• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഗ് ബോസ് വിജയി മണിക്കുട്ടനോ? പ്രതിഫലം കോടികള്‍, വൈറലായ സ്ക്രീൻഷോർട്ട്, രണ്ടാമത് ആ താരം

മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ വലിയ വിജയം ആയിരുന്നെങ്കിലും മലയാളി പ്രേക്ഷകര്‍ അത്ര താല്‍പര്യത്തോടെയായിരുന്നില്ല ബിഗ് ബോസ് എന്ന ടെലിവിഷന്‍ ഷോയെ ആദ്യ ഘട്ടത്തില്‍ നോക്കി കണ്ടിരുന്നത്. എന്നാല്‍ ഓരോ സീസണ്‍ കഴിയുന്തോറം മലയാളം ഷോയ്ക്ക് വലിയ തോതിലുള്ള ഒരു പ്രേക്ഷക സമൂഹത്ത സൃഷ്ടിക്കാന്‍ കഴിഞ്ഞിരിക്കുന്നുവെന്നാണ് കാണാന്‍ കഴിയുന്നത്.

പിസി ജോര്‍ജ് മുതല്‍ ബാബുരാജും അനുക്കുട്ടിയും വരെ; അടുത്ത ബിഗ് ബോസില്‍ ആരൊക്കെ, പ്രേക്ഷകര്‍ പറയുന്നുപിസി ജോര്‍ജ് മുതല്‍ ബാബുരാജും അനുക്കുട്ടിയും വരെ; അടുത്ത ബിഗ് ബോസില്‍ ആരൊക്കെ, പ്രേക്ഷകര്‍ പറയുന്നു

പ്രിയപ്പെട്ട താരം മോഹന്‍ലാല്‍ അവതാരകനായി എത്തി എന്നതാണ് അതിലെ ഏറ്റവും പ്രധാന ഘടകം. കൂടാതെ ഓരോ സീസണിലെ മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പും നിര്‍ണ്ണായകമായി. എന്നാല്‍ ഏറ്റവും നിര്‍ഭാഗ്യകരം എന്ന് പറയേണ്ടത് ആദ്യ സീസണ്‍ ഒഴികെയുള്ള രണ്ട് സീസണും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലാ എന്നതാണ്.

കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം

ബിഗ് ബോസ്

കോവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രണ്ടാം സീസണ്‍ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരുന്നു. വിജയികളെ പ്രഖ്യാപിക്കാതെയയിരുന്നു രണ്ടാം സീസണ്‍ അവസാനാപിച്ചത്. സമാനമായ സാഹചര്യത്തില്‍ മൂന്നാം സീസണും 95-ാം ദിവസത്തില്‍ നിര്‍ത്തിവെക്കേണ്ടി വന്നു. എന്നാല്‍ രണ്ടാം സീസണില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വിജയികളെ പ്രഖ്യാപിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ടൈറ്റില്‍ വിന്നര്‍

പ്രേക്ഷകരില്‍ നിന്നും ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടത്തിയാണ് ഇത്തവണ ടൈറ്റില്‍ വിന്നറെ പ്രഖ്യാപിക്കുന്നത്. എട്ടുപേരാണ് അവസാന ഘട്ടത്തില്‍ ഇപ്പോല്‍ ഷോയില്‍ അവശേഷിക്കുന്നത്. ചെന്നൈയില്‍ നിന്നും നാട്ടിലെത്തിയ ഓരോ താരങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ തങ്ങള്‍ക്ക് വോട്ടര്‍ഭ്യത്ഥിച്ച് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.

താരങ്ങള്‍

മണിക്കുട്ടന്‍, സായി വിഷ്ണു, ഡിംപല്‍ ഭാല്‍, റിതു മന്ത്ര, നോബി, കിടിലം ഫിറോസ്, അനൂപ് കൃഷ്ണ എന്നിവരാണ് ടൈറ്റില്‍ വിന്നര്‍ മത്സരത്തിലേക്ക് ഉള്ളത്. ഓരോ താരത്തിനും വലിയ ആരാധസമൂഹവും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. ആര്‍മി ഗ്രൂപ്പുകള്‍ രൂപികരിച്ചുകൊണ്ട് ആരാധകര്‍ തങ്ങളുടെ ഇഷ്ടതാരങ്ങള്‍ക്ക് വേണ്ടി പിന്തുണ തേടുന്നത്.

ഒരു വിജയി ഉണ്ടാവും

ഷോ പാതിവഴിയില്‍ നിര്‍ത്തി വെച്ചതോടെ ഇത്തവണയും വിജയി ഉണ്ടാവില്ലെന്ന പ്രചാരണം ശക്തമായിരുന്നു. ഇതോടെ ബിഗ് ബോസിന്‍റെ ക്രെഡിബിലിറ്റിയെ തന്നെ ചോദ്യം ചെയ്തുകൊണ്ടുള്ള ആരോപണങ്ങല്‍ ഉയരാന്‍ തുടങ്ങി. ഈ ഒരു സാഹചര്യത്തില്‍ കൂടിയാണ് സീസണ്‍ 3 ക്ക് ഉറപ്പായും ഒരു വിജയി ഉണ്ടാവും എന്ന പ്രഖ്യാപനവുമായി ബിഗ് ബോസ് അധികൃതര്‍ രംഗത്ത് എത്തുന്നത്.

വോട്ടിങ്

7 ദിവസം നീണ്ട് നില്‍ക്കുന്ന വോട്ടിങായിരുന്നു വിജയിയെ കണ്ടെത്താന്‍ വേണ്ടി ബിഗ് ബോസ് നടത്തിയത്. വോട്ടിങ് ശനിയാഴ്ച അര്‍ധരാത്രിയോടെ പൂര്‍ത്തിയായി. കേരളത്തിലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുന്ന മുറയ്ക്ക് ഏതെങ്കിലും സ്റ്റുഡിയോയില്‍ വെച്ച് ടൈറ്റില്‍ വിന്നറെ പ്രഖ്യാപിക്കുമെന്നാണ് നിലവില്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തിലുള്ള ഔദ്യോഗിക പ്രതികരണം ഇതുവരെയുണ്ടായിട്ടില്ല.

മണിക്കുട്ടന്‍

ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് നിലവില്‍ സിനിമ- സീരിയൽ- ഷോകളുടെ ചിത്രീകരണം നിർത്തി വെച്ചിരിക്കുകയാണ്. അതേസമയം, വോട്ടിങ് കഴിഞ്ഞതിന് പിന്നാലെ തന്നെ നിരവധി അനൗദ്യോഗിക വോട്ടിങ്ങ് റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രേക്ഷ പിന്തുണയില്‍ ഏറെ മുന്നിലുള്ള മണിക്കുട്ടന്‍റെ പേരാണ് വിന്നറായി പ്രചരിക്കുന്നത്.

ആരാധകര്‍

ഷോയുടെ ഒരു ഘട്ടത്തില്‍ പുറത്ത് പോവേണ്ടി വന്നിട്ടും വലിയൊരു ആരാധസമൂഹം മണിക്കുട്ടനുണ്ട്. മണിക്കുട്ടന് പിന്നില്‍ രണ്ടാമതായി ഉള്ളത് സായി വിഷ്ണുവിന്‍റെ പേരാണ്. തുടക്കത്തില്‍ പ്രേക്ഷകരില്‍ പലര്‍ക്കും അത്ര താല്‍പര്യമില്ലാതിരുന്ന മത്സരാര്‍ത്ഥിയായി വിലയിരുത്തപ്പെട്ട വ്യക്തിയാണ് സായി. എന്നാല്‍ മികച്ച മത്സരത്തിലൂടെ ഒരു ദിവസം കഴിയുന്തോരും തന്നെ പിന്തുണ വര്‍ധിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഡിംപല്‍ ഭാല്‍

മുന്നാം സ്ഥാനത്ത് ഡിംപലിന്‍റെ പേരാണ് കേള്‍ക്കുന്നത്. മണിക്കുട്ടനെ പോലെ ഒരു ഘട്ടത്തില്‍ ഷോയില്‍ നിന്നും പുറത്ത് പോയി തിരികെ വന്ന മത്സരാര്‍ത്ഥിയാണ് ഡിംപല്‍ ഭാല്‍. അച്ഛന്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു ഡിംപലിന് ഷോയില്‍ നിന്നും പുറത്ത് പോവേണ്ടി വന്നത്. എന്നാല്‍ ഇതൊക്കെ വെറും പ്രചരണങ്ങള്‍ മാത്രമാണ് എന്നതാണ് യാതാര്‍ത്ഥ്യം. സത്യാവസ്ഥ അറിയണമെങ്കില്‍ ഫിനാലെ വരെ കാത്തിരുപ്പ് തുടരണം.

പ്രതിഫലം

ഇതോടൊപ്പം തന്നെ പ്രചരിക്കുന്ന മറ്റൊരു കാര്യമാണ് ഓരോ താരങ്ങള്‍ക്കും ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍. ബിഗ് ബോസ് മലയാളം സീസൺ 3 ബിബിഎംഎസ് 3 എന്ന ഫേസ്ബുക്ക് പേജില്‍ ഒരു വാട്സാപ്പ് സ്ക്രീന്‍ ഷോട്ട് ഉദ്ധരിച്ചുകൊണ്ട് താരങ്ങളുടെ പ്രതിഫലത്തെ കുറിച്ച് ചില കാര്യങ്ങള്‍ അവകാശപ്പെടുന്നത്.

3 കോടിയിലേറെ

ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻ ഷോർട്ടാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിഗ് ബോസ് സീസൺ3 ഫലം വിജയ്; മണിക്കുട്ടൻ , പ്രതിഫലം 3.8 കോടി, റണ്ണറപ്പ് ; സായ് വിഷ്ണു,, 2.2കോടി, സെക്കൻഡ് റണ്ണറപ്പ് ; ഡിംപൽ, 1.9 കോടി. മൂന്നാം സ്ഥാനം കിടിലൻ ഫിറോസ്; 1.2 കോടി, നാല്; ഋതു മന്ത്ര- 0.9 കോടി. എന്നതാണ് സ്ക്രീന്‍ ഷോട്ട് സഹിതമുള്ള പ്രചാരണം. എന്നാല്‍ ഇതൊക്കെ വെറും പ്രചരണങ്ങള്‍ മാത്രമാണെന്നും അഭിപ്രായപ്പെടുന്നവരും കുറവല്ല.

ശരിക്കും ക്യൂട്ട്... അനന്യ പാണ്ഡേയുടെ ചിത്രങ്ങൾ വൈറൽ

cmsvideo
  ആര് ജയിക്കും ? മണിക്കുട്ടന്റെ എയർപോർട്ടില ആദ്യ പ്രതികരണം

  English summary
  Bigg Boss malayalam season 3 winners will get crores: Viral note from a fan group
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X