'അവൻ ആരെയും പോയി ചൊറിയില്ല, 22 ടാസ്കുകൾ... വിജയിച്ചത് ബ്ലെസ്‍ലി മാത്രം'; വൈറൽ വാക്കുകൾ!
കൊച്ചി : ഇനി അവശേഷിക്കുന്ന 11 ദിവസങ്ങൾ ബിഗ് ബോസ് മത്സരാർത്ഥികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കൗണ്ട്ഡൗൺ ദിനങ്ങളാണ്. അതിനാൽ തന്നെ, മത്സര ബുദ്ധിയോടെ പരസ്പരം ഇഞ്ചോടിഞ്ചുളള പോരാട്ടമാണ് ബിഗ് ബോസ് മലയാളം സീസൺ 4 കാണാൻ കഴിയുന്നത്.
കഴിഞ്ഞുപോയ മൂന്ന് സീസണുകളെ അപേക്ഷിച്ച് വ്യത്യസ്ത മത്സരാർത്ഥികൾ മികവ് പുലർത്തുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ സീസണിന് ഉണ്ട്. റിയാലിറ്റി ഷോ ആരംഭിച്ച് രണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകർക്ക് ഇക്കാര്യം വ്യക്തമായതാണ്.
ഷോ അവസാനിക്കാൻ കുറച്ചു ദിനങ്ങൾ ബാക്കി നിൽക്കെ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് ബിഗ് ബോസിനെ കുറിച്ച് നടക്കുന്നത്. വൈറലാകുന്ന പല പ്രതികരണങ്ങളും ഇതിനുപിന്നാലെ ഉണ്ടാകുന്നു.

ഇപ്പോളിതാ മത്സരാർത്ഥികളായ ബ്ലെസ്‍ലിയെയും റിയാസിനെയും താരതമ്യം ചെയ്തുള്ള ഒരു കുറിപ്പ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ബ്ലെസ്‍ലിയെ പിന്തുണച്ചും റിയാസിനെ ചോദ്യം ചെയ്തുമുള്ള വൈറൽ കുറിപ്പാണിത്. ഇതുവരെ ബിഗ് ബോസിൽ 47 ടാസ്കുകൾ നടന്നതായും 22 ടാസ്ക്കുകളിലും വിജയിച്ചത് ബ്ലെസ്‍ലി ആണെന്നും ബിഗ് ബോസ് ആരാധകർ പറയുന്നു.

റിയാസ് വിജയിച്ചത് ആദ്യ രണ്ട് ടാസ്ക്കുകളിൽ മാത്രമാണെന്ന് കുറ്റപ്പെടുത്തിയും പരാമർശിക്കുന്നു. ഒരു എത്തിക്സും ഇല്ലാത്ത വ്യക്തി എന്നാണ് റിയാസിനെ കുറിച്ച് ആരാധകൻ വിലയിരുത്തുന്നത്. ബ്ലെസ്‍ലിയ്ക്ക് അവന്റെ ആശയങ്ങൾ പറഞ്ഞു പ്രതിഫലിപ്പിക്കാൻ അറിയില്ലെന്നും അവൻ ആരെയും ചൊറിയാറില്ലെന്നും കുറുപ്പിൽ പറയുന്നു.

വൈറലായ കുറുപ്പിന്റെ പൂർണമായ വാക്കുകൾ; -
'ബ്ലെസ്‍ലിയും, റിയാസും തമ്മിൽ ഇന്നേവരെ ഉള്ള അവരുടെ ബിഗ് ബോസ് വീട്ടിലെ പ്രകടനത്തെ കണക്കിലെടുത്ത് കൊണ്ട് ഒരു താരതമ്യം.
അഹാന കളര്‍ഫുളാണല്ലോ പോസ്, സംഗതി കലക്കിയിട്ടുണ്ട്, ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

ബ്ലെസ്‍ലി :- ബിഗ് ബോസ് വീട്ടിൽ ഇന്നേ വരെ 47 ടാസ്കുകൾ ഉണ്ടായിട്ടുണ്ട്...( വീക്കിലി ടാസ്ക് , ലക്ഷറി ടാസ്ക് , ജയിൽ നോമിനേഷൻ ടാസ്ക് , ക്യാപ്റ്റൻ ടാസ്ക്, ടിക്കറ്റ് ഫിനാലെ ടാസ്ക് )... ഇതിൽ 22 ടാസ്കുകൾ വിജയിച്ചത് ബ്ലെസ്‍ലി മാത്രമാണ്. അവന് അവന്റെ ആശയങ്ങൾ മറ്റുള്ളുവരെ പോലെ പറഞ്ഞു ഫലിപ്പിക്കനുള്ള കഴിവില്ല. വെറുതെ പോയി ആരെയും ചൊറിയാറില്ല. ടോക്സിക് സംസാരം ഇല്ല. നല്ല പ്ലെയർ ആണ്.

എപ്പോഴും എല്ലാ ഷോയിലേയും വിന്നർ വായ തുറന്നാൽ ടോക്സിക് ടോക്ക് ചെയ്‌താൽ മാത്രമേ വിജയിക്കൂ എന്നാണെങ്കിൽ, തീർച്ചയായും ഇവന് അതിനുള്ള കഴിവില്ല.
റിയാസ് :- ആകെ വിജയിച്ചിരിക്കുന്നു 2 ടാസ്ക് മാത്രം... അതും നേടിയത് ടോക്സിക് ടോക്ക് കൊണ്ടും, ലേഡീസ് മാനറിസവും കൊണ്ട് മാത്രം...

ഷോയിലെ നിലനിൽപ്പിന് വേണ്ടി ഒരുഎത്തിക്സ് ഇല്ലാത്ത ഒരു വ്യക്തി.. എല്ലാവർക്കുമറിയാം റോബിന്റെ എതിർത്തവർ എല്ലാരും എപ്പോൾ ഇയാളെ അന്ധമായി സപ്പോർട്ട് ചെയ്യുകയാണ്... തീർച്ചയായും ഈ ഷോയിൽ കോൺടെന്റ് ഉണ്ടാകുന്നതിൽ ബ്രില്ലിയൻറ് ആണ് എന്ന്.. പക്ഷെ ഒരു സാമാന്യ മനുഷ്യന് ചേരുന്ന രീതിയിൽ കളിക്കുവാൻ ശ്രമിക്കട്ടെ..

കാരണം യഥാർത്ഥ ലോകം ബിഗ് ബോസ് വീടിന് പുറത്താണ് അവിടെയാണ് എല്ലാവരുടെയും ജീവിതം.
Special Message:-
റിയാസിന്റെ കൂട്ടുകാരോട് ഈ മെസ്സേജിന് താഴെ ഒരു അലക്കുക്കല്ല് ഇട്ടിട്ടുണ്ട് നിങ്ങൾക്കു മതിയാവോളും അലക്കി വെളുപ്പിച്ചോളൂ...'












Click it and Unblock the Notifications