Get Updates
Get notified of breaking news, exclusive insights, and must-see stories!

ടാസ്‌കിനിടയില്‍ ജാസ്മിനും നവീനും ബിഗ് ബോസിന്റെ മുന്നറിയിപ്പ്; രണ്ട് പേര്‍ ജയിലിലേക്ക്

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ത്ഥികള്‍ അടുത്ത നോമിനേഷന്‍ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതിന്റെ അടിസ്ഥാത്തില്‍ വീക്ക്‌ലി ടാസ്‌കിലെ പ്രകടനം മാനദണ്ഡമാക്കി രണ്ട് പേര്‍ ജയിലില്‍ ആയിരിക്കുകയാണ്. മത്സരാര്‍ത്ഥികള്‍ തന്നെ നോമിനേറ്റ് ചെയ്യുന്ന ആളുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്നവര്‍ തമ്മില്‍ മത്സരത്തിനൊടുവിലാണ് ജയിലില്‍ പോകേണ്ടവരെ തീരുമാനിക്കുന്നത്. ഓരോ ആഴ്ചയും നടക്കുന്ന വീക്കിലി ടാസ്‌ക്കിന്റെ അടിസ്ഥാനത്തിലാണ് ജയിലില്‍ പോകേണ്ടവരെ കണ്ടത്തുന്നത്.

മൂന്ന് പേരെ വീതമാണ് മത്സരാര്‍ത്ഥികള്‍ നോമിനേറ്റ് ചെയ്യുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്നവര്‍ തമ്മിലാണ് മത്സരം നടക്കുക. ഈ മത്സരത്തില്‍ ജയിക്കുന്ന ഒരാള്‍ നോമിനേഷനില്‍ നിന്നും ഒഴിവാകുകയും മറ്റ് രണ്ട് പേര്‍ ജയിലിലേക്ക് പോകുകയും ചെയ്യുന്നതാണ് മത്സരക്രമം.റോബിന്‍ നവീനേയും നിമിഷയേയും ഡെയ്‌സിയേയുമാണ് നോമിനേറ്റ് ചെയ്തത്. ജാസ്മിന്‍ ആകട്ടെ ഡോ. റോബിന്‍, സുചിത്ര, മണികണ്ഠന്‍ എന്നിവരെ നോമിനേറ്റ് ചെയ്തു.

1

ജാസ്മിന്‍, ഡെയ്‌സി, ബ്ലെസ്ലി എന്നിവരെയാണ് സുചിത്ര നോമിനേറ്റ് ചെയ്തത്. നിമിഷ ബ്ലെസ്ലിയേയും ഡെയ്‌സിയേയും റോബിനേയും നോമിനേറ്റ് ചെയ്തു. അപര്‍ണ്ണ- ബ്ലെസ്ലി, നിമിഷ, നവീന്‍ എന്നിവരേയും ലക്ഷ്മി പ്രിയ- ബ്ലെസ്ലി, ഡെയ്‌സി, നവീന്‍ എന്നിവരേയും നോമിനേറ്റ് ചെയ്തു. ദില്‍ഷയാകട്ടെ നവീന്‍, നിമിഷ, ജാസ്മിന്‍ എന്നിവരേയും ധന്യ മേരി വര്‍ഗീസ് ബ്ലെസ്ലി, ജാസ്മിന്‍, നവീന്‍ എന്നിവരേയും നോമിനേറ്റ് ചെയ്തു. റോണ്‍സണ്‍ ബ്ലെസ്ലിയേയും നിമിഷയേയും ജാസ്മിനേയും നോമിനേറ്റ് ചെയ്തു.

2

അശ്വിന്‍ ബ്ലെസ്ലി, റോബിന്‍, നവീന്‍ എന്നിവരേയും മണികണ്ഠന്‍- ജാസ്മിന്‍, ഡെയ്‌സി, ബ്ലെസ്ലി എന്നിവരേയും നോമിനേറ്റ് ചെയ്തു. സൂരജ്- നിമിഷ, നവീന്‍, ബ്ലെസ്ലി എന്നിവരെ നോമിനേറ്റ് ചെയ്തപ്പോള്‍ ബ്ലെസ്ലി, റോണ്‍സണ്‍, നിമിഷ എന്നിവരായിരുന്നു അഖിലിന്റെ നോമിനേഷന്‍ പട്ടികയിലുണ്ടായിരുന്നത്. നവീന്‍- ബ്ലെസ്ലി, നിമിഷ എന്നിവരേയും ഡെയ്‌സി- നിമിഷ, ബ്ലെസ്ലി, നവീന്‍ എന്നിവരേയും ബ്ലെസ്ലി- ഡെയ്‌സി, ജാസ്മിന്‍, റോണ്‍സണ്‍ എന്നിവരേയും നോമിനേറ്റ് ചെയ്തു.

3

ഇത് പ്രകാരം നിമിഷ, നവീന്‍, ബ്ലെസി, ജാസ്മിന്‍ എന്നിവരാണ് നോമിനേഷനില്‍ എത്തിയത്. നിമിഷയ്ക്കും ജാസ്മിനും ഒരേ വോട്ടാണ് ലഭിച്ചത്. അതിനാല്‍ എല്ലാവരുടെയും നിര്‍ദ്ദേശപ്രകാരം ജാസ്മിനെ നോമിനേറ്റ് ചെയ്യുക ആയിരുന്നു. ജാസ്മിനും നവീനും ബ്ലെസിയുമാണ് പിന്നീട് നോമിനേഷന്‍ ടാസ്‌ക് കളിച്ചത്. ഐ കപ് എന്ന പേരുള്ള ടാസ്‌കാണ് മൂവരും കളിച്ചത്. ബിഗ് ബോസ് ഹൗസിലെ ഗാര്‍ഡന്‍ ഏരിയയില്‍ മൂന്ന് ട്രേകളിലായി 25 വീതം ബിഗ് ബോസ് ലോഗോ അടങ്ങിയ രണ്ട് ബെല്‍റ്റുകള്‍ ഉണ്ടായിരിക്കും.

4

മത്സരാര്‍ത്ഥികള്‍ ബെല്‍റ്റ് അരയില്‍ കെട്ടിയ ശേഷം തങ്ങളുടെ സ്റ്റിക്കറുകള്‍ എടുത്ത് ഏത് വിധേനയും എതിരാളികളുടെ ദേഹത്ത് പതിപ്പിക്കുകയും അവരവരുടെ ദേഹത്ത് സ്റ്റിക്കര്‍ ഒട്ടിക്കാതിരിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുകം എന്ന രസകരമായ ടാസ്‌കായിരുന്നു ഇത്. വാശിയേറിയ പോരാട്ടത്തിനാണ് പിന്നീട് ബിഗ് ബൗസ് ഹൗസ് സാക്ഷ്യം വഹിച്ചത്. എന്നാല്‍ ബ്ലെസി ആദ്യമെ തന്നെ ടാസ്‌ക്കില്‍ നിന്നും ഔട്ട് ആയി.

Recommended Video

cmsvideo
    തന്റെ ജീവിതവും നാടും പ്രേക്ഷകരെ കാണിച്ച് ശാലിനി | Shalini BB 4 Interview | Oneindia Malayalam
    5

    ഇതിന് ശേഷം ജയിലില്‍ പോകാതിരിക്കാന്‍ നവീനും ജാസ്മിനുമായുള്ള മത്സരമാണ് നടന്നത്. എന്നാല്‍ ഇതിനിടയ്ക്ക് ബിഗ് ബോസിന് ഇടപെടേണ്ടിയും വന്നു. ഇരുവരും ശരിക്ക് ടാസ്‌ക് ചെയ്തില്ലെങ്കില്‍ ബ്ലെസ്ലിയെ വിജയിയായി പ്രഖ്യാപിക്കും എന്ന് ബിഗ് ബോസ് പറഞ്ഞു. പിന്നാലെ നടന്ന മത്സരത്തില്‍ ജാസ്മിന്‍ വിജയിക്കുകയും നവീന്‍ ബ്ലെസ്ലിയ്‌ക്കൊപ്പം ജയിലില്‍ പോകുകയും ആയിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+