ബിഗ് ബോസ് കിരീടം ചൂടാന്‍ ഇനി റോബിനില്ല; പ്രേക്ഷകരെ ഞെട്ടിച്ച് പുറത്തേക്ക്, ട്വിസ്റ്റ് പ്രതീക്ഷിച്ച് ആരാധകര്‍
വാശിയേറിയ ബിഗ് ബോസ് ഷോയില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെന്ന് പ്രേക്ഷകര്‍ വിലയിരുത്തിയ റോബിന്‍ രാധാകൃഷ്ണന്‍ പുറത്തേക്ക്. പ്രേക്ഷകര്‍ വിജയ സാധ്യത കല്‍പ്പിച്ചിരുന്ന മത്സരാര്‍ത്ഥിയായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. ഒരു ടാസ്‌കുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് റോബിനെ ഷോയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം ജാസ്മിന്‍ സ്വയം ഷോയില്‍ നിന്ന് പുറത്തുപോയിരുന്നു. പിന്നാലെയാണ് റോബിനും പുറത്തേക്ക് പോകുന്നത്.

ഇന്ന് മോഹന്‍ലാല്‍ വരുന്ന എപ്പിസോഡ് വരെ എല്ലാ പ്രേക്ഷകരും കാത്തിരിക്കുകയായിരുന്നു. മോഹന്‍ലാല്‍ വന്ന് വിധി റോബിന് അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ വിധി മറിച്ചായിരുന്നു. റോബിന്‍ പുറത്തേക്കാണെന്ന് മോഹന്‍ലാല്‍ അറിയിക്കുകയായിരുന്നു.

ഒരുപാട് നിയമങ്ങളുള്ള ഷോയാണിതെന്നും അത് അനുസരിക്കണമെന്ന് വാക്ക് നല്‍കിയാണ് ഓരോരുത്തരും ബിഗ് ബോസ് ഷോയിലേക്ക് വന്നത്. എന്നിട്ടും ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് റോബിനോട് അവതാരകനായ മോഹന്‍ലാല്‍ പറഞ്ഞത്. ഇതിനിടെ അന്ന് നടന്ന സംഭവത്തില്‍ വിശദീകരണം റോബിന്‍ നല്‍കുകയും ചെയ്തു.

കൂടാതെ റിയാസിനെ ശാരീരികമായി ഉപദ്രവിച്ചത് ശരിയാണോ എന്ന് മോഹന്‍ലാല്‍ റോബിനോട് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞ താരം അതിനുള്ള വിശദീകരണവും നല്‍കി. എന്നാല്‍ ഇനിയങ്ങോട്ട് റോബിന് ഈ ഷോയില്‍ തുടരാന്‍ സാധിക്കില്ലെന്നും പുറത്തേക്ക് പോകണമെന്നുമായിരുന്നു ബിഗ് ബോസ് എടുത്ത തീരുമാനം.

പുറത്തേക്കുള്ള പോക്ക് ഉറപ്പിച്ച റോബിനോട് ഹൗസിനുള്ളിലെ മറ്റുള്ളവരെ കാണണമോ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. അതിന് വേണമെന്നായിരുന്നു റോബിന്റെ മറുപടി. തുടര്‍ന്ന് റോബിന്‍ അകത്തേക്ക് പോയതിന് ശേഷം റോബിന്‍ ഇനി ഷോയില്‍ തുടരില്ലെന്ന് മോഹന്‍ലാല്‍ അറിയിക്കുകയായിരുന്നു. കൂടാതെ എല്ലാവരോടും സംസാരിക്കാനുള്ള അവസരവും റോബിന് ലഭിച്ചു.

വീട്ടിനകത്തേക്ക് തിരിച്ചെത്തിയ റോബിന്‍ എല്ലാവരോടും സംസാരിച്ചു. ബെസ്ലിയോട് നന്നായി കളിക്കണമെന്നാണ് റോബിന്‍ പറഞ്ഞത്. ലക്ഷ്മിപ്രിയയോടും മറ്റുള്ളവരോടും പുറത്തിറങ്ങിയാല്‍ കാണാമെന്ന് പറഞ്ഞു. റിയാസിനോട് ചെയ്ത തെറ്റിന് മാപ്പും പറഞ്ഞു. അതിന് ശേഷം റോണ്‍സണ്‍ പറഞ്ഞ വാക്കിനെ കുറിച്ചും റോബിന്‍ പറഞ്ഞു.

ഈ ബിഗ് ബോസ് സീസണ്‍ 4 റോബിന്റേതല്ലെന്നാണ് റോണ്‍സണ്‍ പറഞ്ഞത്. അത് ഇപ്പോള്‍ സത്യമാണെന്ന് റോബിന്‍ പറഞ്ഞു. ഏറ്റവും അവസാനമായാണ് ദില്‍ഷയുടെ അടുത്തേക്ക് എത്തിയത്. ദില്‍ഷ മിസ് യു എന്ന ഒറ്റ വാക്കില്‍ പറഞ്ഞപ്പോള്‍, തിരിച്ചുും മിസ് ചെയ്യുമെന്നാണ് ദില്‍ഷ പറഞ്ഞത്.

ബിഗ് ബോസിന്റെ സീസണില്‍ ഏറ്റവും വിജയസാധ്യത കല്‍പ്പിച്ച മത്സരാര്‍ത്ഥിയാണ് റോബിന്‍. ടാസ്‌കുകളില്‍ അടക്കം റോബിന്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എ്ന്നാല്‍ തികച്ചും അപ്രതീക്ഷിതമായാണ് റോബിന്‍ പുറത്തേക്ക് പോയത്.












Click it and Unblock the Notifications