'എന്തിന് ആ വീട്ടില്‍ നില്‍ക്കുന്നെന്ന് പോലും അറിയാത്ത രണ്ടു മൂന്നുപേരുണ്ട്'; ഇത് അനീതിയെന്ന് അശ്വതി

ബിഗ് ബോസ് പ്രേക്ഷകരെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ടാണ് മികച്ച മത്സരാര്‍ത്ഥിയായ കുട്ടി അഖില്‍ പുറത്തുപോയത്. 77 ദിവസങ്ങള്‍ക്ക് ശേഷമാണ് അഖില്‍ ബിഗ് ബോസിന്റെ പടിയിറങ്ങുന്നത്. ഉറച്ച നിലപാടുള്ള മികച്ച മത്സരാര്‍ത്ഥിയാണ് അഖില്‍ എന്നാണ് മോഹന്‍ലാല്‍ എവിക്ഷന് പിന്നാലെ പറഞ്ഞത്. അഖിലിന്റെ അപ്രതീക്ഷിത എവിക്ഷന്‍ സഹമത്സരാര്‍ത്ഥികളെയും ഞെട്ടിച്ചിരുന്നു. സൂരജ് വികാരഭരിതനായാണ് അഖിലിനെ യാത്രയാക്കിയത്.

1

എന്നാല്‍ അഖിലിനെ ഇപ്പോള്‍ പുറത്താക്കിയത് ശരിയായ നടപടിയല്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. അഖിലിനേക്കാള്‍ പ്രകടനം കാഴ്ചവയ്ക്കാത്ത ഒട്ടേറെ മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് ഹൗസിനകത്തുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. ഈ വിഷയത്തില്‍ പോസ്റ്റുമായി നടി അശ്വതിയും രംഗത്തെത്തിയിട്ടുണ്ട്.

2

ബിഗ് ബോസിനെ കുറിച്ച് സ്ഥിരം വിശകലനം നടത്തുന്നയാളാണ് അശ്വതി. അഖില്‍ ടോപ്പ് ഫൈവില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന മത്സരാര്‍ത്ഥിയായിരുന്നെന്ന് അശ്വതി പോസ്റ്റില്‍ കുറിച്ചു. എന്തിനു ആ വീട്ടില്‍ നില്‍ക്കുന്നു എന്ന് പോലും അറിയാത്ത രണ്ടു മൂന്നുപേരുണ്ട്.. എന്തിനാണോ എന്തോ അതുങ്ങളെ അവിടെ നിര്‍ത്തി നല്ലപോലെ ഗെയിം കളിച്ച അഖിലിനെ പുറത്താക്കിയതെന്ന് അശ്വതി ചോദിക്കുന്നു. അശ്വതിയുടെ വാക്കുകളിലേക്ക്...

3

ടോപ് 5ല്‍ ഉണ്ടാകുമെന്നു ഞാന്‍ പ്രതീക്ഷിച്ച, നല്ലപോലെ ഗെയിം കളിച്ചിരുന്ന ഒരു കോണ്ടെസ്റ്റന്റ്... എന്തിനു ആ വീട്ടില്‍ നില്‍ക്കുന്നു എന്ന് പോലും അറിയാത്ത രണ്ടു മൂന്നുപേരുണ്ട്.. എന്തിനാണോ എന്തോ അതുങ്ങളെ അവിടെ നിര്‍ത്തി നല്ലപോലെ ഗെയിം കളിച്ച അഖിലിനെ പുറത്താക്കിയത് ?? INJUSTICE-- അശ്വതി ഫേസ്ബുക്കില്‍ കുറിച്ചു.

4

അശ്വതിയുടെ പോസ്റ്റിന് നിരവധി പേരാണ് ഇതേ അഭിപ്രായം മുന്നോട്ടുവച്ചത്. അഖിലിനെ പുറത്താക്കിയതിന് പകരം. റിയാസിനെ യാണ് പുറത്താക്കേണ്ടത്. അഖിലിനെ തിരിച്ചെടുക്കണമെന്നും ബിഗ് ബോസിന്റെ തീരുമാനം നടക്കും വോട്ട് ചെയ്യുന്ന ജനങ്ങള്‍ മണ്ടന്മാരാണെന്നും ഒചിലര്‍ പോസ്റ്റിന് താഴെ കമന്റായി കുറിച്ചു.

5

ബിഗ് ബോസ് ഗ്രൂപ്പുകളിലും അഖിലിനെ പുറത്താക്കിയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ഒരാള്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്. ഞാന്‍ ബ്ലെസ്ലിയെ യെ ഇഷ്ടപ്പെടുന്ന ഒരു ആളാണ്...അഖില്‍ ബ്ലെസ്ലിയെ പല രീതിയില്‍ മോശമായി പെരുമാറി യിട്ടുണ്ട്..പക്ഷേ ബിഗ് ബോസ് എന്ന ഷോ യെ ഇഷ്ടപ്പെടുന്ന ആള്‍ എന്ന നിലയില്‍ അത് ഞാന്‍ ഒരു ഗെയിം ആയിട്ട് മാത്രമേ കണ്ടിട്ടുള്ളു...

6

അഖില്‍ ഔട്ട് ആയി എന്ന വിവരം ഇന്നലെ അറിയാന്‍ പറ്റി..ഇന്ന് എലിമിനേഷന്‍ കണ്ടപ്പോള്‍ ശരിക്കും വിഷമം ആയി..... സേഫ് ഗെയിം കളിച്ചും സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാത്ത ഒരുപാട് ആള്‍ക്കാര്‍ ഇപ്പോഴും പുറത്ത് പോവാതെ അവിടെ നില്‍ക്കുമ്പോള്‍ എന്തുകൊണ്ടും ഫൈനല്‍ 5 ല്‍ വരാന്‍ യോഗ്യത ഉള്ള ഒരു വ്യക്തിയായ അഖില്‍ ഇന്ന് പുറത്തുപോയ സാഹചര്യം സത്യത്തില്‍ വളരെ വിഷമത്തോടെ ആണ് കാണുന്നത്..

7

കാരണം അഖിലിനോട് ഉള്ള ആരാധനയോ ഇഷ്ട്ടമോ കൊണ്ടല്ല ചില ഫാന്‍സുകാര്‍ റിയാസിനെ പുറത്താക്കാന്‍ വേണ്ടി കളിച്ച കളിയാണ്...ഒരു കാര്യം പറയാം നിങള്‍ കളിക്കു നന്നായി ഗെയിം കളിക്കുന്നവരേ പുറത്താക്കു...പക്ഷേ നിങള്‍ നിങ്ങളുടെ നിലവാരം കാണിക്കാന്‍ മറക്കാതത്തില്‍ വളരെ സന്തോഷം- ആരാധകന്‍ പോസ്റ്റില്‍ കുറിച്ചു.

8

എന്നാല്‍ അഖിലിനെ പുറത്താക്കിയ തീരുമാനത്തില്‍ തെറ്റൊന്നുമില്ലെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. അതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഇങ്ങനെയാണ്. അഖില്‍ സെറിനേക്കാള്‍ ടോപ്പ് ഫൈവില്‍ അര്‍ഹര്‍ ആയിരുന്നു നിമിഷ, ഡെയ്‌സി ഒക്കെ.. എന്നിട്ട് അവര്‍ പുറത്തായി.. 50 ഡേ പോലും നില്‍ക്കാന്‍ യോഗ്യത ഇല്ലാത്ത അഖില്‍ പോയതിനു ഇവിടെ കുറച്ച് പേര് കരയുന്നതിന്റെ ലോജിക് മനസ്സിലാകുന്നില്ല..

9

നിമിഷ ഡെയ്‌സി ഒക്കെ പോയപ്പോള്‍ ഈ കരച്ചില്‍ കണ്ടിരുന്നില്ല.. അവര്‍ പോയപ്പോളും സൂരജ്ഉം വിനയ് എന്തിന് സുചിത്ര വരെ അവിടെ ഉണ്ടായിരുന്നു.. എനിവേ ഗുഡ് ലക്ക് .. താങ്കള്‍ക്ക് ഇനിയും കോമെടി സ്‌കിറ്റ് കാണിച്ചു ആള്‍ക്കാരെ എന്ര്‍റര്‍ടെയിന്‍ ചെയ്യാന്‍ സാധിക്കട്ടെ ബി ബി യില്‍ നല്ല എന്റര്‍ടൈന്‍മെന്റ് ആയിരുന്നു - ഒരാള്‍ പോസ്റ്റില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+