• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഗ്ബോസിൽ ഒപ്പം നിന്നവർ തന്നെ സായിയെ കയ്യൊഴിഞ്ഞു: ആദ്യാവസാനം ചേർത്ത് നിർത്തി പ്രേക്ഷകർ, കാരണമിതാണ്

പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവം കൊണ്ട് ബിഗ് ബോസ് സീസൺ 3യിൽ ഏറ്റവും അധികം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന മത്സരാർത്ഥിയാണ് സായി. എന്നാൽ നിരവധി സ്വപ്നങ്ങളും നെഞ്ചോട് ചേർത്ത് ബിഗ് ബോസിലേക്ക് കാലെടുത്തുവെച്ച സായിയെ പ്രേക്ഷകരും തങ്ങളുടെ നെഞ്ചിലേക്കാണ് സ്വീകരിച്ചത്. മനസ്സിൽ തോന്നുന്നതെന്തും ആരുടെ മുഖത്ത് നോക്കിയും വെട്ടിത്തുറന്ന് പറയുന്നതാണ് സായിയുടെ പ്രകൃതം. എപ്പിസോഡുകൾ പിന്നിടും തോറും മത്സരാർത്ഥികൾക്കിടയിൽ തന്നെ അംഗീകരിക്കപ്പെടുകയും മികച്ച മത്സരാർത്ഥികളിൽ ഒരാളായി മാറുകയും ചെയ്തിരുന്നു.

കനത്ത മഴയില്‍ വെള്ളം കയറി കൊല്‍ക്കത്ത നഗരം; ചിത്രങ്ങള്‍

മണിക്കുട്ടൻ ഭ്രാന്തനെപ്പോലെ ഇറങ്ങിപ്പോയെന്ന് ഫിറോസ്: പിന്തുണച്ച് റംസാൻ, ചോദ്യം ചെയ്ത് മണിക്കുട്ടൻമണിക്കുട്ടൻ ഭ്രാന്തനെപ്പോലെ ഇറങ്ങിപ്പോയെന്ന് ഫിറോസ്: പിന്തുണച്ച് റംസാൻ, ചോദ്യം ചെയ്ത് മണിക്കുട്ടൻ

 പിന്തുണ വർധിച്ചു

പിന്തുണ വർധിച്ചു

ബിഗ് ബോസ് പ്രേക്ഷകരിൽ നിന്ന് സായി വിഷ്ണുവിന് ലഭിക്കുന്ന പിന്തുണ വർധിച്ചതോടെയാണ് ബിഗ് ബോസ് ഹൌസിനുള്ളിൽ നിന്ന് സായിയോടുള്ള മനോഭാവത്തിൽ മാറ്റം വരുന്നത്. ഇതോടെയാണ് വ്യക്തിയെന്ന നിലയിൽ സായിയുടെ ഗുണങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ബിഗ് ബോസ് ആരാധിക തന്നെയാണ് ഇക്കാര്യങ്ങൾ അക്കമിട്ട് നിരത്തിയിട്ടുള്ളത്. സായിയെ വിമർശിച്ച് ഇട്ട പോസ്റ്റിന് താഴെ കമന്റായിട്ടാണ് പ്രതികരണം.

പുറത്താക്കാൻ ശ്രമം

പുറത്താക്കാൻ ശ്രമംഅതേ സമയം സായിയോട് ബിഗ് മത്സരാർത്ഥികൾക്ക് അസൂയയാണെന്നും അതുകൊണ്ട് തന്നെ പുറത്താക്കാൻ ശ്രമിക്കുകയാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. സായിയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങൾ ഒന്ന് ഒന്ന് തിരിച്ച് ചിന്തിച്ച് നോക്കൂ എന്ന വാചകങ്ങളോടാണ് കുറിച്ച് തുടങ്ങുന്നത്. കോയിൽ ടാസ്കിൽ സായി പുലർത്തിയ സംയമനത്തെക്കുറിച്ചും പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്. അനുപൂം റംസാനും ചെയ്തതുപോലെ സ്ത്രീകളെ അടിച്ചമർത്തി വിജയിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്. കഴിഞ്ഞ ടാസ്കിന് ശേഷം റിതുവിനേയും സൂര്യയേയും സമാധാനിപ്പിക്കാൻ പോയ സായി വിമർശിക്കപ്പെട്ട സംഭവവും ഇവിടെ പരാമർശിക്കപ്പെടുന്നുണ്ട്.

 സഹതാപമല്ല ഇഷ്ടം

സഹതാപമല്ല ഇഷ്ടം


റംസാനും അഡോണിക്കുമൊപ്പം ചേർന്ന് ഫേക്ക് ഗെയിം കളിച്ചിരുന്ന ആദ്യനാളുകളിൽ സായിയോട് വെറുപ്പ് തോന്നിയിരുന്നു എന്നാണ് പറഞ്ഞത്... പിന്നീട് അവന്റെ നിലപാടുകളിൽ ഇഷ്ടം തോന്നി തുടങ്ങി... ഇപ്പൊ എന്തോ സായിയെയും എനിക്ക് പെരുത്ത് ഇഷ്ടാണ് എന്നാണ് മറ്റൊരു കമന്റ്.

 സ്നേഹം കൊണ്ട് തന്നെ

സ്നേഹം കൊണ്ട് തന്നെഅവരുടെ ഒക്കെ വിചാരം പണമില്ലാത്തതു കൊണ്ട് സഹതാപം കൊണ്ടാണ് സായിയെ ആളുകൾ സ്നേഹിക്കുന്നതെന്നാണ്.. എന്നാൽ തെറ്റി അവൻ നിങ്ങളെ പോലെ സായി മുഴുവൻ പരദൂക്ഷണം പറയുന്നില്ല.
സുര്യയെ ആദ്യമൊക്കെ പിന്തുണച്ചിരുന്നതും സമാധാനിപ്പിച്ചിരുന്നതും സായി ആയിരുന്നു. അതേ സൂര്യ തന്നയാണ് ഇപ്പോൾ സായിയെ കുറ്റപ്പെടുത്തുന്നതെന്നും സോഷ്യൽ മീഡിയയിൽ സായി ആരാധകർ ചൂണ്ടിക്കാണിക്കുന്നു. വെറുതെയല്ല മണിക്കുട്ടൻ സൂര്യയെ തിരിഞ്ഞു നോക്കാത്തതെന്നും ഇവർ പറഞ്ഞുവെക്കുന്നു.

ഒറ്റയ്ക്ക് പോരാടി

ഒറ്റയ്ക്ക് പോരാടി


''പലരും പലതും നിഷേധിച്ചപ്പോൾ അതോക്കെ ഒറ്റക്ക് ചെയ്താണ് നമ്മൾ കരുത്തരായത്.
ആളുകളുടെ പൊയ്മുഖ ങ്ങളും, നാടകങ്ങളും മടുത്ത്, പല ചോദ്യങ്ങൾക്കും ഉത്തരം പറയുന്നത് വെറുത്ത്, നമ്മൾ എന്താണെന്ന് പലരും മനസ്സിലാക്കാൻ പോകുന്നില്ല എന്ന് തിരിച്ചറിയുമ്പോൾ, സ്വയം ഇനി ഒറ്റയ്ക്ക് മതി എന്ന് തീരുമാനിക്കുന്ന ഒരു നിമിഷം ഉണ്ട്.
അതിലൂടെ കടന്നു പോകുക എന്നത് കുറച്ചു ബുദ്ധിമുട്ടാണ്, പക്ഷേ പിടിച്ചു നിന്നാൽ അതിൻ്റെ അവസാനം എത്തിച്ചേരുന്നത്, സ്വയം അങ്ങേയറ്റം സ്നേഹിക്കുന്ന, സ്വന്തം സാമീപ്യം ഏറ്റവും സന്തോഷം തരുന്ന അവസ്ഥയിൽ ആണ്. ഉള്ളു പറയും ' എനിക്ക് ഞാൻ തന്നെ ധാരാളം എന്നും'' സായിയെ പിന്തുണച്ച് പ്രത്യക്ഷപ്പെട്ട കമന്റുകളാണ്.

 എന്നിട്ടും ചേർത്ത് നിർത്തി

എന്നിട്ടും ചേർത്ത് നിർത്തി

ചെരുപ്പ് എറിഞ്ഞ് അപമാനിച്ചിട്ടും, മാപ്പ് പറയാതിരുന്നിട്ടും അങ്ങോട്ട് ക്ഷമ ചോദിച്ച് ചേർത്ത് നിർത്തിയ മത്സരാർത്ഥി. മികച്ച പ്രകടനം നടത്തി ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി. തനിക്ക് കിട്ടിയ വേഷങ്ങളിൽ തന്റേതായ മികച്ച രീതിയിൽ അവതരിപ്പിക്കുന്ന വ്യക്തി.ഒന്നും ഇല്ലായ്മയിൽ നിന്ന് സ്വപ്നങ്ങൾ കണ്ടവൻ. യുവ തലമുറയ്ക്ക് ഉയരങ്ങളിൽ സ്വപ്നങ്ങൾ കാണാൻ പ്രചോദനം നൽകുന്നവൻ; എന്നെല്ലാമാണ് കുറിപ്പിൽ സായിക്കുള്ള വിശേഷണങ്ങൾ. പോസ്റ്റിന് കയ്യടിച്ച് പലരും രംഗത്തെത്തിയിട്ടുണ്ടെങ്കിലും വിമർശനങ്ങളും ഉയരുന്നുണ്ട്.

cmsvideo
  ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളം ഉടൻ
   കാത്തിരുന്ന എവിക്ഷൻ

  കാത്തിരുന്ന എവിക്ഷൻ

  എടുത്തു ചാടി പ്രതികരിക്കുകയും മത്സരാർത്ഥികളിൽ മിക്കവരോടും വഴക്കുണ്ടാക്കുകയും ചെയ്തിട്ടുള്ള സായി പെട്ടെന്ന് തന്നെ പുറത്താകുമെന്ന് കരുതിയവരാണ് കൂടുതൽ പേരും. ക്യാപ്റ്റൻസി ലഭിച്ചതും ഈ അവസരം നന്നായി വിനിയോഗിച്ചതും പ്രകടനത്തിലെ പൊൻതൂവലുകൾ തന്നെയാണ്. ഇതൊക്കെയാണ് സായിക്കെതിരെ സംഘടിതമായി തിരിയാൻ മത്സരാർത്ഥികളിലെ ഗ്യാങ്ങുകളെ പ്രേരിപ്പിച്ചിട്ടുള്ളത്.

  ഹോട്ട് ലുക്കിൽ നേഹ മാലിക്- ചിത്രങ്ങൾ

  English summary
  Bigg boss malayalam season 3: Write aup shares reason behind Sai Vishnu got fan support
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X