Get Updates
Get notified of breaking news, exclusive insights, and must-see stories!

സീസണ്‍ 3 എങ്കിലും പ്രേക്ഷകരുടെ പേരില്‍ അറിയപ്പെടട്ടേയെന്ന് മണിക്കുട്ടന്‍; യഥാര്‍ത്ഥ വിനയം കണ്ടോയെന്ന് ആരാധകര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ മണിക്കുട്ടനായിരുന്നു വിജയി ആയത്. മണിക്കുട്ടന് നിരവധി ആരാധകരാണ് ബിഗ് ബോസില്‍ ഉണ്ടായിരുന്നത്.

manikuttan

ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ കിരീടം നേടിയത് നടന്‍ മണിക്കുട്ടന്‍ ആയിരുന്നു. വളരെ കഷ്ടപ്പെട്ട സാഹചര്യത്തിലൂടെ വന്ന് നടനായ മണിക്കുട്ടന്റെ ബിഗ് ബോസിലെ വിജയം ഏറെ അമ്പരപ്പിക്കുന്നതായിരുന്നു. ഒരിക്കല്‍ സ്വയം ബിഗ് ബോസില്‍ നിന്ന് ക്വിറ്റ് ആയി പോയ മണിക്കുട്ടന്‍ പിന്നീട് തിരിച്ചുവരികയും കിരീടം നേടുകയുമായിരുന്നു. ബിഗ് ബോസിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായാണ് മണിക്കുട്ടനെ കണക്കാക്കുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ 3 സമയത്ത് വലിയ ആരാധകരെ സ്വന്തമാക്കാന്‍ മണിക്കുട്ടന് സാധിച്ചിരുന്നു. ശാന്തത കൈവിടാതെ പക്വതയോടെ മണിക്കുട്ടന്‍ കളിച്ചിരുന്നത് എന്നാണ് ആരാധകരുടെ പക്ഷം. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 5 തുടങ്ങാന്‍ പോകുമ്പോള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് മണിക്കുട്ടന്‍. യൂണിവേഴ്‌സല്‍ എന്റര്‍ടെയിന്‍മെന്റ് എന്ന യൂട്യൂബ് ചാനലിനോടായിരുന്നു മണിക്കുട്ടന്‍ പ്രതികരണം. മണിക്കുട്ടന്‍ പ്രതികരണം ഇങ്ങനെയാണ്...

പ്രേക്ഷകരാണ് എല്ലാം

പ്രേക്ഷകരാണ് എല്ലാം

ബിഗ് ബോസ് സീസണ്‍ 5 തുടങ്ങാന്‍ പോകുന്നു. ബിഗ് ബോസ് സീസണ്‍ 3 മത്സരാര്‍ത്ഥിയും അതിലുപരി ബിഗ് ബോസ് സീസണ്‍ 3 പ്രേക്ഷകര്‍ വിന്നര്‍ ആയി സെലക്ട് ചെയ്ത ഒരാളെന്ന രീതിയിലും എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ആശംസ അറിയിക്കുന്നു. പ്രേക്ഷകരാണ് ഏത് ഷോയുടേയും അടിത്തറ. സീസണ്‍ 3 പ്രേക്ഷകരുടെ പേരില്‍ അറിയപ്പെടട്ടെ. ബിഗ് ബോസ് പല സീസണുകളും പല ആള്‍ക്കാരുടേയും പേരിലാണല്ലോ.

പ്രേക്ഷകരുടെ പേരില്‍ അറിയപ്പെടട്ടെ

പ്രേക്ഷകരുടെ പേരില്‍ അറിയപ്പെടട്ടെ

സീസണ്‍ 1, സീസണ്‍ 2, സീസണ്‍ 3 എല്ലാവരും അറിയപ്പെടുന്നത് അതിലുള്ള മത്സരാര്‍ത്ഥികളുടെ പേരിലാണ്. സീസണ്‍ 3 യെ സംബന്ധിച്ച് പറയാനുള്ളത് സീസണ്‍ 3 യിലെ സ്റ്റാര്‍സ് എന്ന് പറയുന്നത് പ്രേക്ഷകരാണ്. പ്രേക്ഷകരുടെ പേരില്‍ അറിയപ്പെടട്ടെ സീസണ്‍ 3. കാരണം അവരുടെ മനസിലെ നന്മയാണ് എന്നെ പോലെ ഒരാളെ വിജയിപ്പിക്കാന്‍ സഹായിച്ചത്. അതുകൊണ്ട് സീസണ്‍ 3 പ്രേക്ഷകരുടെ പേരില്‍ അറിയപ്പെടട്ടേ.

സൈബര്‍ ബുള്ളിയിംഗ് വേണ്ട

സൈബര്‍ ബുള്ളിയിംഗ് വേണ്ട

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലും ഒരുപാട് താരങ്ങള്‍ ഉയര്‍ന്ന് വരട്ടെ. അവര്‍ക്ക് അവരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ ലഭിക്കുകയും അവര്‍ ആഗ്രഹിച്ച ഒരു കരിയര്‍ കിട്ടാനും ആ കരിയറില്‍ ഒരുപാട് നല്ല നല്ല കാര്യങ്ങള്‍ വന്ന് ചേരാനും സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു. സൈബര്‍ ബുള്ളിയിംഗ് ഒരു മേഖലയിലും നല്ല പ്രവണതയല്ല. ആരോഗ്യപരമായിട്ടുള്ള പരാമര്‍ശങ്ങളും വിമര്‍ശനങ്ങളും ഒരു സമൂഹത്തെ നല്ല രീതിയില്‍ കൊണ്ടുപോകാന്‍ സാധിക്കും.

അതൊന്നും പ്രോത്സാഹിപ്പിക്കരുത്

അതൊന്നും പ്രോത്സാഹിപ്പിക്കരുത്

പ്രോഗ്രാം മാത്രമല്ല, സമൂഹത്തിന്റെ നന്മക്ക് ആരോഗ്യകരമല്ലാത്ത വിമര്‍ശനം അംഗീകരിക്കാന്‍ പറ്റില്ല. സൈബര്‍ ബുള്ളിയിംഗ് നമുക്കൊരിക്കലും പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ല. ബാക്കിയെല്ലാം അത് അതിന്റെ വഴിക്ക് പോട്ടെ. ബിഗ് ബോസ് എന്നല്ല, ഏത് പ്രോഗ്രാമായലും പ്രേക്ഷകരുടെ സപ്പോര്‍ട്ടും പ്രേക്ഷകരുടെ ഒരു ഇന്‍വോള്‍വ്‌മെന്റും ഉണ്ടെങ്കില്‍ മാത്രമെ മുന്നോട്ട് പോകാന്‍ സാധിക്കു. പ്രേക്ഷകരാണ് എല്ലായിടത്തേയും താരങ്ങള്‍. അവരാണ് ഏറ്റവും വലിയ താരം.

മണിക്കുട്ടനാണ് ബിഗ് ബോസിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥി

മണിക്കുട്ടനാണ് ബിഗ് ബോസിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥി

തീര്‍ച്ചയായിട്ടും അവരുടെ സപ്പോര്‍ട്ട് ഉണ്ടാകട്ടെ. ഏതൊരാള്‍ക്കും അവരുടെ മുന്നോട്ടുള്ള വളര്‍ച്ചക്ക് പ്രേക്ഷകരുടെ സപ്പോര്‍ട്ട് ആവശ്യമുള്ള കാര്യമാണ് എന്നാണ് മണിക്കുട്ടന്‍ പറയുന്നത്. അതേസമയം ഇതിന് താഴെ മണിക്കുട്ടന്റെ വിനയത്തെ പുകഴ്ത്തി നിരവധി പേര്‍ കമന്റ് ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. മണിക്കുട്ടനാണ് ബിഗ് ബോസിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥി എന്നാണ് ചിലരുടെ കമന്റ്. ബിഗ് ബോസിന് അകത്തും പുറത്തും പ്രേക്ഷകരുടെ മനം കവര്‍ന്ന മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍ എന്നാണ് വേറെ ചിലര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+