Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യ നോമിനേഷനിൽ ഒറ്റയടിക്ക് പറപ്പിക്കേണ്ട കണ്ടസ്റ്റന്റായിരുന്നു ലക്ഷ്മി; ഇറിറ്റേറ്റിംഗ് ആറ്റിറ്റ്യൂഡ്;കുറിപ്പ്

പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ബിഗ് ബോസ് രണ്ട് ആഴ്ച പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവമായിരുന്നു ബിഗ് ബോസില്‍ രണ്ടാമത്തെ എലിമിനേഷന്‍ നടന്നത്. ഇത്തവണ നിമിഷയായിരുന്നു ബിഗ് ബോസില്‍ നിന്ന് പുറത്തേക്ക് പോയത്. എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തുവിടാതെ നിമിഷയെ സീക്രട്ട് റൂമിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് വിവരം. മൂന്നാം ആഴ്ചയിലെ നോമിനേഷന്‍ ഇന്നത്തെ എപ്പിസോഡില്‍ നടക്കുമെന്നാണ് പുതിയ പ്രമോ വീഡിയോയില്‍ നിന്നും വ്യക്തമാക്കുന്നത്.

1

ഇത്തവണ ഏറ്റവും കൂടുതല്‍ പേര്‍ നോമിനേറ്റ് ചെയ്തിരിക്കുന്ന മത്സരാര്‍ത്ഥി ലക്ഷ്മി പ്രിയയാണ്. കഴിഞ്ഞ ദിവസം അടുക്കളയില്‍ വച്ച് നടന്ന അടിയാണ് ലക്ഷ്മിക്കെതിരെ എല്ലാ മത്സരാര്‍ത്ഥികളും തിരിയാനുള്ള പ്രധാന കാരണം. കൂടാതെ ലക്ഷ്മിയുടെ ബോസ് ചമഞ്ഞുള്ള ആറ്റിറ്റിയൂഡും മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് അത്ര ഇഷ്ടപ്പെടുന്നില്ല. ഇതൊക്കെയാവാം കൂടുതല്‍ പേര്‍ ലക്ഷ്മിയെ നോമിനേറ്റ് ചെയ്യാനുള്ള പ്രധാന കാരണം.

2

എന്നാല്‍ ഇപ്പോഴിതാ ലക്ഷ്മി പ്രിയയുടെ ബിഗ് ബോസിലെ ഇടപെടലിനെ കുറിച്ചുള്ള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ആദ്യ നോമിനേഷനില്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് ഒറ്റയടിക്ക് പുറത്തേക്ക് പറഞ്ഞയക്കണ്ട മത്സരാര്‍ത്ഥിയായിരുന്നു ലക്ഷ്മി പ്രിയയെന്ന് കുറിപ്പില്‍ പറയുന്നു. എല്ലാവരെയും മോനെ മോളെ വിളിച്ച് അമ്മ കളിക്കാന്‍ നോക്കിയതാണു. ശരിക്കും ഒരു ഇറിറ്റേറ്റിംഗ് ആറ്റിറ്റിയൂഡാണ് ലക്ഷ്മി പ്രിയയുടെതെന്ന് കുറിപ്പില്‍ പറയുന്നു. കുറിപ്പ് ഇങ്ങനെ,

3

ലക്ഷ്മി പ്രിയ അഥവാ ബിഗ്ഗ്‌ബോസ്സിലെ എതിരാളികളില്ലാത്ത പോരാളി. എങ്ങനെ എതിരാളികള്‍ ഉണ്ടാവും ? ഇവര്‍ ബിഗ്ഗ്‌ബോസ്സില്‍ വന്നിരിക്കുന്നത് ഭക്ഷണം ഉണ്ടാക്കാനും മറ്റ് വീട്ട് പണികളും ചെയ്യാനുമാണു. ഏറ്റവും കൂടുതല്‍ പണി എടുക്കുന്നവര്‍ക്കാണു ബിഗ്ഗ്‌ബോസ്സ് കപ്പ് എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു എന്ന് തോന്നുന്നു. വന്ന ദിവസം മുതല്‍ എല്ലാവരെയും മോനെ മോളെ വിളിച്ച് അമ്മ കളിക്കാന്‍ നോക്കിയതാണു.

4

ശരിക്കും ഒരു ഇറിറ്റേറ്റിംഗ് ആറ്റിറ്റിയൂഡ്. ആ സ്വഭാവം നിര്‍ത്തിച്ചതാണു ജാസ്മിന്‍ ആ വിട്ടില്‍ ചെയ്ത ഒരു നല്ല കാര്യം . അടുക്കളയിലും മറ്റും പണിയെടുത്തിട്ട് മറ്റുള്ളവരെ ആത്മഗതം പോലെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് കാണുമ്പോഴെ ഇവര്‍ടെ നിലവാരം മനസ്സിലാവും. ഒരു റിയല്‍ ലൈഫ് ലോ ലെവല്‍ അമ്മായിയമ്മ ലെവല്‍ ക്യാരക്ടര്‍ .

5

ബിഗ്ഗ്‌ബോസ്സില്‍ നടന്നിട്ടുള്ള ഒരു ടാസ്‌കിലും കണ്‍വിന്‍സിംഗ് ആയിട്ടുള്ള ഒരു ശ്രമവും നടത്തിയിട്ടില്ല. ഇഷ്ടം പോലെ ടാസ്‌ക് ഗേംസ് ഉള്ള സ്റ്റാര്‍ മാജിക് പരിപാടിയില്‍ സ്ഥിരമായി ഉണ്ടായിരുന്ന ഒരാളാണിവര്‍. എന്നിട്ടും ടാസ്‌കുകളില്‍ സമ്പൂര്‍ണ്ണ പരാജയം. ഇവരുടെ സംസാരം ടീച്ചര്‍മ്മാര്‍ കുട്ടികളോട് സംസാരിക്കുന്ന പോലെ ആണു. കണ്ടിടത്തോളം ബിഗ്ഗ്‌ബോസ്സിലെ ഭൂരിഭാഗം ആളുകള്‍ക്കും അവിടെ എന്താണു സംഭവിക്കുന്നത് എന്ന് അറിയാം. അപ്പോഴാണു അത് പോലും മനസ്സിലാവാത്ത ഈ സ്ത്രീ വന്ന് മറ്റുള്ളവര്‍ക്ക് ക്ലാസ്സ് എടുക്കുന്നത്.

6

പിന്നെ എണ്ണിപ്പറക്കി കരയുന്നതും അരോചകം തന്നെ. അവിടെ കൂടുതല്‍ സമയം നില്‍ക്കുകയാണെങ്കില്‍ ഡബിള്‍ സ്റ്റാന്റ്, നുണകള്‍, ഗോസിപ്, കള്ളക്കരച്ചില്‍ തുടങ്ങിയ ഐറ്റങ്ങള്‍ കാഴ്ച വച്ച് ഇവര്‍ ബിബി കളര്‍ഫുള്‍ ആക്കും. യഥാര്‍ത്ഥത്തില്‍ ആദ്യ നോമിനേഷനില്‍ ഒറ്റയടിക്ക് പറപ്പിക്കേണ്ട കണ്ടസ്റ്റന്റ് ആണു എല്‍ പി. ബിഗ് ബോസ് ഗ്രൂപ്പില്‍ സനല്‍ കുമാര്‍ എന്ന പ്രേക്ഷകനാണ് ഈ കുറിപ്പ് പങ്കുവച്ചത്.

7

ഈ കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തുന്നത്. വളരെ വളരെ ശരിയാണ് ആദ്യത്തെ എലിമിനേഷന്‍ ഇവരായിരുന്നു ആവേണ്ടിയിരുന്നത്... അത്രക്കും ബോറായ കണ്ടസ്റ്റന്റ് ആണു ലക്ഷ്മിപ്രിയ. കമന്റുകളില്‍ ഭൂരിഭാഗം പേരും പറയുന്നത് ലക്ഷ്മി പ്രിയ ഒരു മോശം മത്സരാര്‍ത്ഥി ആണെന്നാണ്.

Recommended Video

cmsvideo
    തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Oniendia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+