India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അവൻ മാറിയിരുന്ന് കുറ്റം പറയാറില്ല,കാപട്യമില്ല,കള്ളത്തരമില്ല'; റിയാസിനെ പൊക്കിയടിച്ച് ഇതാ, ആരാധകൻ

Google Oneindia Malayalam News

കൊച്ചി : തികച്ചും വ്യത്യസ്തരായ മത്സരാർത്ഥികളിലൂടെ ആരംഭിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം സീസൺ 4. പ്രേക്ഷകർ നെഞ്ചിലേറ്റിയ ഷോയുടെ കലാശക്കൊട്ടിന് ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയാവുന്നത്.

മത്സരബുദ്ധിയോടെ മുന്നേറുന്ന മത്സരാർഥികളാണ് ഇത്തവണത്തെ ബിഗ് ബോസിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫൈനൽ റൗണ്ടിലേക്ക് കടക്കുന്ന സാഹചര്യത്തിൽ സംഭവ ബഹുലമായ പ്രകടനങ്ങളാണ് ഓരോ മത്സരാർത്ഥിയും റിയാലിറ്റി ഷോയിലൂടെ കാഴ്ചവെയ്ക്കുന്നത്.

എതിർപ്പുകളും തർക്കങ്ങളും പ്രശ്നവും വാശിയും എല്ലാം ഈ റിയാലിറ്റി ഷോയുടെ മാത്രം പ്രത്യേകതയെന്ന് എടുത്തു പറയാം. ഇപ്പോൾ ബിഗ് ബോസ് ആരാധകരിൽ ഉയരുന്ന ഏറ്റവും വലിയ ചോദ്യം ആരാകും ബിഗ് ബോസ് സീസൺ നാലിന്റെ വിജയി എന്നതാണ്.

1

ഇതിലേക്കുള്ള ആകാംക്ഷയും വർധിക്കുന്നു. നിലവിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന മത്സരാർത്ഥിയാണ് റിയാസ് സലീം. ജന പിന്തുണ അത്രമാത്രമുണ്ട് ഇപ്പോൾ റിയാസിന്. സമൂഹ മാധ്യമങ്ങൾ വഴിയുണ്ടാകുന്ന പ്രതികരണങ്ങൾ റിയാസിനെ എത്ര മാത്രം ജനങ്ങൾ അംഗീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്. ഒരു റിയാലിറ്റി ഷോയെ ഇത്ര സ്പഷ്ടമായി സമൂഹ മാധ്യമത്തിൽ ചർച്ച ചെയ്യണമെങ്കിൽ ആ റിയാലിറ്റി ഷോയുടെ മികവ് എത്ര മാത്രമാണെന്ന് നമുക്ക് വിലയിരുത്താൻ കഴിയും.

'എനിക്ക് ദിൽഷയോട് പ്രണയം, പക്ഷെ, ദിൽഷയ്ക്ക് ?'.. മോഹൻലാലിനോട് തുറന്നു പറഞ്ഞ് ദേ ഈ കാമുകൻ'എനിക്ക് ദിൽഷയോട് പ്രണയം, പക്ഷെ, ദിൽഷയ്ക്ക് ?'.. മോഹൻലാലിനോട് തുറന്നു പറഞ്ഞ് ദേ ഈ കാമുകൻ

2

ബിഗ് ബോസ് അവസാനിക്കാനാരിക്കുന്ന വേളയിൽ വൈറൽ കുറിപ്പുകളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ട്രെന്‍ഡിംങ്. ഓരോ മത്സരാർത്ഥികളെയും ഊന്നി പറയുന്ന വാക്കുകളാണ് ഈ വൈറൽ കുറിപ്പിൽ കാണാൻ കഴിയുക. അത്തരത്തിൽ റിയാസിനെ സംബന്ധിക്കുന്ന ഒരു വൈറൽ കുറിപ്പാണ് ഇപ്പോൾ ഒരു ആരാധകൻ പങ്കിട്ടിരിക്കുന്നത്.

3

റിയാസിന് കാപട്യം ഇല്ലെന്നും കള്ളത്തരം ഇല്ലെന്നും പറഞ്ഞ് പിന്തുണയ്ക്കുന്ന വൈറൽ പോസ്റ്റാണിത്. 'ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ ഒരു മത്സരാർഥി എങ്ങനെ ആയിരിക്കണം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് റിയാസ് സലിം'.. എന്ന വാക്കുകൾ വ്യക്തമാക്കിയാണ് റിയാസിനെ പിന്തുണയ്ക്കുന്ന ഈ വൈറൽ പോസ്റ്റ് സമൂഹ മാധ്യമത്തിൽ എത്തിയത്.

കറുപ്പിൽ തിളങ്ങി ഈ നായിക; ലുക്കിലാണ് നല്ല സെറ്റാണ്; മീരാനന്ദനെ കാണാം

4

പ്രേക്ഷക പിന്തുണയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന വ്യക്തിയാണ് റിയാസ് എന്നും എന്തുവന്നാലും റിയാലിറ്റി ഷോയിൽ റിയാസ് വിൻ ചെയ്യുമെന്ന് ഉറപ്പാണെന്നും ആരാധകൻ തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു. വൈറലായ പോസ്റ്റിന്റെ വാക്കുകൾ ഇങ്ങനെ ; -

5

'ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയിൽ ഒരു മത്സരാർഥി എങ്ങനെ ആയിരിക്കണം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് റിയാസ് സലിം,,, കാപട്യമില്ല, കള്ളത്തരമില്ല, അഭിനയമില്ല, ഓവർ കോൺഫിഡൻസ് ഇല്ല, ഓവർ സെന്റി ക്രിയേറ്റ് ചെയ്യില്ല,,,,, പറയേണ്ടത് ഇമേജ് ഭയക്കാതെ മുഖത്ത് നോക്കി പറയുന്നു,,,, മാറി ഇരുന്ന് കുറ്റം പറയാറില്ല,,,, വിഷമ ഘട്ടങ്ങളിൽ നാടകം ക്രിയേറ്റ് ചെയ്യാതെ പരമാവതി പിടിച്ച് നിൽക്കുന്നു,,,,,

6

റോബിനും ജാസ്മിനും നിമിഷയും പുറത്തായ ശേഷം പരസ്പരം പുകഴ്ത്തി സീരിയൽ ആയി പോവേണ്ടിയിരുന്ന ഷോയെ നല്ല രീതിയിൽ എന്റർ ടൈം ആക്കിയിട്ടുണ്ടെങ്കിൽ അത് റിയാസ് എന്ന ഗെയ്മറുടെ ഒറ്റ ഇടപെടൽ കൊണ്ട് മാത്രമാണ്,,,, പ്രേക്ഷക പിന്തുണയിൽ നിലവിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരാളാണ് റിയാസ്,,,,, വ്യക്തമായ സന്ദേശം പ്രേക്ഷകർക്ക് കൊടുക്കാൻ ചുരുങ്ങിയ നാൾ കൊണ്ട് റിയാസിന് സാധിച്ചു എന്നതാണ് അവന്റെ പ്ലസ് പോയിന്റ്,,,

7

ജാതി മത വർഗ വർണ ജെൻഡർ എന്നിവക്ക് അതിഷ്ഠിതമായി മനുഷ്യനെ എല്ലാം ഒന്നായി കണ്ട് ചേർത്ത് നിർത്തണം എന്ന മൂല്യം ഉടനീളം ഉയർത്തിപ്പിടിച്ച് മുന്നേറുന്ന ഒരേ ഒരു മത്സരാർഥി റിയാസ് തന്നെയാണ്,,,, റിയാസ്‌ വിൻ ചെയ്യും എന്ന് ഉറപ്പായി,,,, കാരണം കാപട്യം ഇല്ലാത്ത ഒരേ ഒരു മത്സരാർഥി നിലവിൽ റിയാസാണ്,,,, അത് പ്രേക്ഷകർക്ക് ഭൂരിഭാഗത്തിനും മനസ്സിലായി തുടങ്ങിയതിൻ്റെ തെളിവാണ് ഏറ്റവും കൂടുതൽ ഡീഗ്രേഡ് ചെയ്യപ്പെട്ട റിയാസ് ഫിനാലെ വരെ എത്തിയത്,,,,🥰🥰🥰

10

എത്ര നെഗറ്റീവ് അടിച്ചാലും സത്യത്തിന് മുന്നിൽ എല്ലാം വഴി മാറേണ്ടി വരും,,,,,, ചില സത്യങ്ങളുടെ മുഖം ആദ്യമൊക്കെ ക്രൂരമായി പലർക്കും തോന്നാം,,,, എന്നാൽ മനസിലാക്കി വരുമ്പോൾ അതിനോളം മഹത്തരമായി മറ്റൊന്നും ഉണ്ടാകില്ല,,,,,❤️❤️പല പേരുകളും വിളിച്ച് കളിയാക്കിയവർ വരെ ഇന്ന് സ്നേഹത്തോടെ അവനെ വിളിക്കുന്നു,,,,,Riyas brother ❤️❤️❤️🥰🥰🥰...'

cmsvideo
  എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss
  English summary
  bigg boss malayalam season 4: A fan write up about riyas salim goes viral and trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X