ഇനി ഇവിടെ നിന്ന് പുറത്തുപോകേണ്ടത് ഒരു ആണായിരിക്കണം; ബിഗ് ബോസിൽ പെൺപടയൊരുക്കം
ലക്ഷ്മിയിൽ തുടങ്ങി മജിസിയ വരെ എത്തി നിൽക്കുന്ന പട്ടികയ്ക്കെതിരെ പ്രതികരിക്കുകയാണ് മറ്റ് മത്സരാർഥികളായ ഭാഗ്യലക്ഷ്മിയും സന്ധ്യയും
ബിഗ് ബോസ് മലയാളം സീസൺ 3 ആരംഭിച്ചതിന് ശേഷം ഇതുവരെ ഇതുവരെ പുറത്തു പോയവരെല്ലാം പെണ്ണുങ്ങളാണ്. ലക്ഷ്മിയിൽ തുടങ്ങി മജിസിയ വരെ എത്തി നിൽക്കുന്ന പട്ടികയ്ക്കെതിരെ പ്രതികരിക്കുകയാണ് മറ്റ് മത്സരാർഥികളായ ഭാഗ്യലക്ഷ്മിയും സന്ധ്യയും. നേരത്തെ പ്രേക്ഷകർക്കിടയിൽ തന്നെ ഇത്തരത്തിൽ പെണ്ണുങ്ങൾ മാത്രം പുറത്താകുന്നത് ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് മത്സരാർഥികളും ഇതിനെക്കുറിച്ച് സംസാരിച്ച് തുടങ്ങിയിരിക്കുന്നത്.

പെണ്ണുങ്ങളുടെ സൈഡ് കാലിയാകുന്നു
ആറാമത്തെ ആഴ്ചയിലെ എലിമിനേഷന് ശേഷം ഭാഗ്യലക്ഷ്മിയും സന്ധ്യയും കിടിലം ഫിറോസും കൂടിയിരുന്നു സംസാരിക്കുന്നതിനിടെയാണ് എലിമിനേഷൻ പ്രൊസസ് ശരിയല്ലെന്ന അഭിപ്രായം ഭാഗ്യലക്ഷ്മി പറഞ്ഞത്. ഇതിനെ സന്ധ്യയയും ഫിറോസും പിന്തുണയ്ക്കുകയും ചെയ്തു. ബിഗ് ബോസ് ആറാമത്തെയാഴ്ചയിലും വീണ്ടും പുറത്തുപോയിരിക്കുന്നത് ഒരു പെണ്ണ് തന്നെ. പെണ്ണുങ്ങളുടെ സൈഡ് കാലിയായി വരുന്നു, ആണുങ്ങള്‍ ആരും പോകുന്നുമില്ല ഇത് ശരിയല്ലെന്ന് സന്ധ്യ പറഞ്ഞു.

ലക്ഷ്മി മുതൽ ഭാനു വരെ
ബിഗ് ബോസ് മലയാളം സീസൺ 3 ആരംഭിച്ചതിന് ശേഷമുള്ള ആദ്യ എലിമിനേഷനിൽ ലക്ഷ്മിയാണ് പുറത്തുപോയത്. പിന്നാലെ മിഷേൽ, ഏയ്ഞ്ചൽ, രമ്യ, മജിസിയ ഭാനു എന്നിവരും പുറത്തായി. ഇതിൽ തന്നെ മൂന്നുപേർ വൈൾഡ് കാർഡ് എൻട്രിയിലൂടെ മത്സരം ആരംഭിച്ച ശേഷം വീട്ടിലേക്ക് എത്തിയവരാണ്. ഇതുവരെ പുറത്ത് പോയത് ലക്ഷ്മിയും ഏയ്ഞ്ചലും മിഷേലും രമ്യയും ആണെന്നും അവര്‍ അത്ര സ്ട്രോങ്ങ് മത്സരാർഥികളല്ലാത്തതിനാലാണ് പുറത്തുപോയതെന്നും എന്നാൽ മജ്‍സിയ അങ്ങനെയായിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.

താൻ നോമിനേറ്റ് ചെയ്തവർ ഇവിടെ
താൻ രണ്ട് ആണുങ്ങളെ ഇതുവരെ നോമിനേറ്റ് ചെയ്തിട്ടുണ്ടെന്നും പക്ഷേ അവരിവിടെ തന്നെയുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാൽ താൻ ആൺ പെൺ വ്യത്യാസം നോക്കിയല്ല വോട്ട് ചെയ്തിരിക്കുന്നതെന്നായിരുന്നു സന്ധ്യ പറഞ്ഞത്. എന്തായാലും ഇനി ഒരു ആണായിരിക്കണം ഇവിടെ നിന്ന് പുറത്തുപോകേണ്ടതെന്നും തമാശ രൂപേണ അവർ പറഞ്ഞു.

സൂര്യയോട് പൊട്ടിത്തെറിച്ച് ഭാഗ്യലക്ഷ്മി
അതിനിടയിൽ കിടിലം ഫിറോസിന് ചായയുമായി സൂര്യയെത്തിയത് ഭാഗ്യലക്ഷ്മിയെ ചൊടിപ്പിച്ചു. അവനവന് ചായ വേണേൽ അവനവൻ തന്നെ കുടിക്കട്ടെയെന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. നമ്മള്‍ എല്ലാവരും മത്സരാർഥികളാണ്, ഇതുപോലത്തെ പ്രവൃത്തി വേണ്ടെന്നും ഭാഗ്യലക്ഷ്മി സൂര്യയോട് പറഞ്ഞു.

ഭാനുവും പുറത്തേക്ക്
എലിമിനേഷനിൽ അവസാനം അവശേഷിച്ചത് അടുത്ത സുഹൃത്തുക്കളായ മജ്സിയയും ഡിംപലുമായിരുന്നു. ഇവരുടെ സൗഹൃദത്തിന്റെ വീഡിയോ കാണിച്ച് കൊടുക്കുകയും ചെയ്തു. നിറ കണ്ണുകളോടെയാണ് ഡിംപൽ കണ്ടത്. ഒടുവിലാണ് റിസൾട്ട് പ്രഖ്യാപിച്ചത്. മജ്സിയയുടെ പേരാണ് മോഹൻലാൽ പറഞ്ഞത്. ഏറെ സംയമനത്തോടെയാണ് മജ്സിയ റിസൾട്ട് കേട്ടത്. എന്നാൽ മത്സരാര്‍ഥികളില്‍ ദു:ഖം പ്രകടമായിരുന്നു. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ഡിംപൽ മജ്സിയയുടെ റിസൾട്ട് കേട്ടത്.


Click it and Unblock the Notifications
