'ടോപ് 5 എത്താൻ ഏറ്റവും അർഹതയുള്ള താരമാണ് ലക്ഷ്മിപ്രിയ; അതിന് കാരണവുമുണ്ട്'-വൈറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലേക്ക് സിനിമ-സീരിയില്‍ രംഗത്ത് നിന്നും വന്നവരില്‍ ഏറ്റവും പ്രശസ്തിയുള്ള താരമായിരുന്നു ലക്ഷ്മിപ്രിയ. താരത്തിന്റെ മത്സര രീതിയെ സംബന്ധിച്ച് ആരാധകർക്കിടയില്‍ സമ്മിശ്ര പ്രതികരണമാണെങ്കില്‍ അഞ്ചാഴ്ച പിന്നിട്ട ഷോയില്‍ ഇപ്പോഴും ശക്തമായ മത്സരാർത്ഥിയായി തന്നെ ലക്ഷ്മിപ്രിയ നിലനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് ലക്ഷ്മിപ്രിയയെ സംബന്ധിച്ച് ഒരു ആരാധകന്‍ എഴുതുന്ന കുറിപ്പ് വൈറലാവുന്നത്.
ഫാനിസം മാറ്റിവെച്ചു നിഷ്പക്ഷമായി പിന്തുണച്ചാല്‍ പ്രേക്ഷകർ തയാർ ആണെങ്കിൽ, ലക്ഷ്മിപ്രിയ ഇപ്പോൾ ഉള്ളതുപോലെ ഗെയിം കളിച്ചാൽ ടോപ് 5 എത്താൻ ഏറ്റവും അർഹയാണ് എന്നാണ് കുറിപ്പില്‍ അവകാശപ്പെടുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

പൊതുവെ ഈ കാറ്റഗറിയിൽ വരുന്ന മത്സരാർത്ഥികളെ ആദ്യം മുതലേ മുൻധാരണയോടെ ട്രോളി, കുറ്റംപറഞ്ഞു , രണ്ടാഴ്ച കഴിഞ്ഞാൽ എവിക്ട് ആയി പോകും എന്നുള്ള പ്രവണതയാണ് കണ്ടുവരുന്നത് . അവർക്ക് ആർമി ഗ്രൂപ്പുകളോ ഇന്സ്റ്റഗ്രാം ഫാന്‍ പേജുകളോ ഒന്നും കാണില്ല . ആദ്യം മുതലേ അകത്തും പുറത്തും ഉള്ളവരുടെ ടാർഗറ്റ് അവരായിരിക്കും . Because they appear to be an easy target ! elimination ലിസ്റ്റിൽ മിക്കവാറും വരുന്ന അവർക്കു വോട്ട് ചെയ്യാനും ചില ആളുകൾക്ക് ഒരു വിമുഖത കാണും . ആ വീട്ടിൽ നടക്കുന്ന എല്ലാ പ്രേശ്നങ്ങൾക്കും കാരണം അവർ ആണ് എന്ന് വരുത്തിത്തീർക്കും . അവർ നല്ലത് ചെയ്താലും , നന്നായി കളിച്ചാലും അനുമോദിക്കുന്നവരുടെ എണ്ണം കുറവായിരിക്കും.
'മൊഞ്ചെന്ന് പറഞ്ഞാല്‍ ഇതിലപ്പുറമുണ്ടോ': ഓരോ സ്ത്രീയും ഒരു രാജ്ഞിയെന്ന് ഭാവന: വൈറല്‍ ചിത്രങ്ങള്‍

ലക്ഷ്മിപ്രിയ എന്ന മത്സരാർത്ഥി ഈ സീസണിൽ വന്നപ്പോളും ഇതിന് വിഭിന്നമായിരുന്നില്ല കാര്യങ്ങൾ.
പക്ഷെ, ആറാഴ്ച കഴിഞ്ഞു , ഇന്നു കാര്യങ്ങൾ വളരെ വ്യത്സ്യതമാണ് . അവിടയുള്ള സ്ത്രീ മത്സരാർഥികളിൽ നിഷ്പക്ഷമായി പറഞ്ഞാൽ ഏറ്റവും മുന്നിൽ ലക്ഷ്മിപ്രിയ നിൽക്കുന്നു . ഫാനിസം മാറ്റിവെച്ചു നിഷ്പക്ഷമായി പിന്തുണയ്ക്കാന്‍ പ്രേക്ഷകർ തയാർ ആണെങ്കിൽ, ലക്ഷ്മിപ്രിയ ഇപ്പോൾ ഉള്ളതുപോലെ ഗെയിം കളിച്ചാൽ ടോപ് 5 എത്താൻ ഏറ്റവും അർഹയാണ് .

പറയാൻ ഉള്ളത് അപ്പപ്പോൾ തന്നെ പറയുന്നു . സംസാരിക്കാനുള്ള നല്ല കഴിവ് , നിലപാടുകൾ , അഭിപ്രായങ്ങൾ കൃത്യസമയത്തു മുന്നോട്ട് വെക്കുന്നു . അൽപ്പസ്വൽപ്പം കുറ്റവും കുറവുകളുമൊക്കെ ഉണ്ട് . പശുവിനെ പറ്റി പറയാൻ പറഞ്ഞാൽ , പശുവിനെ കെട്ടിയ തെങ്ങിനെ പറ്റി പറഞ്ഞു തുടങ്ങും . ദേഷ്യം വന്നാൽ തോന്നുന്നത് അങ്ങ് പറയും . പലപ്പോളും വേലിയിൽ ഇരിക്കുന്ന പാമ്പിനെ എടുത്തു കഴുത്തിൽ ഇട്ട് അതിന്റെ കടി വാങ്ങും . ദേഷ്യം സങ്കടം സന്തോഷം - എന്തുതന്നെ വന്നാലും അതാമുഖത്തു തെളിഞ്ഞുനിൽക്കും . പക്ഷെ .....

ഈ പറയുന്ന ദേഷ്യവും , സങ്കടവുംമൊക്കെ അൽപ്പം നേരത്തേക്കേ ഉള്ളൂ . ചെയ്തത് തെറ്റായി പോയി എന്നുതോന്നിയാൽ മാപ്പു പറയാൻ ഒരു മടിയുമില്ല . വായിൽ നിന്നും വന്ന വാക്കിന് നിമിഷയുടെ പുറകെ നടന്ന ആ നടത്തം ആദ്യം നമ്മളെ ചിരിപ്പിച്ചെങ്കിലും , ഒന്നുകൂടി ആലോചിച്ചാൽ ലക്ഷ്മിപ്രിയയുടെ മനസിലെ നന്മ വരച്ചിടുന്നു . ഒരേ തെറ്റിന് പല തവണ ക്ഷമ പറഞ്ഞു - എല്ലാവരുടെയും മുന്നിൽ വെച്ചുപോലും . എൺപതുകളിൽ ജനിച്ച , ആ ഒരു കാലഘട്ടത്തിന്റെ പ്രതിനിധി ആയ , വീടും അടുക്കളയുമൊക്കെ നന്നായി നോക്കുന്ന , ചില കാര്യങ്ങൾ ഉൾക്കൊള്ളാൻ അൽപ്പം വിമുഖത ഉള്ള , നമ്മുടെയൊക്കെ കുടുംബങ്ങളിലോ , അടുത്ത ബന്ധങ്ങളിലോ ഒക്കെയുള്ള ഒരാൾ - അങ്ങെനെയുള്ള ഒരു ആളെയാണ് ലക്ഷ്മിപ്രിയ ഓർമപ്പെടുത്തുന്നത് . പലരും അവിടയുള്ള ചില മത്സരർത്ഥികളോട് പറയെണം എന്നാഗ്രഹിക്കുന്ന കാര്യങ്ങൾ സരസമായി തന്നെ ലക്ഷ്മിപ്രിയ വിളിച്ചുപറയുന്നു .

അവിടെ ആർക്ക് എന്ത് വിഷമം വന്നാലും ആശ്വസിപ്പിക്കാൻ , അവരുടെ വിഷമം ഷെയർ ചെയ്യാൻ ആദ്യം എത്തുന്നത് ലക്ഷ്മിപ്രിയ തന്നെ. കഴിഞ്ഞ രണ്ടാഴ്ച തീർത്തും എല്ലാവരാലും ഒറ്റപ്പെടൽ അനുഭവിച്ച ഒരു വ്യക്തിയാണ് ലക്ഷ്മിപ്രിയ . അതിൽ ആഴ്ന്നുപോവാതെ വീറോടെയും വാശിയോടെയും അവർ ഒറ്റക്കാണ് ഇപ്പോൾ കളിക്കുന്നത് . ടാസ്കുകളിൽ തനിക്ക് പറ്റാവുന്നത്ര മനോഹരമായി ചെയുന്നു . വഴക്കും , കോമെഡിയും , അഭിനയവും ഒക്കെയായി നല്ലൊരു entertaining content അവർ തരുന്നു. സ്ക്രീന്‍ സ്പെയിസ് ആണെങ്കിൽ ഇഷ്ട്ടംപോലെ .

ഇന്നലെ ലാലേട്ടന്റെ മുന്നിൽ ജാസ്മിൻ ഡോക്ടർ റോബിനെ വളർത്തുനായയുമായി ഉപമിച്ചപ്പോൾ , അവിടെ കൃത്യമായി പ്രതികരിക്കാൻ ലക്ഷ്മിപ്രിയ മാത്രമേ ഉണ്ടായിരുന്നുള്ളു . അവിടെയുള്ള ചിലരുടെ ഇരട്ടത്താപ്പുകൾ വീണ്ടും വ്യക്തം. ബിഗ്ഗ്‌ബോസ് എന്ന മൈന്‍ ഗെയിം എത്രത്തോളം അവർക്ക് വഴങ്ങും എന്ന ചോദ്യത്തിന് , തന്റെതായ ഒരു ഗെയിം അവിടെ അവർ കളിക്കുന്നു എന്ന് പറയുന്നതാവും ഏറ്റവും നല്ല ഉത്തരം . മുൻവിധികളും , മുൻധാരണകളും മാറ്റിവെച്ചു , കുലസ്ത്രീ എന്നൊക്കെയുള്ള തെറ്റായ വിശേഷണങ്ങൾ കളഞ്ഞുകൊണ്ട് നമ്മുടെയൊക്കെ പരിചയത്തിൽ ഉള്ള ഒരു സ്ത്രീ മത്സരാത്ഥി എന്ന പരിഗണന മാത്രം മതി അവരെ മനസിലാക്കാൻ !












Click it and Unblock the Notifications