
'അഞ്ചു ലക്ഷം കാണിച്ച സമയം റിയാസ് മുന്നോട്ട്'; ഞെട്ടലില്‍ പ്രേക്ഷകര്‍, വല്ലാത്തൊരു മാനസികാവസ്ഥയെന്ന് അശ്വതി
പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് ബിഗ് ബോസ് മുന്നേറുകയാണ്. ഫിനാലെയ്ക്ക് ഇനി നാല് ദിവസം മാത്രമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ മുമ്പത്തെ സീസണില്‍ നിന്നും വ്യത്യസ്തമായി അടിപൊളി ടാസ്‌കാണ് ബിഗ് ബോസില്‍ നടന്നത്. പണം വച്ച് മത്സരാര്‍ത്ഥികളെ പിന്തിരിപ്പിക്കാനാണ് ബിഗ് ബോസ് ശ്രമിച്ചത് .

ഒന്നാം സ്ഥാനം നേടാന്‍ സാധിക്കില്ലെന്ന് മത്സരാര്‍ത്ഥികളില്‍ ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി അവസരം നല്‍കുകയാണ് ബിഗ് ബോസ് ചെയ്തത്. എന്നാല്‍ ഈ തുകയൊന്നും സ്വീകരിക്കാന്‍ ഒരു മത്സരാര്‍ത്ഥികളും തയ്യാറായില്ല.

ഈ ടാസ്‌ക് വന്നതോടെ പ്രേക്ഷകരും ആകെ ഞെട്ടിയ അവസ്ഥയിലായിരുന്നു. ആരെങ്കിലും പണം വാങ്ങി പുറത്തുപോകുമോ എന്ന ആശങ്കയായിരുന്നു എല്ലാവര്‍ക്കും. ബിഗ് ബോസിന്റെ ഈ ടാസ്‌ക് മത്സരാര്‍ത്ഥികളെ വല്ലാത്തൊരു മാനസികാവസ്ഥയിലേക്കാണ് കൊണ്ടു പോയതെന്ന് നടി അശ്വതി സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

അഞ്ച് ലക്ഷമെന്ന് പറഞ്ഞപ്പോള്‍ റിയാസ് മുന്നോട്ടുവന്നത് ഞെട്ടലുണ്ടാക്കിയെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. കൂടാതെ പ്രേക്ഷകരോട് ഒരു ചോദ്യവും അശ്വതി ചോദിച്ചു. ഞാന്‍ ഒന്ന് ചോദിച്ചോട്ടെ, നിങ്ങളില്‍ ആര്‍ക്കെങ്കിലും ആണ് ഈ ഒരു അവസരം കിട്ടിയതെങ്കില്‍ ആ തുക എടുക്കുമോ? അതോ 100 ദിനങ്ങള്‍ തികയ്ക്കുമോ?- അശ്വതി ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പ് ഇങ്ങനെ,

'പത്തു ലക്ഷം രൂപയും ആറ് പേരും'
വല്ലാത്തൊരു മാനസികാവസ്ഥയില്‍ കൂടെ ആണ് ബിഗ്ബോസ് ഇന്ന് മത്സരാര്‍ത്ഥികളെ കൊണ്ടുപോയത്.. ആദ്യം രണ്ട് ലക്ഷം, പിന്നേ അഞ്ചു ലക്ഷം അതിനു ശേഷം പത്തു ലക്ഷം ??..

ഇന്നലെ പ്രൊമോയില്‍ കാണിച്ചപോലെ അഞ്ചു ലക്ഷം കാണിച്ച സമയം റിയാസ് മുന്നോട്ട് വന്നപ്പോള്‍ ഒന്ന് ഞെട്ടിയെങ്കിലും, 'പ്രേക്ഷകര്‍ എന്നെ സ്‌നേഹിക്കുന്നുണ്ട് അതുകൊണ്ട് ഈ തുക എനിക്ക് വേണ്ട' എന്ന് പറയാന്‍ ആയിരുന്നു ??. പക്ഷെ പൈസക്ക് എല്ലാവര്‍ക്കും ആവശ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും,100 ദിനങ്ങള്‍ തികയ്ക്കുക എന്ന മോഹം മാത്രം ആയിരുന്നു എല്ലാവര്‍ക്കും,അതിനു ആറുപേര്‍ക്കും സല്യൂട്ട് ??.

പോകുന്ന പോക്ക് വെച്ചു ആ എമൗണ്ട് വിജയസാധ്യത കുറവുള്ളവര്‍ ആര്‍ക്കെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു.. പക്ഷെ അവര്‍ക്കറിയില്ലല്ലോ സാദ്ധ്യതകള്‍ ആര്‍ക്കാണ് എന്ന്??. ഇത്ര വലിയൊരു തുകയും ഒപ്പം ഇത്രയും ദിവസം ബിഗ്ബോസ് ഹൗസില്‍ നിന്നത്തിന്റെ തുകയും ചേര്‍ത്ത് തെറ്റില്ലാത്ത ഒരു എമൗണ്ട് കിട്ടുകയും ചെയ്യുമായിരുന്നു .

എന്തായാലും ആര്‍ക്കാര്‍ക്കും എമൗണ്ട് വേണ്ടാ.. ഗ്രാന്‍ഡ് ഫിനാലെ മാത്രം സ്വപ്നം... അതിലേക്കു ഇനി 4 ദിനങ്ങള്‍ മാത്രം! ബിഗ്ബോസ് എന്ന ഗെയിം മനസിലാക്കി, യഥാര്‍ത്ഥമായി കളിക്കുന്നവരെ ബുദ്ധിപൂര്‍വം വോട്ട് നല്‍കി വിജയിപ്പിക്കുക എന്ന് ഓര്‍മിപ്പിച്ചുകൊള്ളട്ടെ ??
ഞാന്‍ ഒന്ന് ചോദിച്ചോട്ടെ, നിങ്ങളില്‍ ആര്‍ക്കെങ്കിലും ആണ് ഈ ഒരു അവസരം കിട്ടിയതെങ്കില്‍ ആ തുക എടുക്കുമോ? അതോ 100 ദിനങ്ങള്‍ തികയ്ക്കുമോ? അപ്പോള്‍ എല്ലാവരും നാളത്തെ പ്രോമോ കണ്ടല്ലോ! കാത്തിരിക്കാം നമുക്ക്.
സ്വിം സ്യൂട്ടില്‍ നീരാടി ദിവ്യ പ്രഭ; ഗ്ലാമറസ് ലുക്ക് പൊളിച്ചെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍