'റിയാസേ..നീ പ്രൊവോക് ചെയ്തതാണെങ്കിലും ആ പറഞ്ഞത് എനിക്ക് വേദനിച്ചു'; വൈറലായി അശ്വതിയുടെ കുറിപ്പ്
പ്രേക്ഷകരെ ആവേശഭരിതരാക്കി ബിഗ് ബോസ് സീസണ്‍ 4 മുന്നേറുകയാണ്. ഓരോ മത്സരാര്‍ത്ഥിയിലും മികച്ച പ്രകടനങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഈ ആഴ്ച ഹലോ മൈഡിയര്‍ റോംഗ് നമ്പര്‍ എന്ന വീക്ക്‌ലി ടാസ്‌കാണ് നടക്കുന്നത്. മത്സരാര്‍ഥികളില്‍ ഒരു ടീം കോള്‍ സെന്റര്‍ ജീവനക്കാരായും മറ്റൊരു ടീം കോള്‍ വിളിക്കുന്ന ആള്‍ക്കാരായും ആയിട്ടാണ് ടാസ്‌കില്‍ പങ്കെടുക്കുന്നത്.

കഴിഞ്ഞ ദിവസത്ത എപ്പിസോഡില്‍ റിയാസ് ലക്ഷ്മി പ്രിയയെയായിരുന്നു ടാസ്‌കില്‍ വിളിച്ചത്. കോള്‍ സെന്റര്‍ ജീവനക്കാരനായ തന്നോട് ലക്ഷ്മി പ്രിയ പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടിയെന്നോണമായിരുന്നു റിയാസിന്റെ പ്രകടനം. എന്നാല്‍ ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ റിയാസ് നടത്തിയ പ്രകടനത്തെ കുറിച്ച് നടി അശ്വതി പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ടാസ്‌കില്‍ ലക്ഷ്മി പ്രിയയെ പ്രവോക്ക് ചെയ്യാന്‍ റിയാസ് സംസാരിച്ചതിനെ കുറിച്ചാണ് അശ്വതി കുറിപ്പില്‍ പറയുന്നത്. ലക്ഷ്മി പ്രിയയുടെ പേരില്‍ പുറത്തുവന്ന പുസ്തകത്തെ കുറിച്ചാണ് റിയാസ് പറഞ്ഞത്. റിയാസേ നീ പ്രോവൊക് ചെയ്തത് ആണെങ്കിലും ചേച്ചിയുടെ ആ പുസ്‌കത്തെ കുറിച്ച് പറഞ്ഞത് എനിക്ക് വ്യക്തിപരമായി വേദനിച്ചെന്നും ആ ബുക്കിന്റെ ആദ്യ പ്രകാശനം ഏറ്റുവാങ്ങിയത് താന്‍ ആണെന്നും അശ്വതി കുറിപ്പില്‍ പറഞ്ഞു.

ഇന്നത്തെ കാള്‍ സെന്റര്‍ ടാസ്‌ക് റിവേഴ്സ് വേര്‍ഷന്‍. അഖില്‍ ആണ് തുടക്കം ഇട്ടതു എല്‍ പിയെ വിളിച്ചുകൊണ്ടു, മാക്‌സിമം വലിച്ചുകീറി പ്രോവൊക് ചെയ്യാന്‍ ശ്രമിച്ചു പക്ഷെ എല്‍ പി വിട്ടുകൊടുത്തില്ല. പിന്നേ റിയാസും വന്നു എല്‍ പിയെ വിളിച്ചു. അത് അവരുടെ വല്യ ബുദ്ധിമോശം ആയിപോയതായി എനിക്ക് തോന്നി.

റിയാസ് ഇന്നലെ എല്‍ പി പറഞ്ഞ കാര്യങ്ങള്‍ക്കു തിരിച്ചു ക്ലാസ്സ് എടുക്കുകയല്ലാതെ പ്രോവൊക് ചെയ്യുന്ന സംഭവം ഒന്നും ഉണ്ടായിരുന്നില്ല. വേറെ ആരെ വിളിക്കാനും അവര്‍ക്കെന്തേ തോന്നാഞ്ഞു. പിന്നെ ധന്യ വന്നു ദില്‍ഷയെ വിളിച്ചു, ഒരു കാര്യവും ഉണ്ടായില്ല. ബിഗ്ബോസിനു വട്ടായി ഇവരെന്താ കാട്ടുന്നത് എന്ന് ചിന്തിച്ചു ഒരു ക്ലൂ ഇട്ടുകൊടുത്തു.

വിളിക്കാനുള്ളവരെ വിളിക്കേണ്ടവര്‍ ബുദ്ധിപൂര്‍വം തിരഞ്ഞെടുക്കുക' എന്ന്... എവിടെ ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുത്തു 'വീണ്ടും എല്‍ പി യെ'...ഇന്ന് എല്‍ പിയെ ക്രൂശിലേറ്റി വലിച്ചു കീറി എല്ലാരുംകൂടി... പക്ഷെ എല്‍ പി തിരിച്ചു അവര്‍ പറഞ്ഞതൊക്കെ സമ്മതിച്ചു കൊടുത്തു അവസാനം വിളിച്ച വിനയ് ഫോണ്‍ വെച്ച് ഓടിയാ മതീന്ന് ആകുന്നത് വരെ ആക്കി.

റിയാസേ നീ പ്രോവൊക് ചെയ്തത് ആണെങ്കിലും ചേച്ചിയുടെ ആ ബുക്കിനെ കുറിച്ച് പറഞ്ഞത് എനിക്ക് പേര്‍സണലി വേദനിച്ചു കേട്ടോ ആ ബുക്കിന്റെ ആദ്യ പ്രകാശനം ഏറ്റുവാങ്ങിയത് ഞാന്‍ ആണേ . എന്തായാലും സീസണ്‍ 2ലെ കാള്‍ സെന്റര്‍ ടാസ്‌കിന്റെ ഏഴയലത്തു എത്തിയില്ല.

ഓര്‍മയില്ലേ ടാസ്‌ക് കഴിഞ്ഞു വീണയും,സിജോയും, സിജോയുടെ കസിനും, ഫുകൃവും ഒക്കെ ഏറ്റുമുട്ടിയത് .ഇത് ഒരാളെ മാത്രം വെറുതെ ഇട്ടു ക്രൂശിച്ചു എന്നല്ലാതെ, ബിഗ്ബോസ്‌നു സന്തോഷിക്കാനുള്ള വക ആര്‍ക്കും കൊടുക്കാന്‍ സാധിച്ചില്ല.പക്ഷെ ക്ഷമയോടെ പിടിച്ചു നിന്ന ലക്ഷ്മിയേച്ചിക്ക് ഒരു ബിഗ് ഹഗ് .- അശ്വതി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, അശ്വതി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തുന്നത്. മിക്കയാളുകളും ലക്ഷ്മി പ്രിയയ്‌ക്കെതിരെയാണ് കമന്റിട്ടത്. ലക്ഷ്മി പ്രിയ ഫേക്ക് ഗെയിമാണ് കളിക്കുന്നതെന്നാണ് മിക്കയാളുകളും പറയുന്നത്. അതില്‍ ഒരാളുടെ കമന്റ് ഇങ്ങനെയായിരുന്നു.

ചോദ്യം ചോദിക്കുമ്പോള്‍ മിണ്ടാതെ ഇരിക്കാനും എല്ലാം സമ്മതിച്ചു കൊടുക്കാനും ആര്‍ക്കും പറ്റും. പ്രവോക്ക് ആവാതെ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയണം അതാണ് കാള്‍ സെന്റര്‍ ടാസ്‌ക്. എന്തായാലും റിയാസ് ബുക്കിനെ പറ്റി പറഞ്ഞത് നന്നായി ചില ആളുകള്‍ക്ക് ചേച്ചി ആരാണെന്ന് അങ്ങോട്ട് മനസ്സിലായിട്ടില്ലയിരുന്നു.

അശ്വതി റിയാസ് ഇന്ന് അപമാനിച്ചത് എല്‍ പിയെ മാത്രം അല്ല കേരളത്തിലെ സ്ത്രീകളെ ആണ് . ഒരാള്‍ ജനിക്കുന്നത് അണായിട്ടാണെകില്‍ അവന്റെ ജെന്‍ഡര്‍ അത് തന്നെ ആയിരിക്കും. അവന്‍ പെണ്ണിലേക്ക് മാറുമ്പോള്‍ അവന്‍ ട്രാന്‍സ്വുമണ്‍ ആകും. ആ പൊട്ടന്‍ റിയാസിനെ കാണുമ്പോള്‍ ഒന്ന് പറഞ്ഞു കൊടുക്കണം- മറ്റൊരാള്‍ കമന്റായി കുറിച്ചു.












Click it and Unblock the Notifications