Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിലില്‍ പോകാന്‍ ഏറ്റവും യോഗ്യര്‍ ലക്ഷ്മിയും സൂരജും; ചേച്ചിയെ ആസ്ഥാന ബണ്ടാരിയാക്കി; അശ്വതിയുടെ കുറിപ്പ്

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ബിഗ് ബോസ് ഷോ മുന്നേറുകയാണ്. ദിവസവും പ്രേക്ഷകരെ ഞെട്ടിക്കുന്ന സംഭവ വികാസങ്ങളാണ് ഓരോ എപ്പിസോഡുകളിലും നടക്കുന്നത്. ജയില്‍ നോമിനേഷനും ജയിലില്‍ അടക്കലുമൊക്കെയായി കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് ആകെ കളറായിരുന്നു. മത്സരത്തിലെ പ്രകടനമൊക്കെ വിലയിരുത്തി മൂന്ന് പേരെ വീതം ജയിലിലേക്ക് നോമിനേറ്റ് ചെയ്യാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. വോട്ടെടുപ്പും പൂര്‍ത്തിയായതോടെ റോബിനും ഡെയ്‌സിയും ജയിലിലേക്ക് പോകുകയായിരുന്നു.

1

എന്നാല്‍ ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ കുറിച്ച് തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് നടി അശ്വതി. ബിഗ് ബോസിന്റെ ദിവസവും നടക്കുന്ന എപ്പിസോഡികളെ കുറിച്ച് മനോഹരമായ റിവ്യു പങ്കുവയ്ക്കുന്ന ആളാണ് അശ്വതി. കഴിഞ്ഞ സീസണുകളെ കുറിച്ച് അശ്വതി പങ്കുവയ്ക്കുന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ടായിരുന്നു.

2

ജയിലിലേക്ക് പോകാന്‍ റോബിനും ഡെയ്‌സിയെക്കാളും ഏറ്റവും യോഗ്യര്‍ ലക്ഷ്മിയും സൂരജുമായിരുന്നു എന്നാണ് അശ്വതി അഭിപ്രായപ്പെടുന്നത്. ആദ്യത്തെ ആഴ്ചയുടെ ഒരു ചുറുചുറുപ്പ് ലക്ഷ്മി ചേച്ചിയില്‍ നിന്നു നഷ്ട്ടപെട്ടു അടുക്കളയില്‍ ഒതുങ്ങുന്നതായി ഒരു പ്രേക്ഷക എന്ന നിലയില്‍ എനിക്ക് തോന്നിയെന്ന് അശ്വതി പറയുന്നു. അശ്വതി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ,

3

ജയിലില്‍ പോകാന്‍ റോബിനും ഡെയ്‌സിയെക്കാളും യോഗ്യര്‍ ആകേണ്ടി ഇരുന്നത് ലക്ഷ്മി ചേച്ചിയും സൂരജുയുമായിരുന്നു.
അതെങ്ങനാ എല്ലാരുംകൂടി ആസ്ഥാന ബണ്ടാരി ആക്കി ചേച്ചിയെ. ചേച്ചിയൊട്ട് അത് മനസിലാക്കുന്നുമില്ല... ആദ്യത്തെ ആഴ്ചയുടെ ഒരു ചുറുചുറുപ്പ് ലക്ഷ്മി ചേച്ചിയില്‍ നിന്നു നഷ്ട്ടപെട്ടു.

4

അടുക്കളയില്‍ ഒതുങ്ങുന്നതായി ഒരു പ്രേക്ഷക എന്ന നിലയില്‍ എനിക്ക് തോന്നി. പിന്നേ ജാസ്മിന്‍..... ജാസ്മിന്‍ നീ മുത്താണ് അത്രേ പറയുന്നുള്ളു ഇപ്പോള്‍. ഈ സീസണില്‍ ഫേവറൈറ്റ് കോണ്ടെസ്റ്റന്റെസ് ഒരുപാട് ആണ്. എല്ലാം ഇങ്ങോട്ട് വിളിച്ചാല്‍ അങ്ങോട്ട് പോകുന്ന തലതെറിച്ച കുസൃതിപിള്ളേരെ പോലെ ഉള്ളവര്‍.

5

അതുകൊണ്ട് തന്നേ ലക്ഷ്വറി പോയ്ന്റ്‌സ് വളരെ കുറച്ചാണ് കിട്ടുന്നതും.. എന്തായാലും കാണാന്‍ നല്ല രസമുണ്ട്. കാണാത്തവര്‍ കാണുകയെ..... വേണ്ട . ഇത് തികച്ചും കാണുന്നവര്‍ക്കായുള്ള പോസ്റ്റ്- അശ്വതി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, ഇതിന് മുമ്പത്തെ എപ്പിസോഡിനെ കുറിച്ചും അശ്വതി വിശദമായ റിവ്യു പങ്കുവച്ചിരുന്നു.

6

ഷോയില്‍ റോബിന്റെ പരിശ്രമത്തെ കുറിച്ചായിരുന്നു അശ്വതി ആ ദിവസത്തെ റിവ്യുവില്‍ പങ്കുവച്ച പ്രധാന കാര്യം. ഷോയില്‍ ഒറ്റപ്പെടുകയാണെന്ന് കാണിക്കാന്‍ റോബിന്‍ ഒരുപാട് ശ്രമിക്കുന്നുണ്ടെന്നായിരുന്നു എന്നാണ് അശ്വതി പറഞ്ഞത്. ഇത് ഇതിന മുമ്പത്തെ സീസണില്‍ രജിക് കുമാര്‍ പയറ്റിയതാണെന്നും അശ്വതി പറയുന്നു. അശ്വതിയുടെ കുറിപ്പ് ഇങ്ങനെ,

7

ബ്ലെസ്സിലിയുടെ റെക്കോര്‍ഡ് ഡോക്ടര്‍ റോബിനു തകര്‍ക്കാന്‍ കഴിയല്ലേ എന്ന് എത്ര പേര്‍ ചിന്തിച്ചു? ഞാന്‍ ചിന്തിച്ചു മാത്രമല്ല ബ്ലെസ്സിലിയുടെ അടുത്ത് പോലും ഡോക്ടര്‍ എത്തിയേക്കല്ലേ എന്ന് ആരുന്നു പ്രാര്‍ത്ഥന.. എന്തായാലും ഡോക്ടര്‍ ആരും കാണാതെ ബിഗ്ബോസിനോട് ടാസ്‌ക് നിര്‍ത്തല്ലേ എനിക്ക് 24 മണിക്കൂര്‍ തികക്കണം എന്ന് അഭ്യര്‍ത്തിച്ചത് ബിഗ്ബോസ് കേട്ടില്ല..

8

സന്തോഷം ഉണ്ട് ബീബ്ബോസെ.. പെരുത്തു സന്തോഷം ഇണ്ട് .റോബിനെ ഒരുപാട് പരിശ്രമിക്കുന്നുണ്ടല്ലേ അവിടെ ഒറ്റപെട്ടു പോയിരിക്കുവാണെന്നു കാണിക്കാന്‍. ഞങ്ങടെ രജിത്തേട്ടന്‍ മുന്നേ ഈ സീനൊക്കെ വിട്ടതാ കേട്ടോ. കാര്യമൊക്കെ കൊള്ളാം ഒരുകാര്യം മനസിലാക്കിക്കോ റോബിന്റെ ഗെയിം അല്ലാ ബാക്കിയുള്ളോരുടെ. കേറിവാ ബെചിക്കാ,ജാസ്മിന്‍,ധന്യ, ഡെയ്‌സി, കുട്ടി അഖില്‍ . ലക്ഷ്മി ചേച്ചി കുറച്ചായിട്ട് ഡൌണ്‍ ആയിക്കൊണ്ടിരിക്കുന്നതായി തോന്നുന്നു . എന്തുപറ്റി ആവോ- അശ്വതി ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+