Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇങ്ങനെ ഒരു ദുരന്തം അർമിയും ഫാൻസും വേറെ ആർക്കും ഉണ്ടാവില്ല: അഖിലിന്റെ പുറത്താകലില്‍ ആരാധകന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ നിന്നും ഏറ്റവും അവസാനം പുറത്തായ താരമാണ് അഖില്‍. വളരെ മികച്ച മത്സരാർത്ഥിയെന്ന പേര് പൊതുവേ നേടിയെടുത്തുവെങ്കിലും പുറത്ത് അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ വലിയ രീതിയിലുള്ള ആരാധകർ ഇല്ലാതിരുന്നതാണ് പുറത്താകലിന് വഴിവെച്ചതെന്നാണ് പൊതുവേ ചൂണ്ടിക്കാട്ടപ്പെടുന്നത്. അതോടൊപ്പം തന്നെ റോബിന്‍ ആർമി റിയാസിനെ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ വിനയ്, സൂരജ്, റോണ്‍സണും വോട്ട് വീതിച്ച് നല്‍കിയെന്നും ആരോപണമുണ്ട്.

ഞാന്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്ന സ്ഥലം ഇതാണ്; പുതിയ ചിത്രങ്ങളുമായി എസ്തർ

ഈ നീക്കവും അഖിലിന് തിരിച്ചടിയാവുകായായിരുന്നു. ഈ സാഹചര്യത്തിലാണ് അഖിലിന്റെ പുറത്താകലിലെ രോഷം പങ്കുവെച്ചുകൊണ്ട് ഒരു ആരാധകന്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇങ്ങനെ ഒരു ദുരന്തം അർമിയും ഫാൻസും വേറെ ആർക്കും ഉണ്ടാവില്ലെന്നാണ് അദ്ദേഹം ആത്മവിമർശനം നടത്തുന്നത്. ആരാധകന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

ഈ സീസണിലെ എൻ്റെ ഇഷ്ടപ്പെട്ട മത്സരാർത്ഥി അഖിൽ

ഈ സീസണിലെ എൻ്റെ ഇഷ്ടപ്പെട്ട മത്സരാർത്ഥി അഖിൽ ആയിരുന്നു. സ്കിറ്റ് ഒന്നും കണ്ടിട്ട് ഇല്ല. ബിഗ് ബോസ് കണ്ടിട്ട് തന്നെ ആണ് ഇഷ്ടപ്പെട്ടത്. ഒരിക്കലും ഈ ഷോ പുള്ളി ജയിക്കില എന്ന് അറിഞ്ഞിട്ട് തന്നെ ആണ് പുള്ളിയെ സപ്പോർട്ട് ചെയ്തത്. എന്നാലും ടോപ് ഫൈവ് വരെ എങ്കിലും എത്തും എന്ന് കരുതിയിരുന്നു. ഷോയിൽ ഇഷ്ടപ്പെട്ട മത്സരാർത്ഥി ആണ് എന്ന് ഉള്ളൂ. പ്രേക്ഷകർ ആണ് തീരുമാനിക്കുന്നത് ആരു നിൽക്കണം ആരു പോവണം എന്ന്. അത് കൊണ്ട് അഖിൽ ഔട്ട് ആയത് പ്രേക്ഷക പിന്തുണ നേടി എടുക്കാൻ പറ്റാത്തത് കൊണ്ട് തന്നെ ആണ്.

 ഇത്രയും കാലം കൊണ്ട് ഞാൻ മനസ്സിലാക്കിയ ഒരു കാര്യം

ഇത്രയും കാലം കൊണ്ട് ഞാൻ മനസ്സിലാക്കിയ ഒരു കാര്യം ഫാൻസ് വിചാരിച്ചാൽ മാത്രം ഒരാളെ വിന്നർ ആക്കാൻ പറ്റില്ല. അങ്ങനെ ആണെങ്കിൽ ആദ്യ സീസൺ പേർലി ജയിച്ചേനെ മൂന്നാം സീസണില്‍ ഒരിക്കലും സായി സെക്കന്‍ഡ്, അനൂപ് ഫോർത്ത് വരില്ല ആയിരുന്നു. ഫാൻസ് വോട്ടിനു പുറമെ ന്യൂട്രല്‍ ആയി നിൽകുന്ന ആളുകൾ ആർക് വോട്ട് ചെയ്യുന്നു എന്ന് ഉള്ളത് ആണ് പ്രധാനം. ഈ ന്യൂട്രല്‍ വോട്ടുകൾ നേടി എടുക്കാൻ അഖിലിന് പറ്റിയില്ല. അതിൻ്റെ ഒരു കാരണം വോട്ട് സ്പ്ലിറ്റ് തന്നെ ആവാം.

പക്ഷേ അതിലും വലിയ കാരണം അഖിൽ

പക്ഷേ അതിലും വലിയ കാരണം അഖിൽ ഫാൻസ് തന്നെ ആണ്. ഒഫീഷ്യൽ അണ്‍ ഓഫീഷ്യല്‍ ബിഗ് ബോസ് ഗ്രൂപ്പുകൾ, ഇൻസ്റ്റ പേജുക്കൾ, യൂട്യൂബ് എന്നിവയിൽ വരുന്ന കണ്ടന്റ് ഒരു ന്യൂട്രല്‍ പ്രേക്ഷകൻ്റെ വോട്ടിനെ സ്വാധീനിക്കാൻ ഒരുപാട് പറ്റും. ഈ റോബിൻ ബ്ലെസലീക്ക് പോലും ഫാൻസ് ഉണ്ടായത് എങ്ങനെ ആണ്. ആദ്യം കുറച്ച് ഫാൻസ് ഉണ്ടാവും, അവർ മത്സരാർത്ഥികളെ ബൂസ്റ്റ് ചെയ്തത് സോഷ്യൽ മീഡിയ കണ്ടന്റ് ഉണ്ടാകുമ്പോൾ ബാക്കി ഉളളവർ അത് ഒക്കെ കണ്ട് ഇന്‍ഫ്ലൂവന്‍സ്ഡ് ആവും.

ഈ സോഷ്യൽ മീഡിയ കണ്ടന്റ് ഉണ്ടാകുന്ന ആളുകൾ

ഈ സോഷ്യൽ മീഡിയ കണ്ടന്റ് ഉണ്ടാകുന്ന ആളുകൾ പെയിഡ് ആവാം അല്ലാതെയും ആവാം. എന്തായാലും അഖിലിൻ്റെ കാര്യത്തിൽ അത് ഉണ്ടായിരുന്നില്ല. റോണ്‍സണ്‍ ഒന്ന് ഷൂട്ട് ചെയ്തപ്പോൾ, അല്ലെങ്കിൽ ബ്ലെസ്ലീ ജാസ്മിൻ, രണ്ടു മൂന്നു ജയിൽ ടാസ്ക് അടുപ്പിച്ച് ജയിച്ചപ്പോൾ മാസ്സ് ബിജിഎം ഇട്ടു വീഡിയോ ഉണ്ടാക്കി, സ്ക്രീന്‍ ഷോട്ട് എടുത്ത് മിന്നൽ ബ്ലെസ്ലീ എന്ന് ഒക്കെ പറഞ്ഞു പോസ്റ്റുകൾ ഉണ്ടാക്കിയപ്പോൾ ഇത്രയും ടാസ്കുക്കൾ ജയിച്ച അഖിലിനെ ബൂസ്റ്റ് ചെയ്തത് ഒരു പോസ്റ്റ് പോലും ഉണ്ടായിരുന്നില്ല. ഇന്നലത്തെ ക്യാപ്റ്റൻസി ടാസ്ക് വളരെ ടഫ് ആയിരുന്നു.

അത് വളരെ സിമ്പിൾ ആയി ആണ് അഖിൽ ജയിച്ചത്

അത് വളരെ സിമ്പിൾ ആയി ആണ് അഖിൽ ജയിച്ചത്. റിയാസ് ഒരു കുപ്പി നിറച്ച സമയം കൊണ്ട് അഖിൽ 2 കുപ്പി നിറച്ചു. ടാസ്ക് കഴിഞിട്ടും എല്ലാവരും ടയേർജ് ആയി ഇരുന്നപോൾ ജയിച്ചേ എന്ന് പറഞ്ഞു സൂരജിൻ്റെ കൂടെ തുള്ളി ചാടുന്നുടായിരുന്നു, അത്രക്ക് എനർജി ഉള്ള ഒരു മനുഷ്യൻ ആയിരുന്നു. എന്നിട്ടും അതിനെ കുറിച്ച് ഒരു മെന്‍ഷന്‍ പോലും ആരും ചെയ്തില്ല. 3 തവണ ക്യാപ്റ്റൻ ആയത് വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ ഈ ഗ്രൂപ്പ് ഒക്കെ അവരുടെ ഫാൻസിൻ്റെ പോസ്റ്റ് കൊണ്ട് നിറഞ്ഞിട്ടുണ്ടാവും ഇപ്പൊ. അത് പോലെ അഖിലിൻ്റെ അത്രയും വ്യക്തം ആയി സംസാരിക്കുന്ന വേറെ ആരും ആ ഹൗസിൽ ഇല്ല.

എന്നിട്ടും അയാൾ പറഞ്ഞത് ഒന്നും ഫാൻസ് തഗ് ആക്കിയില. തീരെ സംസാരിക്കാൻ കഴിവ് ഇല്ലാത്ത ബ്ലെസ്സ്ലി ആകെ മൊത്തം 3 ഡയലോഗ് അടിച്ചത് ഇപ്പോഴും വൈറല്‍ ആണ്. ജാസ്മിൻ്റെ പോഡിയം തട്ടി ഇട്ടത് വേറെ ആരെങ്കിലും ആയിരുന്നു എങ്കിലും അവരുടെ ഫാൻസ് ബിജിഎം ഇട്ടു മാസ്സ് ആകിയുള്ള വീഡിയോസ് കൊണ്ട് വന്നെനെ.

എന്തായാലും അഖിൽ ഔട്ട് ആയി

പക്ഷേ ഇത്ര ഒക്കെ ചെയ്ത അഖിലിൻ്റെ ഫാൻസ് അഖിലിനു വേണ്ടി ഒന്നും ചെയ്തില്ല. ഞാൻ നാല് വർഷം ആയി ഷോ കാണുന്ന ആള് ആണ്. എല്ലാ വർഷവും ഒരു ഫേവറിറ്റ് മത്സരാർത്ഥി ഉണ്ടായിരുന്നു. അവരെ സപ്പോർട്ട് ചെയ്തു ആർമി ഗ്രൂപ്പുക്കളിൽ ഉണ്ടാവൂക്കയും ചെയ്തിരുന്നു. പക്ഷേ ആദ്യം ആയി ആണ് ഇങ്ങനെ ഒരു ഗ്രൂപ്പ്. പ്രത്യേകിച്ച് ഒരു പോസ്റ്റും വന്നിരുനില. വളരെ ഇന്‍ ആക്ടീവ് ഗ്രൂപ്പ്. മെമ്പേഴ്സ് ഒക്കെ ഒരുപാട് ഉണ്ട്. ഒഫീഷ്യൽ അണ്‍ ഓഫീഷ്യല്‍ ഗ്രൂപ്പിൽ പോലും ഞാൻ അടക്കം 3-4 പേരുടെ 4-5 പോസ്റ്റുകൾ മാത്രമേ വന്നിരുന്നുള്ളു. അഖിലിനെ സപ്പോർട്ട് ചെയ്ത പോസ്റ്റുകൾ പിന്നെ വന്നത് പോലും ന്യൂട്രല്‍ കളി കണ്ടവരുടെ ആണ്. ഫാൻസ് പോസ്റ്റ് വളരെ കുറവ് ആയിരുന്നു. ഇങ്ങനെ ഒരു ദുരന്തം അർമിയും ഫാൻസും വേറെ ആർക്കും ഉണ്ടാവില്ല.

എന്തായാലും അഖിൽ ഔട്ട് ആയി. പക്ഷേ ഷോ ഒന്നും കാണുന്നത് നിർത്തിയിട്ട് ഇല്ല. ഹോട്ട്സ്റ്റാർ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നില്ല, കേരളം കത്തിക്കുനില. അടുത്ത അർഹതപ്പെട്ടയാള്‍ എന്ന് ഞാൻ കരുതുന്ന മത്സരാർത്ഥി ജയിക്കണം എന്ന് ആഗ്രഹിക്കുന്നു. അടുത്ത തവണ മറ്റ് ഒരു ഇഷ്ടപ്പെട്ട മത്സരാർത്ഥിക്ക് വേണ്ടി പോസ്റ്റുകൾ ഇടുനത് ആയിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+