Get Updates
Get notified of breaking news, exclusive insights, and must-see stories!

'കളിച്ചു ജയിച്ചാൽ ഗ്യാസും അന്നവും'; തലകറങ്ങി മത്സരാര്‍ഥികള്‍...; ബിഗ് ബോസിൽ നേരിട്ടത് സര്‍വൈവല്‍ ഗെയിം

കൊച്ചി: ബിഗ് ബോസ് ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ബിഗ് ബോസ് മലയാളം സീസൺ 4 മുന്നേറുകയാണ്. പതിവിൽ നിന്നും ഏറെ വ്യത്യസ്തതകൾ നിറഞ്ഞ ഷോ എട്ടാം വാരത്തിലും ആവേശത്തിലാണ്.

വിവിധ സർപ്രൈസുകൾ ഉൾക്കൊള്ളിച്ച് മത്സരാർത്ഥികളെയും അതുപോലെ തന്നെ പ്രേക്ഷകരെയും ഒരു പോലെ കൗതുകത്തിൽ ആക്കുകയായിരുന്നു ഇന്നലെ ബിഗ് ബോസ്. റിയാലിറ്റി ഷോ ആരംഭിച്ച് 51 ദിവസങ്ങൾ പിന്നിടുന്നു.

ആകർഷകമായ ഗെയിമുകളും ടാസ്ക്കുകളുമായി ബിഗ് ബോസ് മുന്നേറുമ്പോൾ യാതൊരു തരത്തിലും വിട്ടു കൊടുക്കാതെ മത്സരാർത്ഥികളും അതിനൊപ്പമുണ്ട്. മോണിംഗ് സോംഗ് കേട്ട് ഉണർന്നെത്തിയ മത്സരാർത്ഥികൾ കണ്ടത് മറ്റൊരു ബിഗ് ബോസ് വീടിനെ... പതിവിൽ നിന്നും ഏറെ വ്യത്യസ്തമായ ബിഗ് ബോസ് കുടുംബത്തെയാണ് പ്രേക്ഷകർ ഇന്നലെ കണ്ടത്...

1

അനുഭവിച്ചു കൊണ്ടിരുന്ന സുഖ സൗകര്യങ്ങൾ ഒന്നും ബിഗ് ബോസ് വീട്ടിൽ ഇക്കഴിഞ്ഞ എപ്പിസോഡിൽ ആരും കണ്ടില്ല. നിയന്ത്രിത മേഖലയെന്ന് ബോർഡുകൾ ദൃശ്യമാക്കി മത്സരാർത്ഥികളുടെ പ്രവേശനം പോലും മിക്ക സ്ഥലങ്ങളിലും നിയന്ത്രിച്ചു. അടുക്കളയിൽ ഉണ്ടായിരുന്ന ഭക്ഷ്യവസ്തുക്കള്‍, ഗ്ലാസും വെള്ളവും കാണാതെയായി. ഫർണിച്ചറും ഇല്ല.... മറ്റൊരു ഗെയിമിനുള്ള പുറപ്പാടാണ് ബിഗ് ബോസ് നടത്തുന്നതെന്ന് ഉടനടി തന്നെ മത്സരാർത്ഥികൾക്ക് മനസ്സിലായി. അത്ഭുതത്തോടെയും അതുപോലെ തന്നെ ആകാംക്ഷയോടും ആയിരുന്നു ഇന്നലെ ബിഗ് ബോസിലെ ഓരോ മത്സരാർത്ഥിയെയും പ്രേക്ഷകർ കണ്ടത്.

2

മത്സരം ആരംഭിക്കുന്നതിന് മുൻപ് ഓരോ മത്സരാർത്ഥികൾക്കും ബിഗ് ബോസ് കുടിക്കാൻ വെള്ളം നൽകി. ഇത് ആകാംക്ഷയുടെ ഹൃദയമിടിപ്പിനെ ഉയർത്തി.. ശേഷം ഈ ഒരുക്കങ്ങൾ എന്തിനാണ് നടത്തിയതെന്ന് ബിഗ് ബോസ് മത്സരാർത്ഥികളോട് വിശദീകരിച്ചു. മറ്റൊരു വീക്കിലി ടാസ്ക്കിലേക്കുള്ള മുന്നൊരുക്കം ആയിരുന്നു ബിഗ് ബോസിന്റേത്. കുറച്ചു സമയങ്ങളിൽ തന്നെ ടാസ്ക്ക് എന്താണെന്ന് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് പറഞ്ഞു കൊടുത്തു.

3

'ഈ വീട്ടിൽ മത്സരാർത്ഥികളായ നിങ്ങൾക്ക് ലഭിച്ചിരുന്ന എല്ലാ സൗകര്യങ്ങളും പെട്ടെന്ന് അപ്രത്യക്ഷമായിരിക്കുന്നു. ഏറെ പരിമിതമായ അളവിൽ നിങ്ങൾക്ക് ലഭ്യമായിട്ടുള്ളത് അവശ്യ വസ്തുക്കളായ വെള്ളം, പഴവർഗ്ഗങ്ങൾ എന്നിവ മാത്രം ആയിരിക്കും. ഇത് നിങ്ങളുടെ ഈ വാരത്തിലെ വീക്കിലി ടാസ്കിന്റെ ഭാഗമാണ്. ഇവിടെ നിങ്ങൾ ബുദ്ധി, യുക്തി, ശ്രദ്ധ, ഏകാഗ്രത, ഓർമ്മശക്തി, ആശയ വിനിമയ ശേഷി, ദിശാബോധം തുടങ്ങിയ കഴിവുകളെ അടിസ്ഥാനമാക്കി നിങ്ങൾക്ക് നൽകുന്ന വ്യത്യസ്തമായ വെല്ലുവിളികളെ അതിജീവിച്ച് വിജയിക്കണം.

പൂക്കൾ ധരിച്ച് പൂർണ്ണിമ ഇന്ദ്രജിത്ത്; കിടിലൻ ലുക്കാണ്; ചിത്രങ്ങളോ....നല്ല അടിപൊളി വൈറൽ

4

അങ്ങനെ നിങ്ങൾക്ക് ജയം നേടാൻ കഴിഞ്ഞാൽ നഷ്ടപ്പെട്ട എല്ലാ സൗകര്യങ്ങളും നിങ്ങൾക്ക് വീണ്ടെടുക്കാൻ കഴിയും. മത്സരാർത്ഥികളായ നിങ്ങൾക്ക് നേടിയെടുക്കാനുള്ളത് വെള്ളം, പാചകവാതകം, പാത്രങ്ങൾ, ഫർണിച്ചറുകൾ, ബാത്ത്റൂം, ബെഡ്റൂം, ഗാർഡൻ ഏരിയ, രാത്രിയിൽ ലൈറ്റുകൾ അണയ്ക്കൽ തുടങ്ങിയവയാണ്, ' - ബിഗ് ബോസ് പറഞ്ഞു. ഇതിന് പിന്നാലെ, പ്രേക്ഷകർ കണ്ടത്, ഇതുവരെ നേരിട്ടിട്ടില്ലാത്ത ഒരു ഗെയിം നേരിടുന്നതിന്റെ ആവേശത്തിലൂടെ കടന്നു പോകുന്ന മത്സരാർത്ഥികളെ ആണ്. പക്ഷെ, സുഖ സൗകര്യങ്ങൾ എടുത്തു മാറ്റിയതിന്റെ അസന്തുഷ്ട മത്സരാര്‍ഥികളുടെ മുഖത്ത് പ്രകടമായി.

7

പുരുഷന്മാരുടെ അടുക്കളയും ബിഗ് ബോസിൽ ആരംഭിച്ചതിന് പിന്നാലെയാണ് മറ്റൊരു സര്‍വൈവല്‍ ഗെയിം മത്സരാര്‍ഥികൾക്ക് മുന്നിൽ ബിഗ് ബോസ് വെയ്ക്കുന്നത്. ഗെയിമുകള്‍ വിജയിച്ചാൽ മാത്രമേ ഒഴിവാക്കിയ സൗകര്യങ്ങൾ തിരിച്ചു പിടിക്കാൻ മത്സരാര്‍ഥികൾക്ക് സാധിക്കൂ. അതിനാൽ, തന്നെ വാശിയേറിയ മത്സരമാകും ഇനി ഉണ്ടാകുക. സര്‍വൈവല്‍ ഗെയിം കളിച്ച് വിജയിക്കുന്നത് കാണാനുളള ത്രിൽ മൂഡിലും ആവേശത്തിലുമാണ് ഒരോ പ്രേക്ഷകരും.

Recommended Video

cmsvideo
    പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു,Ronson's Wife Dr Neeraja Interview

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+