'റോബിനെ കുറിച്ച് ഓരോരുത്തരും പറഞ്ഞത് കേട്ടപ്പോള്‍ നെഞ്ച് തകര്‍ന്ന് പോയി' ശരണ്യ ശശിയുടെ അമ്മ
ബിഗ് ബോസ് മലയാളം സീസണ്‍ 4 ഫൈനല്‍ ഘട്ടത്തിലാണ്. വാശിയും വീറും നിറഞ്ഞപോരാട്ടമാണ് ബിഗ് ബോസിനകത്ത്.
ആരാണ് ആ വിജയം നേടിയെടുക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും ആരാധകരും.
ബിഗ് ബോസ് സീസണ്‍ 4 തുടങ്ങി ഏതാണ്ട് പകതുതിയിലെത്തിയപ്പോള്‍ തന്നെ മത്സരത്തിലെ ഫൈനല്‍ 5 ല്‍ എത്തുമെന്ന് എല്ലാവരും കരുതിയിരുന്നു മത്സരാര്‍ത്ഥിയായിരുന്നു ഡോ. റോബിന്‍. ബിഗ് ബോസ് വീട്ടില്‍ ഏറ്റവും കൂടുതല്‍ കണ്ടന്റ് ഉണ്ടാക്കിക്കൊണ്ടിരുന്ന ആളും റോബിനായിരുന്നു. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ടാണ് റോബിന്‍ മത്സരത്തിന് പുറത്തായത്. ഒരു ടാസ്‌കിനിടെ റിയാസിനെ തള്ളിയതിനാണ് റോബിനെ ബിഗ് ബോസിന് പുറത്താക്കിയത്.

മുടി പിന്നിക്കെട്ടി ചന്ദനക്കുറിയും കുങ്കുമ പൊട്ടും ..ആരു നീ സുന്ദരീ...പുതിയ ചിത്രവുമായി സ്‌നേഹ

എന്നാല്‍ അകത്തുള്ള റോബിനെക്കാള്‍ കൂടുതല്‍ ശക്തനായിരുന്നു പുറത്തുള്ള റോബിന്‍. റോബിന്റെ പുറത്തുപോക്ക്ില്‍ ആരാധകര്‍ രോഷം കൊണ്ട് മോഹന്‍ ലാലിനെതിരെ വരെ ആരാധകര്‍ രംഗത്ത് എത്തി. എന്നാല്‍ മറുഭാഗത്ത് ജാസ്മിന്റെ ആരാധകര്‍ റോബിനെതിരെ വിമര്‍ശനം തുടര്‍ന്നു. ബിഗ് ബോസിന് അകത്തുവെച്ചും പുറത്തുവെച്ചും ജാസ്മിന്‍ റോബിനെ രൂക്ഷമായി വിമര്‍ശിച്ചു.
ഇപ്പോള്‍ റോബിനെതിരെ നടക്കുന്ന അധിക്ഷേത്തില്‍ പ്രചതികരണവുമായി എത്തിയിരിക്കുകയാണ് അന്തരിച്ച നടി ശരണ്യയുടെ അമ്മ.

റോബിനെ മത്സരത്തില്‍ തോല്‍പ്പിച്ചു, ഒറ്റപ്പെടുത്തി, എന്നിട്ടും ആ മനുഷ്യന്‍ ചിരിച്ച് കൊണ്ടിരിക്കുകയാണ്. അത് പലര്‍ക്കുമുള്ള ഇന്‍സ്പിരേഷനാണ്. അതാണ് അയാള്‍ക്കുള്ള ഫാന്‍സിന് കാരണം. ബിഗ് ബോസ് ഷോ ശരണ്യ കാണുമായിരുന്നു. മണിക്കുട്ടനെ അവള്‍ക്ക് ഭയങ്കര ഇഷ്ടമായിരുന്നു, അവര്‍ സീ ന്യൂസ് മലയാളത്തോട് പറയുന്നു.

അര്‍ഹിച്ചത് അംഗീകാരം റോബിന് ലഭിച്ചിട്ടില്ലെന്നാണ് ശശിയുടെ അമ്മ പറഞ്ഞത്. ഒരു ഷോ യില്‍ ഡോക്ടര്‍മാര്‍ക്ക് വലിയ മൂല്യമില്ലാത്തത് പോലെ ചിലര്‍ സംസാരിക്കുന്നത് കണ്ടിരുന്നു. ബിഗ് ബോസ് ഷോ യില്‍ വന്ന ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനെ കുറിച്ചാണ് ഞാന്‍ പറയുന്നത്. അയാളൊരു ഡോക്ടറാണ്. ഡി്ആര്‍ എന്ന അക്ഷരം പോലും പറയരുതെന്ന് അവിടെ ഒരു മത്സരാര്‍ഥി പറഞ്ഞു. അദ്ദേഹം അഞ്ച് വര്‍ഷം മെഡിക്കല്‍ ഓഫീസറായി രോഗികളെ രാത്രി പരിശോധിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. പത്തു വര്‍ഷത്തോളം ശരണ്യയെ ചികിത്സിച്ചിട്ടുള്ളത് കൊണ്ട് ഡോക്ടര്‍മാരുടെ വില എന്താണെന്ന് എനിക്ക് അറിയാം.

അതൊരു പിജി ഡോക്ടര്‍ ആണെങ്കില്‍ പോലും അവരൊന്ന് അടുത്ത് വന്നുനിന്നാല്‍ സാമീപ്യം പോലും വലിയൊരു ആശ്വാസം ആണ്. അത് ഞാന്‍ അനുഭവിച്ചതാണ്. റോബിനെ കുറിച്ച് ഓരോരുത്തരും പറഞ്ഞത് കേട്ടപ്പോള്‍ നെഞ്ച് തകര്‍ന്നുപോയി. അദ്ദേഹത്തെ അത്രയധികം ഇഷ്ടമാണ്.ഡോക്ടര്‍മാരാണ് ശരണ്യയെ പത്ത് വര്‍ഷത്തോളം നിലനിര്‍ത്തിയത്. സര്‍ജറി ചെയ്യാന്‍ പറ്റില്ല എന്നുപറഞ്ഞ് ഒരു ഡോക്ടര്‍ പറഞ്ഞ് വിട്ടിരുന്നു എങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്ന് ശരണ്യ തന്നെ ചോദിച്ചിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് ശരണ്യയ്ക്ക് ഫിറ്റ്സ് പോലെ വന്നു.

ഡോക്ടറെ വിളിച്ചപ്പോള്‍ ഉടനെ കൊണ്ടുവരാന്‍ പറഞ്ഞു. അവര്‍ എല്ലാത്തിനും തയ്യാറായി നില്‍ക്കുകയാണ് അവിടെ. അന്നേരം കൊണ്ട് പോയില്ലായിരുന്നെങ്കില്‍ ശരണ്യ കോമയില്‍ ആയിപ്പോകുമായിരുന്നു എന്നാണ് ഡോക്ടര്‍ പറഞ്ഞത്.അവിടെ ഐസിയു ഒന്നും ഒഴിവില്ലായിരുന്നു. പക്ഷേ ശരണ്യയ്ക്ക് വേണ്ടി അവര്‍ അത് റെഡിയാക്കി തന്നു. അവളുടെ അസുഖമെന്താണെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. അതുകൊണ്ട് ഏത് ഡോക്ടറാണെങ്കിലും അവരോട് തനിക്ക് ബഹുമാനം ആണെന്നും ശരണ്യയുടെ അമ്മ പറയുന്നു.റോബിന്‍ മടങ്ങിയെത്തിയപ്പോള്‍ റോബിനെ സ്വീകരിക്കാന്‍ വിമാനത്തവളില്‍ ആരാധകര്‍ കൂട്ടമായി എത്തിയിരുന്നു. തനിക്ക് പുറത്തുള്ള പിന്തുണകണ്ട് ഞെട്ടിപ്പോയെന്ന് റോബിന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications