അമ്മയെ അച്ഛന്‍ ഉപദ്രവിക്കുന്നതുകണ്ട് വളര്‍ന്ന മക്കളുടെ അവസ്ഥ ഫിറോസിന് മനസ്സിലാവില്ല: പ്രേക്ഷകന്റെ കുറിപ്പ്
ബിഗ് ബോസ് ഹൌസിലേക്ക് കുടുംബത്തെക്കുറിച്ചും പ്രിയപ്പെട്ടവരെക്കുറിച്ചുമുള്ള ചർച്ചകൾ വരുന്നത് മത്സരാർഥികളിൽ തന്നെ പലരും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് തന്നെയാണ് മത്സരാർത്ഥികളുടെ കുടുംബങ്ങളെക്കുറിച്ച് ഷോയ്ക്കുള്ളിലുള്ള മോശം പരാമർശങ്ങളെ പ്രേക്ഷകരും എതിർക്കുന്നത്. മണിക്കുട്ടന്റെ വീട്ടുകാരെക്കുറിച്ച് കിടിലം ഫിറോസ് നടത്തിയ പരാമർശങ്ങളെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രേക്ഷകരിലൊരാളായ തോമസ് ജെയിംസ്.
ഓലയുമായി ചേര്‍ന്ന് കര്‍ണാടകയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍-ചിത്രങ്ങള്‍ കാണാം

വിമർശിച്ച് പ്രേക്ഷകർ
ഇന്നലെ മണിക്കുട്ടന്റെ അച്ഛന്‍, വളര്‍ത്തിയ വീട്ടുകാര്‍, അമ്മ, പെങ്ങള്‍ തുടങ്ങിയവരെക്കുറിച്ച് നോബിയോട് ഫിറോസ് പറഞ്ഞ കാര്യങ്ങൾ അക്കമിട്ട് നിരത്തിയാണ് പ്രേക്ഷകന്റെ വിലയിരുത്തൽ. ഇത്രയും കാര്യങ്ങൾ ഫിറോസ് പറയുന്നത് കണ്ടപ്പോള്‍ തന്നെ ഫിറോസിനെക്കുറിച്ച് മനസ്സിലായെന്നും അദ്ദേഹം പറയുന്നു. മണിക്കുട്ടനെതിരെ ഫിറോസ് നടത്തിയ പരാമർശങ്ങളെ വിമർശിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്.

വിമർശിച്ച് പ്രേക്ഷകർ
ഇന്നലെ മണിക്കുട്ടന്റെ അച്ഛന്‍, വളര്‍ത്തിയ വീട്ടുകാര്‍, അമ്മ, പെങ്ങള്‍ തുടങ്ങിയവരെക്കുറിച്ച് നോബിയോട് ഫിറോസ് പറഞ്ഞ കാര്യങ്ങൾ അക്കമിട്ട് നിരത്തിയാണ് പ്രേക്ഷകന്റെ വിലയിരുത്തൽ. ഇത്രയും കാര്യങ്ങൾ ഫിറോസ് പറയുന്നത് കണ്ടപ്പോള്‍ തന്നെ ഫിറോസിനെക്കുറിച്ച് മനസ്സിലായെന്നും അദ്ദേഹം പറയുന്നു. മണിക്കുട്ടനെതിരെ ഫിറോസ് നടത്തിയ പരാമർശങ്ങളെ വിമർശിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്.

പ്രാങ്കിൽ ഉള്ളുലഞ്ഞ്
അച്ഛന്‍ കള്ളുകടിച്ച് അമ്മയെ തല്ലിയിട്ടുണ്ടെന്നൊക്കെ മണികുട്ടൻ പറഞ്ഞത്, സജ്ന- ഫിറോസ് നടത്തിയ പ്രാങ്കില്‍ ഫിറോസ് സജ്നയെ തല്ലുന്നത് കണ്ടപ്പോഴാണ്. അതിനു ശേഷം അമ്മ എത്ര കഷ്ടപ്പെട്ടാണ് തന്നെ വളർത്തിയത് എന്ന് വ്യക്തമാക്കാനും.
അമ്മയെ അച്ഛന്‍ ഉപദ്രവിക്കുന്നതുകണ്ട് വളര്‍ന്ന മക്കളുടെ അവസ്ഥ മനസ്സിൽ നിറയെ വിഷവുമായി നടക്കുന്ന കിടിലൻ ഫിറോസിന് ഇനിയൊരിക്കലും മനസ്സിലാവാനും പോകുന്നില്ലെന്നും അദ്ദേഹം പറയുന്നു.

മാറാത്ത ട്രോമ
ചെറുപ്പത്തിൽ മാതാപിതാക്കളിൽ നിന്നുണ്ടാവുന്ന ഇത്തരം സംഭവങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്ന ട്രോമ എത്ര വലുതാണെന്ന് അത് അനുഭവിച്ചവർക്ക് അറിയാം. ജീവിതത്തിലെ മറ്റ് സംഭവങ്ങൾ ഉണ്ടാകുമ്പോൾ പോലും കുഞ്ഞു മനസ്സിൽ ഏറ്റ ആ ഓർമ്മകളുടെ ഉണങ്ങാത്ത മുറിവിൽ രക്തം കിനിയും. അതാണ് പല ഘട്ടങ്ങളിലായി മണിക്കുട്ടന്റെ ഭാഗത് നിന്നുണ്ടായ പ്രതികരണം. ഒരു സ്ത്രീ പോലും കരയുന്നത് മണിക്കുട്ടന് കണ്ടു നിൽക്കാൻ സാധിക്കാത്തത് അത് കൊണ്ടാണ്.

വേദനിപ്പിക്കുന്ന ഓർമ
ഒരു സ്ത്രീയെയും അവൻ മനപ്പൂർവ്വം വേദനിപ്പിക്കാത്തത് അത് കൊണ്ടാണ്. കുഞ്ഞു നാളിൽ അവന്റെ മുന്നിൽ അമ്മ കരഞ്ഞ ഓർമ്മകൾ അവന്റെ മനസ്സിൽ തികട്ടി വരുന്നുണ്ടായിരിക്കും. അതൊക്കെ മനസ്സിലാവാനുള്ള വളർച്ച കിടിലൻ ഫിറോസിന് ഉണ്ടെങ്കിൽ എന്ന് ആഗ്രഹിക്കാൻ പോലും കഴിയാത്ത വിധത്തിലാണ് കിടിലൻ ഫിറോസുള്ളതെന്നും പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഗെയിം സ്ട്രാറ്റജിക്ക്
ആദ്യം അയാൾ ഒരു സ്ത്രീയുടെ വികാരത്തെ മനപ്പൂർവ്വം മുറിവേൽപ്പിച്ച് മണിക്കുട്ടന് എതിരാക്കാൻ ശ്രമിച്ചു കൊണ്ട് സ്ത്രീകളെ തന്റെ ഗെയിം സ്ട്രാറ്റജിക്ക് മാത്രം ഉപയോഗിക്കാൻ ഉള്ളതാണെന്ന സത്യം നമുക്ക് മുന്നിൽ കാണിച്ചു തന്നു. രണ്ടാമത് സായിയുടെ കുടുംബത്തിനെ ഗെയിമിലേക്ക് വലിച്ചിട്ടു കൊണ്ട് തന്റെ നിലവാര തകർച്ച അയാൾ കാണിച്ചു. മൂന്നാമത് ഡിമ്പൽന്റെ ഫിസിക്കൽ കണ്ടീഷൻ ഗെയിമിലേക്ക് വലിച്ചിഴച്ചു കൊണ്ട് കാൻസർ രോഗികളുടെ കമ്മ്യൂണിറ്റികളെ മുഴുവൻ വേദനിപ്പിച്ചു.
Recommended Video

തെറ്റുകൾ ആവർത്തിക്കുന്നതോ?
അഞ്ചാമത് മണിക്കുട്ടനെ ഭ്രാന്താ എന്ന് അഭിസംബോധന ചെയ്തു മാനസിക വെല്ലുവിളി നേരിടുന്ന ആളുകളെ അവഹേളിച്ചു. നാലാമത് അനൂപിന്റെ പെങ്ങളെയും അവളുടെ വിവാഹത്തേയും ഷോയിലേക്ക് വലിച്ചിഴച്ചു. ആറാമത് മണിക്കുട്ടന്റെ അച്ഛൻ അമ്മ ചേച്ചി വളർത്തിയ വീട്ടുകാർ എന്നിവരെ മണിക്കുട്ടന് എതിരെ തന്നെ ഗെയിമിനായി ഉപയോഗിച്ചുവെന്നും അദ്ദേഹം അക്കമിട്ട് നിരത്തുന്നു. ഒരാൾ അയാളുടെ ജീവിതത്തിലെയും ശാരീരികപരവും മനസികവുമായ വിഷമങ്ങൾ പറയുമ്പോൾ പോലും ഗെയിമിൽ ജയിക്കുക എന്ന ലക്ഷ്യത്തിന് മാത്രമായി അവയെ ആവശ്യത്തിന് അനുസരിച്ചു ഉപയോഗിക്കുകയാണെന്നും പോസ്റ്റിൽ കുറിക്കുന്നുണ്ട്.
കിടിലന്‍ ലുക്കില്‍ ആരതി വെങ്കിടേഷ്, പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications