അച്ഛന് സുഖമില്ലായിരുന്നു, അതുകൊണ്ടാണ് വൈകിയത്: ഒടുവില്‍ ആ സന്തോഷ വാര്‍ത്ത പങ്കുവച്ച് മണിക്കുട്ടന്‍
ബിഗ് ബോസിന്റെ ഏറ്റവും പുതിയ സീസണ്‍ പ്രേക്ഷകരെ ആകാംക്ഷയാക്കിക്കൊണ്ട് മുന്നേറുകയാണ്. ഓരോ ടാസ്കുകളും ചെറിയ വഴക്കുകളുമായാണ് പുതിയ സീസണ്‍ മുന്നോട്ടുപോകുന്നത്. ഇതിനിടെ, കഴിഞ്ഞ സീസണിലെ വിജയിയായ മണിക്കുട്ടന്‍ തന്റെ ഏറ്റവും പുതിയ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ്. ബിഗ് ബോസ് മത്സരത്തില്‍ പങ്കെടുത്ത് ഒന്നാം സമ്മാനം ലഭിച്ച ഫ്‌ളാറ്റ് സ്വന്തമാക്കിയ സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് മണിക്കുട്ടന്‍ ആ സന്തോഷം പങ്കുവച്ചത്.

സോഷ്യല്‍ മീഡിയയില്‍ മണിക്കുട്ടന്‍ തന്റെ സ്വന്തം കയ്യക്ഷരത്തില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ, പ്രിയപ്പെട്ടവരെ ബിഗ് ബോസിലൂടെ എനിക്ക് ലഭിച്ച ഫ്‌ളാറ്റിന്റെ കാര്യത്തില്‍ തീരുമാനമായി. സന്തോഷം എല്ലാവരെയും അറിയിക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ അച്ഛന്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയും ചെയ്‌തെന്ന് മണിക്കുട്ടന്‍ കുറിപ്പില്‍ പറയുന്നു.

ഈ വരുന്ന ഏപ്രില്‍ 12 ന് തിരുവനന്തപുരം എസ് സി ടി ഹോസ്പിറ്റലില്‍ വച്ച് ഒരു സര്‍ജ്ജറിയ്ക്ക് വിധേയനാകാന്‍ പോകുകയും ചെയ്യുന്നത് കൊണ്ടാണ് കാര്യങ്ങള്‍ കുറച്ച് വൈകിയത്. നിങ്ങള്‍ നല്‍കിയ സ്നേഹ സമ്മാനമാണ് ഈ ഫ്ളാറ്റ്. അതുകൊണ്ട് തന്നെ അതിന്റെ കാര്യങ്ങള്‍ അറിയേണ്ടത് നിങ്ങളുടെ അവകാശമാണ്, അറിയിക്കേണ്ടത് എന്റെ കടമയാണ്.

ഈ വിഷമ ഘട്ടത്തിലും എന്നോടൊപ്പം നിന്ന, എന്റെ സാഹചര്യത്തിനൊപ്പം സഹകരിച്ച ഏഷ്യനെറ്റിനോടും, കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സി ജെ സാറിനോടും, പ്രിയപ്പെട്ട ലാല്‍ സാറിനോടും എന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പ്രേക്ഷകരായ നിങ്ങളോടും സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു.

എല്ലാ സാഹചര്യങ്ങളും പഴയത് പോലെ ആകുമ്പോള്‍ ബാക്കി വിവരങ്ങള്‍ എല്ലാവരെയും അറിയിക്കാം. എന്റെ ജീവിതത്തിലെയും കുടുംബത്തിലെയും സന്തോഷത്തില്‍ കൂടെ നില്‍ക്കാന്‍ എന്നും പ്രേക്ഷകരും, അവരുടെ സന്തോഷവും സ്നേഹവും ഉണ്ടാവണം. നിങ്ങളുടെ സ്വന്തം എം കെ. ഇങ്ങനെയായിരുന്നു മണിക്കുട്ടന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചത്.

അതേസമയം, മണിക്കുട്ടന്‍ പങ്കുവച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് മണിക്കുട്ടന് ബിഗ് ബോസ് ഒന്നാം സമ്മാനമായി നല്‍കിയ ഫ്‌ളാറ്റ് ലഭിച്ചോ എന്ന തരത്തിലുള്ള ചര്‍ച്ചകളിലേക്ക് കടന്നിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ലൈവിലെത്തിയ മണിക്കുട്ടന്‍ ഫ്‌ളാറ്റിനെ കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞതാണ് ആരാധകരുടെ സംശയത്തിന് കാരണമായത്. സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ ആ സംശയത്തിന് മണിക്കുട്ടന്‍ തന്നെ ഉത്തരം നല്‍കുകയും ചെയ്തിരുന്നു.

ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ക്കുളള സമ്മാനം കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്‍കുന്ന ഫ്ളാറ്റ് ആണ് മണിക്കുട്ടന് ലഭിച്ചത്. 75 ലക്ഷം രൂപ വില മതിക്കുന്ന ആഢംബര ഫ്ളാറ്റിനാണ് മണിക്കുട്ടന്‍ അര്‍ഹനായത്. ഇത് കൊച്ചിയിലോ കോഴിക്കോടോ നല്‍കാമെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് വാഗ്ദാനം ചെയ്തിരുന്നു.

92,001,384 വോട്ടുകള്‍ നേടിയാണ് മണിക്കുട്ടന്‍ മലയാളം ബിഗ് ബോസ് മൂന്നാം സീസണില്‍ കിരീടമണിഞ്ഞത്. രണ്ടാം സ്ഥാനത്ത് എത്തിയ സായ് വിഷ്ണുവിനേക്കാളും മൂന്ന് കോടിയില്‍ അധികം വോട്ടുകള്‍ ആണ് മണിക്കുട്ടന് ലഭിച്ചത്. ബിഗ് ബോസിന്റെ തുടക്കം തൊട്ടേ ജനപ്രിയനായ മത്സരാര്‍ത്ഥി ആയിരുന്നു മണിക്കുട്ടന്‍. വിജയി ആകുമെന്ന് പ്രേക്ഷകര്‍ നേരത്തെ തന്നെ പ്രവചിച്ച താരവും മണിക്കുട്ടനായിരുന്നു. മണിക്കുട്ടനൊപ്പം മറ്റ് ഏഴ് പേരായിരുന്നു ബിഗ് ബോസില്‍ ഫിനാലെ വരെ എത്തിയത്.












Click it and Unblock the Notifications