളുടെ പ്രിയ നടൻ മോഹൻ ലാലിനെ ഞാൻ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു... (ലാലേട്ടൻ സ്റ്റേജിലേക്ക്)

മണിക്കുട്ടൻ മുണ്ടിൽ

" ഏഷ്യാനെറ്റ് md.. Confident group chairman... നമ്മുടെ പ്രിയപ്പെറ്റ bb contestants.. എല്ലാവരും തന്നെ വേദിയിൽ എത്തിക്കഴിഞ്ഞു.. "(വേദിയിൽ ഭയഭക്തി ബഹുമാനങ്ങളോടെ അമിത വിനയച്ചിരിയോടെ വിനയ കുലപതി മണിക്കുട്ടൻ, മലയാളികളെ കയ്യിലെടുക്കാനായി മുണ്ടിൽ.

റിബ്ബണും കെട്ടി ഫിറോസ്

ഡാൻസ് കോസ്റ്റ്യൂം മുഴുവനും മാറാൻ സമയം കിട്ടാത്തത് കൊണ്ടോ എന്തോ, അതേ ലുക്കിൽ റംസാൻ. ഇവിടേയും തലയിൽ റിബ്ബണും കെട്ടി, ഒന്നാം സ്ഥാനം സ്വയം ഉറപ്പിച്ച മുഖഭാവവുമായി കൊണ്ട് ഫിറോസ്, കഥയെന്താണെന്ന് ഇനിയും മനസ്സിലായിട്ടില്ലാത്ത ലുക്കിൽ അനൂപ്, ഒരു ഓഞ്ഞ ചിരിയുമുണ്ട്.

ജയിച്ചവർക്ക്

"ഇതൊക്കെ എന്താണപ്പാ, ഇങ്ങനെ ഷോ ഇടാൻ മാത്രം.? ജയിച്ചവർക്കങ്ങ് കൊടുത്താൽ പോരെ? ബാക്കിയുള്ള വരെ വിളിച്ച് നാറ്റിക്കണോ? ഒരു പ്രോത്സാഹന സമ്മാനം പോലും ഇല്ലലോ." - എന്ന് ഉള്ളത് ഉള്ളപോലെ പറയണമെന്നുണ്ടെങ്കിലും അതൊക്കെ അടക്കി വെച്ച്, സ്വതവേയുള്ള വിഷാദച്ചിരിയിൽ അച്ഛൻ്റെ വിയോഗം ഏൽപിച്ച ദുഃഖവും കൂടിച്ചേർന്ന മന്ദഹാസവുമായി ഡിമ്പൽ.

സുന്ദരിയായി ഋതു

കോട്ടിലും ഫുൾ സ്യൂട്ടിലും ഓസ്കാർ വാങ്ങുന്ന സ്റ്റെെലിൽ സായി. തിളങ്ങുന്ന ഡാർക്ക് സ്ലീവ് ലെസ് ബ്ലൗസും, ഡാർക് കളർ സാരിയും മനോഹരമായ പുഞ്ചിരിയുമായി ഋതു.)
രഞ്ജിനി ഹരിദാസ് തുടരുന്നു: ഏവരുടേയും സാന്നിദ്ധ്യത്തിൽ വിന്നറെ പ്ര്യഖ്യാപിക്കാൻ ഇനി നിമിഷങ്ങൾ മാത്രം...

ആർപ്പുവിളികൾ


മൂന്ന് നാല് മണിക്കൂർ അടിച്ചു പൊളിച്ച ആഘോഷ രാവിന് ശേഷം.. എല്ലാവരും ക്ഷീണിച്ചെന്ന് തോന്നുന്നു. എന്താ..? ഓഡിയൻസിൻ്റെ ഭാഗത്ത് നിന്ന് ശബ്ദമൊന്നും ഇല്ലാത്തെ..? ഒരാർപ്പങ്ങ് വെച്ച് കൊടുത്തേ..."(ക്രയിൻ ക്യാമറ ഓടിപ്പോകുമ്പോൾ ക്ലോസപ്പിൽ contestants nte പേരെഴുതിയ പ്ലക്കാർഡുകളുമായി ഫാനരക്കൂട്ടങ്ങളുടെ ആർപ്പു വിളികൾ. കൂടുതൽ ആർപ്പുവിളികളും പ്ലക്കാർഡുകളും മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവായി വന്ന മണിക്കുട്ടനാണ്.)

മോഹന്‍ലാലിനെ ക്ഷണിക്കുന്നു

രഞ്ജിനി: വിന്നറെ പ്രഖ്യാപിക്കാൻ കേരളക്കരയുടെ പ്രിയപ്പെട്ട ശ്രീ മോഹൻലാലിനെ ക്ഷണിച്ചു കൊള്ളുന്നു."Background il വാഴുന്നവരാരോ എന്ന title song.രണ്ട് തരുണീമണികൾ സിൽവർ പ്ലേറ്റിൽ റിബ്ബൺ കെട്ടിയ ഒരു envelope മായി മോഹൻ ലാലിൻ്റെ അരികിൽ വരുന്നു. ലാലേട്ടൻ അതെടുക്കുന്നു. വിന്നറുടെ പേരാണ്. അതിൽ ആരുടെ പേരാണ് ഉള്ളത് എന്ന് ലാലേട്ടനെന്നല്ല, പ്രപഞ്ചത്തിൽ തന്നെ ആർക്കുമറിയില്ല എന്നതാണ് സത്യം.
(തുടരും)

ഹോട്ട് ലുക്കിൽ നടി ഇതി ആചാര്യ.. ചിത്രങ്ങൾ

Recommended Video

cmsvideo
    Bigg Boss Season 4 possible contestants | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+