'ബലൂണിലെ കാറ്റു പോണപോലെ ശ്യൂ...ന്നു കാര്യം തീര്‍ത്തു ലാലേട്ടന്‍ പോയി; ഇപ്പെങ്ങനിരിക്കണ്'; വൈറല്‍ കുറിപ്പ്
പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ബിഗ് ബോസിന്റെ നാലാമത്തെ സീസണ്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ബിഗ് ബോസിനുള്ളത്. ആരൊക്കെ ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്നുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇത്തവണ ബിഗ് ബോസ് കിരീടം ആര് ചൂടുമെന്ന ആകാക്ഷയും ഓരോ പ്രേക്ഷകര്‍ക്കുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ കുറിച്ച് നടി അശ്വതി പങ്കുവച്ച വിലയിരുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഹോളിവുഡ് താരങ്ങള്‍ തോറ്റുപോകും; ഗ്ലാമറസ് ആന്‍ഡ് ഹോട്ട്, നിങ്ങള്‍ പൊളിയാണ് മാളവിക

കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസില്‍ റിയാസും ലക്ഷ്മിയും തമ്മില്‍ നടന്ന തര്‍ക്കങ്ങളും അതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങലെ കുറിച്ചാണ് അശ്വതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. രണ്ട് പേരും ഉപയോഗിച്ച വാക്കുകള്‍ക്ക് അവതാരകനായ മോഹന്‍ലാല്‍ താക്കീത് നല്‍കാത്തതിനെതിരെയും അശ്വതി വിമര്‍ശനം ഉന്നയിച്ചു.

കാര്‍ക്കിച്ചു തുപ്പിയ പ്രയോഗം അലീന സീസണ്‍ 2 ല്‍ ചെയ്തത് ചോദ്യം ചെയ്തിരുന്നു എന്നാണ് എന്റെ ഓര്‍മ. അതെങ്കിലും പ്രേക്ഷകര്‍ക്കു വേണ്ടി ലാലേട്ടന്‍ ചോദിക്കണമായിരുന്നു. ഒരു വാണിംഗ് എങ്കിലും കൊടുക്കുമെന്നൊക്കെ ഞാന്‍ കരുതി. ഒരാള്‍ക്ക് മാത്രമല്ല രണ്ട് പേര്‍ക്കും അത്രയ്ക്ക് വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് അശ്വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. അശ്വതിയുടെ വാക്കുകളിലേക്ക്...

വ്യത്യസ്തതകളാണ് ഈ ലോകത്തെ കളര്‍ ആക്കുന്നത്..ജീവന്‍ നല്‍കുന്നത് ! ആഹാ നല്ലൊരു കൊട്ട് കൊടുത്തു കൊണ്ടുതന്നെ തുടങ്ങി... പക്ഷെ ലക്ഷ്മിയേച്ചിയുടെയും റിയാസിന്റെയും വാക്കുകളും തര്‍ക്കങ്ങളും ഉപയോഗിച്ച വാക്കുകളും എല്ലാം സകലരോടും അഭിപ്രായം ചോദിച്ചു വന്നപ്പോഴേക്കും തുടക്കമിട്ട ചൂട് ആറിപ്പോയോ എന്നെനിക്ക് തോന്നി.

( ആ വീടിന്റെ ഉള്ളിലെ മരത്തിനോടും സോഫയോടും മാത്രമേ അഭിപ്രായം ചോദിക്കാന്‍ ബാക്കി ഉണ്ടായിരുന്നുള്ളു മാത്രമല്ല 8 പേര് മാത്രം ആയതോണ്ട് പെട്ടന്ന് തീര്‍ന്നു 16 പേര് വല്ലോം ഉണ്ടായിരുന്നേല്‍ ഒരൊറക്കം കഴിഞ്ഞ് എണീറ്റു വന്നാലും തീരില്ലായിരുന്നു ). ആ കാര്‍ക്കിച്ചു തുപ്പിയ പ്രയോഗം അലീന സീസണ്‍ 2ല്‍ ചെയ്തത് ചോദ്യം ചെയ്തിരുന്നു എന്നാണ് എന്റെ ഓര്‍മ അതെങ്കിലും പ്രേക്ഷകര്‍ക്കു വേണ്ടി ലാലേട്ടന്‍ ചോദിക്കണമായിരുന്നു.

ഒരു വാണിംഗ് എങ്കിലും കൊടുക്കുമെന്നൊക്കെ ഞാന്‍ കരുതി. ഒരാള്‍ക്ക് മാത്രമല്ല രണ്ട് പേര്‍ക്കും അത്രയ്ക്ക് വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട് രണ്ട് പേരും. പക്ഷേ, ബലൂണിലെ കാറ്റു പോണപോലെ ശ്യൂ.... ന്നു കാര്യം തീര്‍ത്തു ലാലേട്ടന്‍ പോയി. ഇപ്പെങ്ങനിരിക്കണ് ! ധന്യ അടിപൊളി ആയി പ്രതികരിച്ചു തുടങ്ങിയല്ലോ...

ഒരു പക്ഷെ ആദ്യം തൊട്ടേ പ്രതികരിച്ചിരുന്നെങ്കില്‍ സേഫ് ഗെയിമര്‍ എന്നു ആരും പറയാന്‍ വരില്ലായിരുന്നു. നല്ലത് ഇങ്ങനെ തന്നെ ബാക്കിയുള്ള ദിവസം മുന്നോട്ടു പോകട്ടെ (എന്റെ ടോപ് 5 പ്രെഡിക്ഷനില്‍ ഉള്ളവര്‍ നല്ലപോലെ നില്‍ക്കണം എന്ന ഒരു കുഞ്ഞു കുശുമ്പ് ഇല്ലാതില്ലാതില്ലാ ട്ടോ ) 'വിശ്വാസം, വിശ്വാസമില്ലായ്മ' കളിച്ചതില്‍ എന്റെ കാഴ്ചപ്പാട് പറയുകയാണെങ്കില്‍,

ആരെയും വിശ്വസിക്കരുത് ആ വീട്ടില്. ആ വീട്ടിലെ പാത്രങ്ങളെ പോലും വിശ്വസിക്കരുത് (ആ വീട്ടില് മാത്രല്ല.. പുറത്താണേലും)
അങ്ങനെ ലാലേട്ടന്‍ പോയി...നാളെ ജനവിധി കിട്ടിയ ആളാരാണെന്നു എല്ലാവരും ഈ സമയം കൊണ്ട് അറിഞ്ഞുകാണും. അതിനെ കുറിച്ച് നാളെ എഴുതാം . അപ്പോള്‍ ശുഭരാത്രി - അശ്വതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.












Click it and Unblock the Notifications