Get Updates
Get notified of breaking news, exclusive insights, and must-see stories!

'അന്യന്റെ നിലപാടിന് കയ്യടിക്കാൻ മാത്രമറിയാം, അതിലപ്പുറം ഒരു ക്വാളിറ്റിയുമില്ല':ദില്‍ഷയെ കുറിച്ച് വൈറൽ കുറിപ്പ്

പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളുമായി ബിഗ് ബോസ് സീസണ്‍ 4 മുന്നേറുകയാണ് . കഴിഞ്ഞ ദിവസമാണ് ഷോയില്‍ നിന്ന് അപ്രതീക്ഷിതമമായി അഖില്‍ പുറത്തേക്ക് പോകുന്നത് . ഫൈനല്‍ ഫൈവില്‍ എത്തുമെന്ന് പ്രക്ഷകര്‍ കരുതിയിരുന്ന മത്സരാര്‍ത്ഥിയായിരുന്നു അഖില്‍. അഖില്‍ പുറത്തുപോയതോടെ ഫൈനല്‍ ഫൈവിലേക്ക് ആരൊക്കെ എത്തുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത് .

1

ഈ സീസണിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ദില്‍ഷ. റോബില്‍ ഉണ്ടായിരുന്നപ്പോള്‍ ഇവരുടെ കോംബോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ റോബിന്‍ പോയതോടെ ആ ഒരു ഫ്‌ളോ പോയിരുന്നു. കൂടാതെ റോബിന്‍ പുറത്തേക്ക് പോയതോടെ വിജയ പ്രതീക്ഷ ഏറ്റവും കൂടുതല്‍ വച്ചുപുലര്‍ത്തുന്ന താരമാണ് ദില്‍ഷ . ഇപ്പോഴിതാ ദില്‍ഷയുടെ ഗെയിം നിമിഷങ്ങളെ കുറിച്ച് ഒരാള്‍ പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ് .

2

ദില്‍ഷ എന്ന മത്സരാര്‍ത്ഥിക്ക് ഒരു നിലപാടുമില്ലെന്നാണ് കുറിപ്പില്‍ പറയുന്നത്. അന്യന്റെ നിലപാടിന് കൈയ്യടിക്കാന്‍ മാത്രമറിയുന്ന, സോഷ്യല്‍ ഇഷ്യൂസിനെക്കുറിച്ചോ റെസ്‌പോണ്‍സബിളിറ്റിയെക്കുറിച്ചോ ഒരു ബോധ്യവുമില്ലാത്ത ഒരു മത്സരാര്‍ത്ഥിയാണ് ദില്‍ഷയെന്നും കുറിപ്പ് പങ്കുവച്ചയാള്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

ദില്‍ഷ എന്ന കണ്ടസ്റ്റന്റിന്റെ മികച്ച ചില ഗെയിം നിമിഷങ്ങള്‍ -

ദില്‍ഷ എന്ന കണ്ടസ്റ്റന്റിന്റെ മികച്ച ചില ഗെയിം നിമിഷങ്ങള്‍ -

1. അവതാരപ്പിറവി
റോബിന്‍ റിയാസിനെ അടിച്ച നിമിഷം ബിഗ്‌ബോസ് ഹൗസില്‍ ഒരവതാരം പിറക്കുകയുണ്ടായി. അന്നുവരെ അധികം മിണ്ടാതിരുന്ന ഒരു വ്യക്തി പെട്ടെന്ന് 'ആ മനുഷ്യനെ കൊല്ലാന്‍ നോക്കിയില്ലേ' എന്നൊക്കെപ്പറഞ്ഞ് ഒരു highly emotionally charged പെര്‍ഫോമന്‍സ് നടത്തി. 'ഇനി മുതല്‍ നമ്മളുടെ ദിവസങ്ങളാണ് ' എന്ന് അടുത്ത ദിവസം പ്രഖ്യാപിക്കുകയും ചെയ്തു.

2. റിയാസിന്റെ എന്‍ട്രി

2. റിയാസിന്റെ എന്‍ട്രി

റിയാസ് വന്ന ദിവസം റിയാസ് ഷേക്ക് ഹാന്റ് കൊടുത്ത് തിരിഞ്ഞപ്പോള്‍ കുട്ടൂസ് 'അയ്യേ' എന്നൊരു എക്‌സ്പ്രഷന്‍ ഇട്ടു. ദില്‍ഷയിലെ ഹോമോഫോബിയ തുറന്നു കണ്ട നിമിഷം. റിയാസിനെ പരിചയം പോലുമാകും മുന്‍പാണെന്നോര്‍ക്കണം.

3. സ്‌പ്രേ അടിച്ചത് റിയാസിന്റെ തലയില്‍ കൊണ്ടിടാന്‍ ശ്രമിച്ചത്

3. സ്‌പ്രേ അടിച്ചത് റിയാസിന്റെ തലയില്‍ കൊണ്ടിടാന്‍ ശ്രമിച്ചത്

സ്‌പ്രേ അടിക്കാന്‍ കൂട്ടു നിന്നിട്ട് ഒരു മുപ്പതു സെക്കന്റപ്പുറം ദില്‍ഷ മറിച്ച പ്ലേറ്റ് അവിടെ അങ്ങനെ മറിഞ്ഞു കിടക്കട്ടെ. പക്ഷേ അത് ആ സംഭവം നടക്കുമ്പോള്‍ ആ ഏരിയയില്‍ ഇല്ലാതിരുന്ന റിയാസിന്റെ തലയില്‍ ഇടാന്‍ കൂടി ശ്രമിച്ചാലോ?
ബ്ലസ്ലിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അവന്‍ ക്ലാരിറ്റി ആവശ്യപ്പെട്ടപ്പോള്‍ ദില്‍ഷ പരുങ്ങി.

4. വസ്ത്രസ്വാതന്ത്ര്യ നിലപാട്

4. വസ്ത്രസ്വാതന്ത്ര്യ നിലപാട്

ഡിബേറ്റില്‍ ലപ്രിയുടെ വസ്ത്രസ്വാതന്ത്ര്യ നിലപാട് കണ്ട് ഓര്‍ഗേസം വന്ന ദില്‍ഷ തന്റെ പൂര്‍വ്വജീവിതം പോലും മറന്ന് കൈയ്യടിക്കുകയാണ് സൂര്‍ത്തുക്കളേ... കൈയ്യടിക്കുകയാണ്.

5. എൽ ജി ബി ടി ക്യു

5. എൽ ജി ബി ടി ക്യു


ഒരു മൂവ്‌മെന്റിനെ എൽ ജി ബി ടി ക്യു' എന്നു വിളിച്ചു കളിയാക്കുക. ആ ഡിസ്‌കഷന്റെ പ്രാധാന്യം മനസ്സിലാക്കാതെ അത് ബുദ്ധിജീവി ചമയാനുളള ടെക്‌നിക്കാണ് എന്നു പറയുക.

8

ദില്‍ഷ എന്ന മത്സരാര്‍ത്ഥിയെ എടുത്താല്‍, ഒരു നിലപാടുമില്ലാത്ത, അന്യന്റെ നിലപാടിന് കൈയ്യടിക്കാന്‍ മാത്രമറിയുന്ന, സോഷ്യല്‍ ഇഷ്യൂസിനെക്കുറിച്ചോ റെസ്‌പോണ്‍സബിളിറ്റിയെക്കുറിച്ചോ ഒരു ബോധ്യവുമില്ലാത്ത, അല്‍പന് അര്‍ത്ഥം കിട്ടിയ പോലെ ഒരു സുപ്രഭാതത്തില്‍ ഒത്തു കിട്ടിയ റോബിന്‍ ഫാന്‍സിനെ സന്തോഷിപ്പിക്കാന്‍ മിനിറ്റിനു മിനിറ്റ് റോബിന്റെ പേര് ഓര്‍മ്മപ്പെടുത്തി ഗര്‍ജ്ജിക്കുന്ന ഒരു അവസരവാദി എന്നതിലപ്പുറം ഒരു ക്വാളിറ്റിയും കാണാന്‍ കഴിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+