'കണ്ടസ്റ്റന്റ്സ് എല്ലാരും ഹെവി മാസ്സ്,ചിലരൊക്കെ ഓവർ കോൺഫിഡന്റ് ആണോ';അശ്വതിയുടെ കുറിപ്പ് വൈറൽ
കൊച്ചി; ഒടുവിൽ പ്രേക്ഷകർ ഏറെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ 4 ന് തുടക്കമായിരിക്കുകയാണ്. പ്രവചനങ്ങളെല്ലാം തള്ളി കഴിഞ്ഞ തവണത്തേത് പോലെ തന്നെ അപ്രതീക്ഷിത മുഖങ്ങളാണ് ഇത്തവണ ബിഗ് ബോസ് മത്സരാർത്ഥികളായി എത്തിയിരിക്കുന്നത്. സിനിമാ സീരിയൽ മേഖലകളിൽ ഉള്ളവരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമെല്ലാം ഇത്തവണ മത്സരാർത്ഥികളായി ഇടംപിടിച്ചിട്ടുണ്ട്. ഇതോടെ കഴിഞ്ഞ തവണത്തേക്കൾ ഷോ 'കളമാറാകുമോയെന്നാ പ്രക്ഷേകർ ഉറ്റുനോക്കുന്നത്.
അതിനിടെ ബിഗ് ബോസ് പുതിയ സീസണെ കുറിച്ച് പ്രതികരിക്കുകയാണ് നടി അശ്വതി. കഴിഞ്ഞ തവണ ബിഗ് ബോസ് സീസണിന്റെ ഓരോ എപ്പിസോഡിനെ കുറിച്ചും അശ്വതി നിരൂപണങ്ങൾ പങ്കുവെച്ചിരുന്നു. ഇത് ബിഗ് ബോസ് പ്രേക്ഷകർ വലിയ രീതിയിൽ ഏറ്റെടുക്കുകയും ചെയ്തിരുന്നു. നടിയുടെ വാക്കുകളിലേക്ക്

ലോഞ്ച് എപ്പിസോഡ് എല്ലാരും കണ്ടു കാണുമല്ലോ ല്ലേ അപ്പോൾ ഇവരൊക്കെ ആണ് മത്സരാർത്ഥികൾ
1)നവീൻ അറക്കൽ
2)ജാനകി സുധീർ
3)ലക്ഷ്മി പ്രിയ
4)Dr. റോബിൻ രാധാകൃഷ്ണൻ
5)ധന്യ മേരി വര്ഗീസ്
6)ശാലിനി
7)ജാസ്മിൻ മൂസ
8)കുട്ടി അഖിൽ
9)ഡെയ്സി ഡേവിഡ്
10)റോൺസൺ വിൻസെന്റ്
11) നിമിഷ. പി. എസ്
12) അശ്വിൻ. വി
13) അപർണ മൾബറി
14) സൂരജ്.എ
15) മൊഹമ്മദ് ഡെലിജൻ ബ്ലസ്സി
16) ദിൽഷ പ്രസന്നൻ
17) സുചിത്ര

കണ്ടസ്റ്റന്റ്സ് എല്ലാരും ഹെവി മാസ്സ് അല്ലെ!!! ചിലരൊക്കെ ഓവർ കോൺഫിഡന്റ് ആണോ എന്ന് തോന്നിയോ?? എയ് ഇല്ല ല്ലേ നമുക്ക് കാണാം ഇന്ന് കണ്ട കെട്ടിപ്പിടുത്തവും, ചിരിയും,കളിയും, ആത്മവിശ്വാസവും മുന്നോട്ടു എങ്ങനെ എന്നും ആരൊക്കെ മനസ്സ് കീഴടക്കുമെന്നും,ആര് 100 ദിവസം തികയ്ക്കുമെന്നും ഇപ്രാവശ്യവും എനിക്ക് പ്രിയപ്പെട്ടവരും പരിചയം ഉള്ളവരും ഉണ്ടെന്നുള്ളതിൽ സന്തോഷം .

പക്ഷെ എത്ര പ്രിയപ്പെട്ടവർ ആണെങ്കിലും പരിചയം ഉള്ളവർ ആണെങ്കിലും നല്ലത് കണ്ടാൽ നല്ലതെന്നും തിരിച്ചാണെങ്കിൽ അതും എടുത്തു പറയണമല്ലോ അല്ലെ? അതല്ലേ അതിന്റെ ഒരു ബൂട്ടി. അങ്ങനാണല്ലോ ഓരോ വർഷം ഞാൻ ശത്രുക്കളെ കൂട്ടുന്നത് .ഇപ്പ്രാവശ്യം അങ്ങനെ ഒന്നും ഉണ്ടാകരുതേ എന്ന പ്രാർത്ഥനയോടെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. കളി കളർ ആകട്ടെ, അശ്വതി ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ സീസണിൽ 14 മത്സരാർത്ഥികളുമായിട്ടായിരുന്നു ബിഗ് ബോസ് സീസൺ ത്രീ ആരംഭിച്ചത്. എന്നാൽ ഇക്കുറി 17 പേരാണ് മത്സരാർത്ഥികൾ എന്നതാണ് ഒരു പ്രത്യേകത. ആദ്യ സീസണിന്റെ വേദിയായ മുംബൈയിൽ വെച്ചാണ് ബിഗ് ബോസ് സീസൺ 4 എന്ന പ്രത്യേകത കൂടിയുണ്ട്. കഴിഞ്ഞ രണ്ട് സീസണും സംഭവിച്ച അവസ്ഥ ഇത്തവണ ഉണ്ടാകരുതേയെന്നാണ് പ്രേക്ഷകർ പറയുന്നത്.

ബിഗ് ബോസ് 2 , 3 സീസണുകൾ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവെയ്ക്കുകയായിരുന്നു. എന്നാൽ രണ്ടിൽ നിന്നും വ്യത്യസ്തമായി മൂന്നാം സീസണിന്റെ വിജയിയെ വോട്ടെടുപ്പിലൂടെ കണ്ടെത്തിയിരുന്നു. 8 മത്സരാർത്ഥികളെ ഫൈനൽ 8 ആയി പ്രഖ്യാപിച്ച് കൊണ്ടായിരുന്നു വോട്ടിംഗ്. ഒടുവിൽ നടന്‍ മണിക്കുട്ടന്‍ ആയിരുന്നു കൂടുതൽ വോട്ട് നേടി വിജയിച്ചത്. സായ് വിഷ്ണു രണ്ടാമതും ഡിംപല്‍ ഭാല്‍ മൂന്നാമതും എത്തി. മണിക്കുട്ടന് ലഭിച്ചത് 9,20,01,384 വോട്ടുകള്‍ ആയിരുന്നു. 6,01,04,926 വോട്ടുകള്‍ സായ് വിഷ്ണു നേടി.












Click it and Unblock the Notifications