Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഗതി കളര്‍ തന്നെ; ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിന് ഗംഭീര തുടക്കം, മത്സരാർത്ഥികൾ ഇവരൊക്കെ

മുംബൈ: പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ ആരംഭിച്ചു. ആദ്യ ദിവസമായ ഇന്ന് മത്സരാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മലയാള ടെലിവിഷനിലെ ഏറ്റവും വലിയ വിനോദ പരിപാടി എന്ന ലേബലോടെയാണ് ബിഗ് ബോസ് മലയാളം എത്തുന്നത്. മുംബൈയിലെ ഫിലിം സിറ്റിയിലെ ബ്രഹ്മാണ്ഡ സെറ്റിലാണ് ഇക്കുറി ബിഗ് ബോഗ് മലയാളം സീസണിനുള്ള വേദി ഒരുക്കിയിരിക്കുന്നത്. ബിഗ് ബോസിന്റെ നിര്‍ദേശങ്ങളുമായി നടന്‍ മോഹന്‍ലാല്‍ ഇത്തവണയും ഷോ നയിക്കും.

17 മത്സരാര്‍ത്ഥികളാണ് ഷോയില്‍ പങ്കെടുക്കുന്നത്. സൂരജ് തേലക്കാട്, അപര്‍ണ മള്‍ബറി, അശ്വിന്‍ വിജയ്, നിമിഷ, റോണ്‍സണ്‍ വിന്‍സെന്റ്, ഡെയ്‌സി ഡേവിഡ്, കുട്ടി അഖില്‍, ജാസ്മിന്‍ എം മൂസ, ശാലിനി നായര്‍, ധന്യ മേരി വര്‍ഗീസ്, ഡോ. റോബിന്‍ രാധാകൃഷ്ണന്‍, ലക്ഷ്മി പ്രിയ, ജാനകി സുധീര്‍, നവീന്‍ അറയ്ക്കല്‍, ബ്ലെസ് ലി, സുചിത്ര നായര്‍, ദില്‍ഷ പ്രസന്നന്‍ എന്നിവരാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലൂടെ മലയാളികളുടെ സ്വീകരണ മുറിയിലെ സ്ഥിരം അതിഥികളാകാനൊരുങ്ങുന്നത്.

1

സിനിമ, സീരിയല്‍ മേഖലയ്ക്ക് പുറമെ മോഡലിങ്, ഫോട്ടോഗ്രഫി, ആങ്കറിങ് തുടങ്ങിയ മേഖലയില്‍ ശോഭിച്ച് നില്‍ക്കുന്നവരാണ് ഇത്തവണത്തെ മത്സരാര്‍ത്ഥികള്‍. ഏഷ്യാനെറ്റിലെ വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സുചിത്ര നായര്‍. ഏഷ്യാനെറ്റ് പരമ്പരകളിലൂടെ തന്നെ ശ്രദ്ധേയനാണ് നവീന്‍ അറയ്ക്കല്‍. സീത, ഭാര്യ, അരയന്നങ്ങളുടെ വീട്, രാക്കുയില്‍ തുടങ്ങിയ പരമ്പരകളിലൂടെ ചിരപരിചിതനാണ് റോണ്‍സണ്‍. നടനും മിമിക്രിതാരവും ടെലിവിഷന്‍ അവതാരകനുമാണ് സൂരജ് തേലക്കാട് മലയാളികള്‍ക്ക് പ്രിയങ്കരനാണ്. സിനിമ നടിമാരാണ് ലക്ഷ്മി പ്രിയയും ധന്യ മേരി വര്‍ഗീസും.

2

ചാനലുകളിലെ ഹാസ്യ പരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് കുട്ടി അഖില്‍. അമേരിക്കയില്‍ ജനിച്ച് മലയാളം ഹൃദിസ്ഥമാക്കിയ അപര്‍ണ മള്‍ബറിയെ അറിയാത്ത മലയാളികള്‍ കുറവാണ്. ന്യൂജെന്‍ പാരഡി ഗാനങ്ങളിലൂടെയാണ് മുഹമ്മദ് ബ്ലെസ് ലീ അറിയപ്പെടുന്നത്. അവതരണ രംഗത്തെ ശ്രദ്ധേയ മുഖമാണ് ശാലിനി നായര്‍. ജാസ്മിന്‍ എം മൂസ അറിയപ്പെടുന്ന ബോഡി ബില്‍ഡറും ജിം ട്രെയിനറുമാണ്. നിമിഷയാകട്ടെ മോഡലിംഗിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മിസ് കേരള 2021 ന്റെ ഫൈനലിസ്റ്റായിരുന്നു. കേരളത്തിലെ പ്രശസ്ത സെലിബ്രിറ്റി വനിതാ ഫൊട്ടോഗ്രാഫറാണ് ഡെയ്‌സി ഡേവിഡ്. ടി ഫിലോമിനയുടെ കൊച്ചുമകളാണ് ഡെയ്‌സി ഡേവിഡ്.

3

ജാനകി സുധീര്‍ നടി, മോഡല്‍ എന്നീ നിലകളില്‍ ശ്രദ്ധേയയാണ്. ദില്‍ഷ പ്രസന്നന്‍ നടിയും നര്‍ത്തകിയുമാണ്. ബിഗ് ബോസ് മലയാളം ചരിത്രത്തിലെ മജീഷ്യനായ ആദ്യത്തെ മത്സരാര്‍ത്ഥി എന്ന പ്രത്യേകതയുമായാണ് അശ്വിന്‍ വിജയ് എത്തുന്നത്. ഡോ.മച്ചാന്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നയാളാണ് റോബിന്‍ രാധാകൃഷ്ണന്‍. 100 ക്യാമറകള്‍ 100 ദിവസങ്ങളിലായി ഒരോരുത്തരെയും ഒരോ നിമിഷവും നിരീക്ഷിച്ച് കൊണ്ടിരിക്കുമെന്നതാണ് ബിഗ് ബോസ് പരിപാടിയുടെ സവിശേഷത. ദിവസം മുഴുവനും പ്രേക്ഷകര്‍ക്ക് മത്സരാര്‍ഥികളെ കാണാമെന്ന പ്രത്യേകത ആദ്യമായി ബിഗ് ബോസില്‍ ഓണ്‍ലൈന്‍ സ്ട്രീമിങ്ങിലൂടെ പരീക്ഷിക്കുകയാണ് ഈ സീസണില്‍.

4

തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാത്രി 9.30 മുതലും ശനിയും ഞായറും ഒമ്പത് മണിക്കുമാണ് ബിഗ് ബോസ് ഷോയുടെ സംപ്രേഷണം ഉണ്ടായിരിക്കുക. സംഗതി കളറാകും എന്നാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിന്റെ ടാഗ് ലൈന്‍. ബിഗ് ബോസ് മലയാളത്തിന്റെ മൂന്ന് സീസണുകളും വന്‍ വിജയമായിരുന്നു. മത്സരാര്‍ത്ഥികള്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ച് നാള്‍ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിക്കുക എന്നതാണ് ബിഗ് ബോസ് ഷോ. ഓരോ ആഴ്ചയിലും മത്സരാര്‍ത്ഥികള്‍ക്ക് ഇടയില്‍ വോട്ടെടുപ്പ് നടത്തും. ഏറ്റവും കൂടുതല്‍ നോമിനേഷന്‍ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകര്‍ക്കും വോട്ട് രേഖപ്പെടുത്താം. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നത് വരെ വോട്ടെടുപ്പ് തുടരും. ഏറ്റവും ഒടുവില്‍ വീട്ടില്‍ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കും. ഇതോടെയാണ് ബിഗ് ബോസ് സീസണ്‍ അവസാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+