ആരെയും ഉപദ്രവിക്കുകയോ ചതിക്കുകയോ ചെയ്യാത്ത സ്‌ട്രോങ്ങ് പ്ലെയര്‍; സൂരജിനെ കുറിച്ച് എലീന, കുറിപ്പ്
പ്രേക്ഷകരുടെ പ്രിയപ്പെട്ട ബിഗ് ബോസ് ഷോ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഫൈനല്‍ ഫൈവിലേക്ക് അരൊക്കെ വരുമെന്നാണ് എല്ലാം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട മത്സാര്‍ത്ഥികള്‍ക്ക് വേണ്ടി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കടുത്ത മത്സരാണ് ഇപ്പോള്‍ ബിഗ് ബോസ് ഹൗസില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഫൈനല്‍ ഫൈവിലേക്ക് എത്തുന്ന മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണെന്ന പ്രവചനും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്...

എന്നാല്‍ ഇപ്പോഴിതാ നടിയും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ എലീന പടിക്കല്‍ തന്റെ ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥിയെ കുറിച്ച് പങ്കുവച്ച ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ദില്‍ഷയ്ക്ക് പിന്നാലെ ഫൈനല്‍ ഫൈവിലേക്ക് എത്തിയ മത്സരാര്‍ത്ഥിയാണ് സൂരജ്. ഈ സീസണിലെ മികച്ച മത്സരാര്‍ത്ഥി എന്നാണ് എലീന സൂരജിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഉയരം ഇല്ലായ്മയാണ് എന്റെ ഉയരം എന്ന് തെളിയിച്ച സ്‌ട്രോങ്ങ് പ്ലെയറാണ് സൂരജെന്ന് എലിന പറയുന്നു. ഒരു രീതിയിലും സിംപതി പിടിച്ചു പറ്റാന്‍ നോക്കാതെ ,ഒരു രീതിയിലും ഉയരക്കുറവ് എടുത്തു കാട്ടാതെ, ഒരു രീതിയിലും ആരെയും ഉപദ്രവിക്കുകയോ ചതിക്കുകയോ ചെയ്യാതെ.. ബിഗ്ഗ് ബോസ് ഹൗസില്‍ അതിജീവിച്ച് അവസാന ആഴ്ചയിലേക്ക് കടക്കുകയാണ് സൂരജ് എന്നും എലീന ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

എലീന പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. അതില്‍ ഒരാള്‍ പങ്കുവച്ച കമന്റ് ഇങ്ങനെയാണ് , എല്ലാവരും സൂരജിനെ സപ്പോര്‍ട്ട് ചെയ്യുക ധന്യയേയും ബാക്കിയെല്ലാം അഹങ്കാരികള്‍ ആണ് റിയാസിനും ബ്ലെസിക്കും ആരും ഓട്ടു ചെയ്യരുതെന്ന് ഒരാള്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തു.

അതേസമയം, കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ സൂരജിനെ ഒരാള്‍ മാത്രമാണ് നോമിനേറ്റ് ചെയ്തത്. എന്നാല്‍ നോമിനേഷന്‍ അവസാനിച്ചപ്പോള്‍ സൂരജിനെ ബിഗ് ബോസ് നേരിട്ട് ഫൈനലിലേക്ക് എത്തിക്കുകയായിരുന്നു. റിയാസാണ് സൂരജിനെ നോമിനേറ്റ് ചെയ്തത്. ഇതിന് കാരണമായി റിയാസ് പറഞ്ഞത്. സൂരജ് എപ്പോഴും സേഫ് ഗെയിമാണ് കളിക്കുന്നതെന്നാണ്.

അതുകൊണ്ടാണ് ആരും സൂരജിനെ നോമിനേറ്റ് ചെയ്യാത്തതെന്നും റിയാസ് പറഞ്ഞു. എല്ലാവര്‍ക്കും സൂരജിനോട് പ്രത്യേക ഇഷ്ടമാണ്. സൂരജ് ഇവിടെ നില്‍ക്കാന്‍ അര്‍ഹനാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നായിരുന്നു. എന്തായാലും ഇനി ബിഗ് ബോസ് ഹൗസില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുകയെന്ന കാര്യത്തില്‍ സംശയമില്ല.
ഹോളിവുഡ് താരങ്ങള്‍ തോറ്റുപോകും; ഗ്ലാമറസ് ആന്‍ഡ് ഹോട്ട്, നിങ്ങള്‍ പൊളിയാണ് മാളവിക












Click it and Unblock the Notifications