ഫിനാലെയില്‍ നവ്യാ നായരെ പോലെ പൊട്ടിക്കരഞ്ഞത് എന്തിന്; മുകേഷിന്റെ ചോദ്യം, തുറന്നുപറഞ്ഞ് മണിക്കുട്ടന്‍
ബിഗ് ബോസ് സീസണ്‍ 3 യിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ ആളാണ് മണിക്കുട്ടന്‍. ഷോയില്‍ പങ്കെടുത്തതോടെ ആരാധകരുടെ വലിയ പിന്തുണ മണിക്കുട്ടനെ തേടിയെത്തിയിരുന്നു. ഒമ്പതര കോടി വോട്ട് നേടിയാണ് മണിക്കുട്ടന്‍ ബിഗ് ബോസിന്റെ വിജയിയായത്. ഷോയുടെ തുടക്കത്തില്‍ തന്നെ പ്രേക്ഷകര്‍ വിജയിയാകുമെന്ന് പ്രവചിച്ച താരമായിരുന്നു മണിക്കുട്ടന്‍. മികച്ച പ്രകടനം കാഴ്ചവച്ചതോടെ വലിയ പിന്തുണ നേടിയെടുക്കാന്‍ മണിക്കുട്ടന് സാധിച്ചു.

ബിഗ് ബോസ് ഫിനാലെ വേദിയില്‍ വിജയി താനാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് മണിക്കുട്ടന്‍ പ്രതികരിച്ചത്. എന്നാല്‍ ഇപ്പോഴിതാ അതിന്റെ കാരണം എന്താണെന്ന് ചോദിച്ച മുകേഷിന്റെ ചോദ്യത്തിന് മണിക്കുട്ടന്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയില്‍ എത്തിയപ്പോഴാണ് മുകേഷിന്റെ രസകരമായ ചോദ്യം.

വേദിയില്‍ മുകേഷിന്റെ ചോദ്യം ഇങ്ങനെയായിരുന്നു 'അമ്പിളി ദേവിയും നവ്യ നായരും യുവജനോത്സവത്തില്‍ മത്സരിച്ചു. അമ്പിളി ദേവി കലാതിലകമായി. വിജയിക്കാന്‍ സാധിക്കാത്തതുകൊണ്ട് നവ്യ നായര്‍ പൊട്ടിക്കരയുന്നതാണ് വാര്‍ത്തകളില്‍ കണ്ടത്. പിറ്റേ ദിവസത്തെ പത്രത്തില്‍ നവ്യ നായര്‍ കരയുന്നത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കലാതിലകമായ അമ്പിളി ദേവിയുടെ പടമൊന്നുമില്ല. കിട്ടാത്ത ആളുടെ ഫോട്ടോയാണ് പത്രത്തില്‍ വന്നത്.

എന്നാല്‍ ഇവിടെ ഒരാളുടെ പടം ഞാന്‍ ടിവിയില്‍ കണ്ടു. ഫ്ളാറ്റ് കിട്ടാത്തത് കൊണ്ടാവും കരയുന്നതെന്ന് കരുതി. പക്ഷേ കിട്ടിയത് കൊണ്ടായിരുന്നു ആ കരച്ചില്‍- മുകേഷ് ചോദിച്ചു. ഈ ചോദ്യത്തിന് രസകരമായ ഉത്തരമാണ് മണിക്കുട്ടന്‍ വേദിയില്‍ വച്ച് നല്‍കിയത്. ഇത്രയും വലിയ പിന്തുണ എനിക്ക് ലഭിക്കുമെന്ന് ഞാന്‍ കരുതിയില്ലെന്ന് മണിക്കുട്ടന്‍ പറഞ്ഞു.

ബിഗ് ബോസ് ഷോയ്ക്കിടെ ഒരു പ്രശ്‌നം കാരണം മത്സരത്തില്‍ നിന്ന് ഞാന്‍ പുറത്തേക്ക് പോയിരുന്നു. അതുകൊണ്ട് വിജയി ആകുമെന്ന് കരുതിയില്ല. പക്ഷേ, എന്നിട്ടും എന്നെ ആളുകള്‍ സ്വീകരിച്ചു. എനിക്ക് ഫ്‌ളാറ്റ് കിട്ടിയതിനേക്കാളും എനിക്ക് സന്തോഷമായത് ഒമ്പതര കോടി വോട്ട് നല്‍കി ജയിച്ചതിലാണ്.

അത്രയും വലിയ സ്‌നേഹം എനിക്ക് മലയാളികള്‍ നല്‍കിയപ്പോള്‍ തിരിച്ചു നല്‍കാന്‍ എന്റെ കയ്യില്‍ കണ്ണീര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് മണിക്കുട്ടന്‍ പറഞ്ഞു. ബിഗ് ബോസില്‍ ഒപ്പം പങ്കെടുത്ത നോബി അടക്കം വേദിയിലുള്ളപ്പോഴാണ് മണിക്കുട്ടന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. ഇതിനിടെ നോബിയോട് ഫ്‌ളാറ്റ് കിട്ടാത്തതിന് പൊട്ടിച്ചിരിച്ചത് എന്തിനായിരുന്നു എന്ന് ടിനി ടോം ചോദിച്ചു.

ആ ചോദ്യത്തിന് നോബിയുടെ മറുപടി ഇങ്ങനെയായിരുന്നു, രാവിലെ എല്ലാവരും എഴുന്നേല്‍ക്കാന്‍ ബിഗ് ബോസിനുള്ള പാട്ട് വയ്ക്കും. അപ്പോള്‍ എനിക്ക് സന്തോഷമാകും. കാരണം അന്നത്തെ പെയ്‌മെന്റ് തുടങ്ങി. രാത്രി ലൈറ്റ് ഓഫ് ആയി കഴിയുമ്പോള്‍ പെയ്‌മെന്റ് കഴിഞ്ഞു. ഇനി കിടക്കാം എന്നാണ് ചിന്തിക്കുന്നതെന്നും നോബി പറയുന്നു.

അതേസമയം, മണിക്കുട്ടന്റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി ആരാധകരമാണ് ഈ വീഡിയോയ്ക്ക് താഴെ സ്‌നേഹ പ്രകടനവുമായി രംഗത്തെത്തുന്നത്. ചിലര്‍ വീഡിയോയ്ക്ക് താഴെ കുറിച്ച കമന്റുകള്‍ ഇങ്ങനെയായിരുന്നു, അന്ന് എംകെയുടെ മാത്രമല്ല ആ ദിവസം കാത്തിരുന്ന ഒരുപാട് പേരുടെ കണ്ണുകള്‍ സന്തോഷം കൊണ്ടും, അഭിമാനം കൊണ്ടും നിറഞ്ഞ ദിവസായിരുന്നു. എംകെ ചിരിച്ചാല്‍ ഞങ്ങളും ചിരിക്കും കരഞ്ഞാല്‍ ഞങ്ങളും കരയും. പക്ഷെ ഫിനാലെയില്‍ എംകെ കരഞ്ഞിട്ടും ഞാന്‍ ചിരിച്ചു...ചിരിച്ചു ചിരിച്ചു കരഞ്ഞു..

9 കോടി വോട്ട് കിട്ടി വിജയിക്കുന്നത് ഒരു ചെറിയ കാര്യമല്ല. അതിന് ഒരു റേഞ്ച് വേണം. അതാണ് നമ്മുടെ മണിക്കുട്ടന്‍ ചേട്ടന്‍. കട്ടക്ക് നിന്ന് ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് സ്‌നേഹത്തില്‍ പൊതിഞ്ഞ 9 കോടി വോട്ടുകള്‍ കൊണ്ടാണ് പ്രേക്ഷകര്‍ മറുപടി കൊടുത്തത്.. ആ സന്തോഷത്തിന്റെ കണ്ണീര്‍ ആയിരുന്നു അത്. അന്ന് മണിക്കുട്ടന്‍ കരഞ്ഞപ്പോള്‍ കൂടെ ഞങ്ങളും കരഞ്ഞു മനസ്സ് നിറഞ്ഞുതുളുമ്പിയ ആനന്ദ കണ്ണീര്‍ ആയിരുന്നു അത്.

അന്ന് ഏട്ടന്‍ മാത്രം അല്ല. ബിഗ് ബോസ് ഫിനാലെ കണ്ടിരുന്ന ഏട്ടനെ സ്‌നേഹിക്കുന്ന എല്ലാവരും അറിയാതെ കരഞ്ഞു പോയ നിമിഷം ആണ്, കുറെ നാളുകള്‍ക്കു ശേഷം മണിക്കുട്ടനെ കണ്ടത്തില്‍ ഒരു പാട് സന്തോഷം മണിക്കുട്ടന്റെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ എന്ന് ആശംസിക്കുന്നു എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റുകള്‍.


Click it and Unblock the Notifications