Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് ഹൗസ് ഇനി റിസോര്‍ട്ട്; മത്സരാര്‍ത്ഥികള്‍ ആറാടുകയാണ്...

കൊച്ചി: എവിക്ഷനും തര്‍ക്കങ്ങളും മോഹന്‍ലാലിന്റെ വാണിംഗുമൊക്കെയായി ബിഗ് ബോസ് സീസണ്‍ ഫോര്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ ബിഗ് ബോസിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ഓരോ ആഴ്ചത്തേയും വീക്ക്‌ലി ടാസ്‌കിലേക്കും ഷോ കടന്നിരിക്കുകയാണ്. വീക്ക്‌ലി ടാസ്‌കിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ആ ആഴ്ചത്തെ ലക്ഷ്വറി ബജറ്റിനുള്ള പോയന്റുകള്‍ ലഭിക്കുക എന്നതിനാല്‍ വാശിയേറിയ പ്രകടനമാണ് മത്സരാര്‍ത്ഥികള്‍ പുറത്തെടുക്കുക. ബിഗ് ബോസ് ഹൗസ് തന്നെ ഒരു സുഖവാസ കേന്ദ്രമായി ( ലക്ഷ്വറി റിസോര്‍ട്ട് ) മാറുന്നതാണ് ഈ ആഴ്ചത്തെ ടാസ്‌കും കാഴ്ചയും.

സുഖവാസ കേന്ദ്രത്തില്‍ എത്തുന്ന അതിഥികളായി മത്സരാര്‍ഥികള്‍ തന്നെ മാറുന്നു. സുഖവാസ കേന്ദ്രത്തിലെ ജീവനക്കാരായും ബിഗ് ബോസ് ഹൗസിലെ മത്സരാര്‍ഥികള്‍ തന്നെയാണ് എത്തുന്നത്. അതുപ്രകാരം മത്സരാര്‍ത്ഥികളെ സുഖവാസ കേന്ദ്രത്തിലെ ജീവനക്കാരായും അതിഥികളായും വേര്‍തിരിച്ചിട്ടുണ്ട്. ഹൗസ് ഓഫ് ഹൈജീന്‍ റിസോര്‍ട് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് ബിഗ് ബോസ് ഹൗസ് സുഖവാസ കേന്ദ്രത്തിന്റെ പേര്. ഡെയ്‌സിയെയാണ് ബിഗ് ബോസ് ചീഫ് സൂപ്പര്‍ വൈസിംഗ് മാനേജര്‍ (സി എസ് എം) ആയി നിര്‍ദ്ദേശിച്ചത്.

1

ബിഗ് ബോസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹൗസ് ഓഫ് ഹൈജീന്‍ റിസോര്‍ട് പ്രൈവറ്റ് ലിമിറ്റഡലിലേക്കുള്ള ജീവനക്കാരെ ഡെയ്‌സിയാണ് അഭിമുഖം നടത്തി തെരഞ്ഞെടുത്തത്. റോണ്‍സണ്‍ ക്ലീനിംഗ്, നിമിഷ ഡിഷ് വാഷിംഗ്, ജാസ്മിന്‍ സെക്യൂരിറ്റി, അഖില്‍ ഷെഫ്, ബ്ലെസ്‌ലി അപര്‍ണ, പേഴ്‌സണല്‍ അസിസ്റ്റന്റ് എന്നിങ്ങനെയാണ് ജീവനക്കാരെ ഡെയ്‌സി അഭിമുഖം നടത്തി തെരഞ്ഞെടുത്തിരിക്കുന്നത്. ലക്ഷ്മി പ്രിയ, ധന്യ മേരി വര്‍ഗീസ്, സുചിത്ര, റോബിന്‍, ദില്‍ഷ എന്നിവരായിരുന്നു കഴിഞ്ഞ ദിവസത്തെ റിസോര്‍ട്ടിലെ അതിഥികള്‍.

2

ഇവര്‍ക്കെല്ലാം ഓരോ കഥാപാത്രമായും പ്രകടനം കാഴ്ചവെക്കേണ്ടതുണ്ടായിരുന്നു. പൊങ്ങച്ചക്കാരിയായി ആണ് ലക്ഷ്മി പ്രിയ എത്തിയത്. സുഭദ്ര അന്തര്‍ജനം'എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ടാസ്‌കില്‍ ഉടനീളം മികച്ച പ്രകടനമാണ് ലക്ഷ്മി പ്രിയ കാഴ്ച വെച്ചത്. ധന്യ മേരി വര്‍ഗീസാകട്ടെ ഇന്റര്‍നാഷണല്‍ മോഡലായ ഒരു കഥാപാത്രമായിട്ടാണ് റിസോര്‍ട്ടിലെത്തിയത്. പുരുഷന്‍മാരോട് അല്‍പം ബലഹീനതയുള്ള, വായ്‌നോട്ടം കൈമുതലുള്ള വ്യക്തിയാണ് ധന്യയുടെ കഥാപാത്രം എന്നും ബിഗ് ബോസ് അറിയിച്ചിരുന്നു. ഇത് പ്രകാരം റിസോര്‍ട്ടിലെ ജീവനക്കാരായ റോണ്‍സണ്‍, അഖില്‍ എന്നിവരുടെ കഥാപാത്രങ്ങളുമായുള്ള കോമ്പിനേഷന്‍ രംഗങ്ങളില്‍ ധന്യ മികവ് കാട്ടി.

3

ഒസിഡി രോഗമുള്ള ആളായി ആണ് സുചിത്ര എത്തേണ്ടതെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. ഒരു കാര്യം ചെയ്താലും പിന്നെയും അത് ചെയ്യുക. അടുക്കും ചിട്ടയും വൃത്തിയും അമിതമായ രീതിയിലാകുക. ഒന്നിലും തൃപ്തയല്ലാതെയാകുക എന്നൊക്കെയുള്ള സവിശേഷ ഗുണങ്ങളാണ് സുചിത്രയുടെ കഥാപാത്രത്തിന് ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്. റോബിനും ദില്‍ഷയുമാകട്ടെ അടുത്തിടെ വിവാഹം കഴിഞ്ഞ് ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ നവ ദമ്പതികളുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

4

ദില്‍ഷ പൊങ്ങച്ചം പറയുന്ന, അഹങ്കാരിയായ എല്ലാവരെയും പുച്ഛത്തോടെ മാത്രം കാണുന്ന ഒരു കഥാപാത്രവും റോബിന്‍ ഭാര്യയുടെ നിഴലായിട്ടുള്ള ഒരു കഥാപാത്രവും ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. ഇന്നത്തെ എപ്പിസോഡില്‍ വേറെ അതിഥികളാണ് റിസോര്‍ട്ടിലെത്തുക. ബിഗ് ബോസ് റിസോര്‍ട്ടിലെ വിവിധ ജീവനക്കാരായവര്‍ക്കാണ് ഇനി അതിഥികളാകാനാകുക. ഇന്നലത്തെ അതിഥികളുമായി ചേര്‍ന്ന് ആലോചിച്ച് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ ആള്‍ക്കാരെ തെരഞ്ഞെടുക്കാന്‍ ഡെയ്‌സിയോട് ബിഗ് ബോസ് നിര്‍ദ്ദേശിച്ചിരുന്നു. ഇത് പ്രകാരം അപര്‍ണ, അഖില്‍, നവീന്‍, സൂരജ്, നിമിഷ എന്നിവരെയാണ് പുതിയ അതിഥികളായി ഡെയ്‌സിയുടെ അധ്യക്ഷതയില്‍ തീരുമാനിച്ചിരിക്കുന്നത്.

ഒന്നും പറയാനില്ല... കിടുക്കി, തിമിര്‍ത്തു.. മാളവികയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+