• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഓടിയൊളിക്കാതെ അനുഭവങ്ങളിലൂടെ കടന്നുപോകണം: നിങ്ങൾ വിജയിച്ചില്ലെങ്കിൽ പിന്നാര്: കിടിലന്‍ ഫിറോസ്

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും ശ്രദ്ധേയരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ആര്‍ജെ കൂടിയായ കിടിലന്‍ ഫിറോസ്. ഷോയില്‍ വിന്നറാവാന്‍ സാധ്യതയുള്ള എട്ട് മത്സരാര്‍ത്ഥികളില്‍ ഒരാളായി അവസാന എട്ടില്‍ കിടിലം ഫിറോസും ഉണ്ട്. ആദ്യ ദിനങ്ങളില്‍ അത്ര മികച്ച പ്രകടനമായിരുന്നില്ലെങ്കില്‍ കൂടി ഓരോ ദിവസം കഴിയുംന്തോറും അദ്ദേഹം സ്വന്തം പ്രകടനം മെച്ചപ്പെടുത്തി. ഇതോടെ ആരാധകരുടെ എണ്ണവും വര്‍ധിച്ചു.

ഗ്രാന്‍ഡ് ഫിനാലെ ജൂണ്‍ 29 ന്?, ഷൂട്ടിങ് കൊച്ചിയില്‍, മുഴുവന്‍ താരങ്ങള്‍ക്കും അറിയിപ്പ്-റിപ്പോര്‍ട്ട്ഗ്രാന്‍ഡ് ഫിനാലെ ജൂണ്‍ 29 ന്?, ഷൂട്ടിങ് കൊച്ചിയില്‍, മുഴുവന്‍ താരങ്ങള്‍ക്കും അറിയിപ്പ്-റിപ്പോര്‍ട്ട്

ഇപ്പോഴിതാ ഗ്രാന്‍ഡ് ഫിനാലെ ഉണ്ടാവുമെന്ന ബിഗ് ബോസ് അധികൃതരുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ ശ്രദ്ധേയമായ ഒരു ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരിക്കുകയാണ് കിടിലം ഫിറോസ്. പതിവ് 'പോസിറ്റീവ് പോസ്റ്റ്' ആണെങ്കിലും കൃത്യമായ ചില സൂചനകള്‍ കൂടി ഫിറോസ് നല്‍കുന്നുണ്ടുവെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഫിറോസിന്‍റെ എറ്റവും പുതിയ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

തീപിടുത്തമുണ്ടായ ദില്ലിയിലെ റോഹിംഗ്യന്‍ ക്യാംപില്‍ അവശേഷിപ്പുകള്‍ തിരയുന്ന അഭയാര്‍ത്ഥി- ചിത്രങ്ങള്‍

സമയദോഷമാണ്

സമയദോഷമാണ് !! അനാവശ്യമായി പ്രശ്നങ്ങൾ ,പതിവില്ലാത്ത ആരോപണങ്ങൾ ,പ്രതീക്ഷിക്കാത്ത ആക്രമണങ്ങൾ ,നിനച്ചിരിക്കാതെയുള്ള അപകടങ്ങൾ,കാലം തെറ്റിയുള്ള സങ്കടങ്ങൾ ,അവിശ്വസനീയമായ വേർപിരിയലുകൾ ,അസുലഭ അവസരങ്ങൾ കൈവെള്ളയിലെത്തിയിട്ട് ശ്വാസ ദൂരത്തു നഷ്ടപ്പെടൽ ,ഒറ്റപ്പെടൽ ,ചോര ,വല്ലായ്മ ,വയ്യായ്ക ഒക്കെ ഒരുമിച്ചു വരുമ്പോൾ നമ്മൾ തന്നെ നമ്മളോടു പറയും -സമയദോഷമാണ് .ശരിയാകും !!

സാധ്യത

സത്യത്തിൽ സമയദോഷമാകില്ല കാരണം. പ്രകൃതി നമ്മളെ പരുവപ്പെടുത്തുന്നതാകാനാണ് സാധ്യത. അതായത് വെറും കല്ലായിരുന്ന ഒന്ന് സുന്ദരമായ വെള്ളാരംകല്ലായി മാറാൻ എത്രയോ കാലം പുഴയതിലൂടെ നോവിച്ചൊഴുകണം. വെറും വിത്തായിരുന്ന ഒന്ന് പടർന്ന ആൽമരമാകാൻ വെയിലെത്ര കൊണ്ടിട്ടുണ്ടാകണം.

പ്രതികൂല സാഹചര്യങ്ങൾ

വെറും കല്ലായിരുന്ന ഒന്ന് വൈഡൂര്യമായി തിളങ്ങാൻ ഭൂമിക്കടിയിൽ എത്രയോ കാലകാലങ്ങളുടെ മർദ്ദനമേറ്റിട്ടുണ്ടാകണം. വെറും മുട്ടയായിരുന്ന ,ചിലപ്പോൾ നിലത്തുവീണു പൊട്ടിപ്പോകാമായിരുന്ന ഒന്ന് ചിറകടിച്ചു പറക്കുന്ന പരുന്തായി മാറാൻ എത്രമാത്രം പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്തിട്ടുണ്ടാകണം.

വിഷമങ്ങൾ വരും


കടലുപ്പ്‌ പുരണ്ട കുടിക്കാനാകാത്ത ജലത്തിൽ നിന്നും ഉള്ളം കുളിപ്പിക്കുന്ന മഴവെള്ളമുണ്ടാകാൻ എത്രമാത്രം ചൂടിൽ ബാഷ്പീകരിക്കപ്പെട്ടിട്ടുണ്ടാകണം. വിഷമങ്ങൾ വരും. തളരരുത്. നിങ്ങളിലെ യഥാർത്ഥ ശക്തിയെ , നിങ്ങളുടെ പൊരുളിനെ ,
നിങ്ങളുടെ ആത്മവീര്യത്തെ , നിങ്ങളുടെ ചൈതന്യത്തെ വർദ്ധിപ്പിക്കുന്ന ഒന്നാണ് വിഷമകാലം എന്ന് മനസ്സിലാക്കണം.

ഓടിയൊളിക്കരുത്

ഒരു ദീർഘശ്വാസമെടുത്ത് ചെറിയൊരു ചിരിയോടെ നേരിടണം. ഓടിയൊളിക്കാതെ അനുഭവങ്ങളിലൂടെ കടന്നുപോകണം. ഒരുമനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വിലപിടിപ്പുള്ള നിധിയാണ് അനുഭവങ്ങൾ. അനുഭവിച്ചൊടുവിൽ നിങ്ങളിലെ നിങ്ങൾ വിജയിക്കുകതന്നെ ചെയ്യും !അപ്പോൾ നിങ്ങളുടെ മുഖത്തെ ചിരിയുണ്ടല്ലോ ,അതാണ് ലോകത്തിലേറ്റവും സുന്ദരമായത്.

പിന്നാര് വിജയിക്കാൻ

ചെങ്കുത്തായ ,അടർന്നു പഴകിയ ,കാടുമൂടി ദുർഘടമായ വഴികൾ എല്ലായ്പ്പോഴും ചെന്നെത്തുന്നത് മനോഹരമായ പർവത മുനമ്പുകളിൽ തന്നെയായിരിക്കും .അവിടെ എത്തിപ്പെട്ടാൽ കാണുന്ന കാഴ്ച്ച അത്രമേൽ മനോഹരവുമാകും. തളരരുത് .മുന്നോട്ട് പോകുക .
നിങ്ങൾ വിജയിച്ചില്ലെങ്കിൽ പിന്നാര് വിജയിക്കാൻ.

ദിക്ഷ ജെ സിങ് അടിപൊളി ലുക്കില്‍; നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

cmsvideo
  bigg boss malayalam season 3: fans requested to asianet for conduct soon grand finale

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  bigg boss malayalam season 3: You have to go through experiences; kidilam firoz's note goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X