മണിക്കുട്ടന്റെ വിവാഹം തീരുമാനിച്ചോ? 75 ലക്ഷത്തിന്റെ ഫ്ളാറ്റ് എവിടെ വാങ്ങും? മറുപടിയുമായി മണിക്കുട്ടൻ
തിരുവനന്തപുരം: ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ വിജയിച്ച് 75 ലക്ഷത്തിന്റെ ഫ്‌ളാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് മണിക്കുട്ടന്‍. രണ്ടാം സ്ഥാനത്ത് എത്തിയ സായ് വിഷ്ണുവിനേക്കാള്‍ മൂന്ന് കോടിയില്‍ അധികം വോട്ട് നേടിയാണ് മണിക്കുട്ടന്‍ കപ്പടിച്ചത്.
സമ്മാനമായി ലഭിച്ച ഫ്‌ളാറ്റിലേക്ക് മണിക്കുട്ടനും കുടുംബവും താമസം മാറിയോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. അതിനിടെ മണിക്കുട്ടന്റെ വിവാഹത്തെ കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നു. വിവാഹത്തെ കുറിച്ച് അടക്കം തുറന്ന് പറഞ്ഞിരിക്കുകയാണ് ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ മണിക്കുട്ടന്‍.

പത്ത് കോടിക്കടുത്ത് വോട്ടുകള്‍ നേടിയാണ് ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ മണിക്കുട്ടന്‍ വിജയിച്ചിരിക്കുന്നത്. ഷോയിലെ മികച്ച എന്റര്‍ടെയിനര്‍ക്കുളള ട്രോഫിയും മണിക്കുട്ടന് തന്നെ കിട്ടി. മണിക്കുട്ടന്റെ വാക്കുകള്‍: '' കൊവിഡ് കാലത്ത് സിനിമാ മേഖലയും പ്രതിസന്ധിയിലായി ജീവിതം എങ്ങോട്ട് കൊണ്ട് പോകണം എന്ന് അറിയാതെ നില്‍ക്കുമ്പോഴാണ് ബിഗ് ബോസില്‍ പങ്കെടുക്കാനുളള അവസരം ലഭിക്കുന്നത് എന്ന് മണിക്കുട്ടന്‍ പറയുന്നു. നൂറ് ദിവസം നില്‍ക്കുക എന്നതിനപ്പുറം ഓരോ ദിവസവും നിന്ന് പോകുക എന്നതായിരുന്നു ആലോചിച്ചിരുന്നത്.
Also Read: അടല്‍ പെന്‍ഷന്‍ യോജന; വര്‍ഷം 60,000 രൂപ വീതം നേടാം! എങ്ങനെയെന്ന് അറിയേണ്ടേ?

ശക്തരായ മത്സരാര്‍ത്ഥികളോട് ഏറ്റുമുട്ടി ഫൈനല്‍ ഫൈവില്‍ എത്തുകയും അതിന് ശേഷം വിജയിക്കുകയും ചെയ്യുന്നത് തന്റെ മാത്രം വിജയമല്ല. ലോക്ക്ഡൗണ്‍ ബുദ്ധിമുട്ടുകള്‍ക്കിടയിലും ആളുകള്‍ പരിപാടി കണ്ട് നമുക്ക് വേണ്ടി വോട്ട് ചെയ്തു. ബിഗ് ബോസിന്റെ ഒന്നാം സീസണിലേക്കും രണ്ടാം സീസണിലേക്കും വിളിച്ചിരുന്നു. ആദ്യത്തെ സീസണിലേക്ക് വിളിച്ചപ്പോള്‍ താന്‍ കമ്മാരസംഭവം സിനിമയുടെ ഷൂട്ടിംഗുമായി തിരക്കില്‍ ആയിരുന്നു.
Also Read: ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കൂ; മാസം 3300 രൂപ വീതം പെന്‍ഷന്‍ നേടാം

ബിഗ് ബോസ് രണ്ടാം സീസണിലേക്ക് വിളിച്ചപ്പോള്‍ താന്‍ കുഞ്ഞാലിമരയ്ക്കാര്‍, മാമാങ്കം എന്നീ സിനിമകളുടെ ഷൂട്ടിംഗ് തിരക്കിലുമായിരുന്നു.. അതുകൊണ്ട് രണ്ട് സീസണുകളിലും പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. മൂന്നാം സീസണിലേക്ക് വിളി വരുന്നത് കൊവിഡ് കാലത്താണ്. ആ സമയത്ത് കാലിന് പരിക്ക് പറ്റി ഇരിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ ആയത് കൊണ്ട് വരവുണ്ടായിരുന്നില്ല, ചിലവ് മാത്രമേ ഉണ്ടായിരുന്നുളളൂ. ബിഗ് ബോസ് ഒരു വലിയ പ്ലാറ്റ്‌ഫോം ആയത് കൊണ്ട് പോകാന്‍ തീരുമാനിച്ചു.

മൂന്നാം സീസണില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച കാര്യം ആദ്യം ആരുടെ അടുത്തും പറഞ്ഞിരുന്നില്ല. കാരണം ആദ്യത്തെ രണ്ട് സീസണിലേക്കും വിളി വന്നപ്പോള്‍ പലരും അത് വേണോ എന്ന് ചോദിച്ചിരുന്നു. പോകുന്നതിന് തൊട്ട് മുന്‍പാണ് എല്ലാവരും അറിഞ്ഞ് തുടങ്ങിയത്. പോകേണ്ടതുണ്ടോ എന്ന് സിനിമയ്ക്ക് അകത്തും പുറത്തുമുളള പലരും ചോദിച്ചു. താനടക്കമുളള എല്ലാ മത്സരാര്‍ത്ഥികളും ഇത്തരം ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധിയുടെ ഒരു ഘട്ടത്തില്‍ ബിഗ് ബോസ് പോലൊരു വലിയ പ്ലാറ്റ്‌ഫോമില്‍ 100 ദിവസം അവസരം ലഭിക്കുന്നത് വലിയ കാര്യമല്ലേ എന്നാണ് തനിക്ക് തോന്നിയത്. ദിവസവും ഒന്നര മണിക്കൂര്‍ പ്രേക്ഷകര്‍ ഏഷ്യാനെറ്റില്‍ നമ്മളെ കാണുമ്പോള്‍ സിനിമ കാണുന്നത് പോലെ ആയിരിക്കും. സിനിമയ്ക്ക് വേണ്ടി എടുത്ത തയ്യാറെടുപ്പുകള്‍ ബിഗ് ബോസിലെ ടാസ്‌കുകള്‍ക്ക് സഹായമായിട്ടുണ്ട്. ജിമ്മും ഡാന്‍സും ആയോധനകല പഠിച്ചതുമെല്ലാം ബിഗ് ബോസ് ഹൗസില്‍ സഹായമായിട്ടുണ്ട്.

പ്രേക്ഷകര്‍ നമ്മളെ എങ്ങനെ കാണുന്നു എന്ന് അറിഞ്ഞിരുന്നത് മോഹന്‍ലാല്‍ വരുന്ന ശനി, ഞായര്‍ എപിസോഡുകളില്‍ മാത്രം ആയിരുന്നു. ലക്ഷ്വറി ടാസ്‌കുകളില്‍ ഫുള്‍ മാര്‍ക്ക് കിട്ടിയതിന്റെ അര്‍ത്ഥം ആളുകളില്‍ നിന്ന് നല്ല അഭിപ്രായം കിട്ടുന്നു എന്നതാണ്. ബിഗ് ബോസ് ഷോ 14 ദിവസത്തേക്ക് നീട്ടാന്‍ തീരുമാനിച്ചിരുന്നു. അതിന് അര്‍ത്ഥം പ്രേക്ഷകരെ എന്റര്‍ടെയിന്‍ ചെയ്യിപ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു എന്നാണ്. ആദ്യത്തെ രണ്ട് സീസണിലേതിനേക്കാള്‍ മൂന്നിരട്ടി ആയിരുന്നു ഇത്തവണ വോട്ടിംഗ്

ബിഗ് ബോസിലെ സൗഹൃദങ്ങള്‍ ഷോ മുന്നോട്ട് പോകുന്നതിന് അനുസരിച്ച് സ്വാഭാവികമായി വന്ന് ചേര്‍ന്നവ ആണ്. സൗഹൃദം എന്നതൊരു മെഴുകുതിരി പോലെ ആകണമെന്ന് ഷോയില്‍ വെച്ച് തന്നെ താന്‍ പറഞ്ഞിട്ടുളളതാണ്. സൗഹൃദം എന്നത് ഒരു മെഴുകുതിരി പോലെ ആകണം. അവരും നമ്മളും പ്രകാശിക്കണം. ബിഗ് ബോസ് കഴിഞ്ഞാലും നമുക്കൊരു ജീവിതമുണ്ട്. മത്സരബുദ്ധി ഓകെ. എന്നാല്‍ ജീവിതം വെച്ചുളള കളി വേണ്ടെന്ന് താന്‍ തീരുമാനിച്ചിരുന്നു.

മറ്റുള്ളവര്‍ക്ക് ശാരീരികമായും മാനസികമായും പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത് എന്ന് തീരുമാനിച്ചിരുന്നു. ഷോയിലെ എല്ലാവരും സുഹൃത്തുക്കള്‍ തന്നെ ആണ്. പക്ഷേ ആരൊക്കെയാണ് തന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ എന്നത് അവിടെ വെച്ച് തന്നെ പറഞ്ഞിട്ടുളളതാണ്. ബിഗ് ബോസില്‍ നിന്ന് രണ്ട് മൂന്ന് ദിവസം മാറി നില്‍ക്കേണ്ടി വന്നിരുന്നു. സിനിമയ്ക്ക് പിന്നാലെ ആയിരുന്നു 16 വര്‍ഷം. മനസ്സ് മടുത്ത് പോകാം. എങ്കിലും മാനസികമായി കരുത്തോടെ ഇരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

നെഗറ്റീവായ കാര്യങ്ങള്‍ തന്നിലേക്ക് വരുന്ന ഇടങ്ങളില്‍ നിന്ന് മാറി നിന്നിട്ടുണ്ട്. ശാരീരികമായി ആരോഗ്യമുളള നേരത്തും മാനസികമായി തളരും. ബിഗ് ബോസില്‍ നിന്ന് മാറി നിന്നതിനെ കുറിച്ച് വിഷമം ഒന്നും ഇല്ല. അങ്ങനെ മാറിയത് ഗെയിമിനെ ബാധിച്ചിട്ടുമില്ല. കൊവിഡ് കാരണം ഷോ 96ാം ദിവസം അവസാനിച്ച് തിരിച്ച് നാട്ടിലേക്ക് പോകുമ്പോള്‍ കാണാനായി ആളുകള്‍ വന്ന് നില്‍ക്കുന്നുണ്ടായിരുന്നു. അതിനര്‍ത്ഥം ഷോ വിജയിച്ചു എന്നാണ്.

തിരുവനന്തപുരത്തേക്കുളള വിമാനം ഒരു ദിവസം വൈകി ആയിരുന്നു. ഫോണ്‍ കയ്യില്‍ കിട്ടിയതും കുറച്ച് വൈകി ആയിരുന്നു. അതിന് ശേഷമാണ് പ്രേക്ഷകരുടെ പ്രതികരണം മനസ്സിലായത്. നിരവധി കോളുകളും മെസ്സേജുകളും വന്നു. നാട്ടില്‍ എത്തിയപ്പോഴും ആളുകള്‍ കാത്ത് നില്‍ക്കുകയായിരുന്നു. നവരസയുടെ ടീസറിന് താഴെ വന്ന കമന്റുകള്‍ കണ്ടപ്പോഴാണ് ഷോയുടെ ഇംപാക്ട് മനസ്സിലായത്. ബിഗ് ബോസ് കഴിഞ്ഞ് കുറച്ച് കഴിയുമ്പോള്‍ ആളുകള്‍ മറക്കുമെന്ന് കരുതി. എന്നാല്‍ അങ്ങനെ അല്ലെന്ന് മനസ്സിലായി
Recommended Video

ഫ്ളാറ്റ് അപ്രതീക്ഷിതമായി കിട്ടിയ സമ്മാനമാണ്. അതിന്റെ കാര്യങ്ങളൊക്കെ ഇനി തീരുമാനിക്കണം. സിനിമയാണ് തന്റെ സ്വപ്നം. സിനിമാ ജീവിതത്തിന് സഹായിക്കുന്ന രീതിയില്‍ വേണം ഫ്‌ളാറ്റ് എവിടെ വേണം എന്ന് തീരുമാനിക്കാന്‍. കഴിഞ്ഞ നാല് വര്‍ഷമായി എവിടെ പോയാലും തന്റെ വിവാഹം ചര്‍ച്ചയാണ്. ഇനിയൊരു പ്രണയം ഉണ്ടായാല്‍ അത് വിവാഹം ആയിരിക്കും. ഇപ്പോള്‍ ബിഗ് ബോസ് വിജയി ആയി. സിനിമയില്‍ അടുത്ത ചുവട് വെക്കാനുളള ശ്രമത്തിലാണ്. വിവാഹം വന്നുചേരട്ടെ എന്ന് മാത്രമേ കരുതുളളൂ..


Click it and Unblock the Notifications