ബിഗ് ബോസ് എന്നാ സുമ്മാവാ; നവീനും ജാസ്മിനും ആ പ്രഖ്യാപനത്തില്‍ വിറച്ചു, കളി കാര്യമായി
കഴിഞ്ഞ ബിഗ് ബോസ് സീസണുകളില്‍ നിന്നും വ്യത്യസ്തമായ ട്രാക്കുമായാണ് സീസണ്‍ 4 മുന്നോട്ടു പോകുന്നത്. വ്യത്യസ്തരമായ മത്സരാര്‍ത്ഥികള്‍ തന്നെയാണ് അതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം. ഷാ നാലാം വാരത്തിലേക്ക് അടുക്കുമ്പോള്‍ പ്രേക്ഷകരെ ആവേശം കൊള്ളിച്ചാണ് മുന്നോട്ടു പോകുന്നത്. ഇപ്പോള്‍ തന്നെ പൊട്ടിത്തെറികളും ഇണക്കങ്ങളും പിണക്കങ്ങളും ഷോയില്‍ ആരംഭിച്ച് കഴിഞ്ഞു.

ഇനി എന്തായിരിക്കും ഷോയില്‍ സംഭവിക്കുക എന്ന ആകാംക്ഷയിലാണ് ഓരോ ആരാധാകനും. കഴിഞ്ഞ ദിവസം ജയില്‍ നോമിനേഷനായിരുന്നു ബിഗ് ബോസ് വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം. വീക്കിലി ടാസ്‌ക്കില്‍ മോശം പ്രകടനം കാഴ്ച വച്ച ജാസ്മിന്‍, ബ്ലെസ്ലി, നവീന്‍ എന്നിവരാണ് നോമിനേഷന്‍ ടാസ്‌ക്ക് ചെയ്തത്. എന്നാല്‍ ആദ്യം തന്നെ മത്സരത്തില്‍ നിന്നും ബ്ലെസ്ലി ഔട്ട് ആയിരുന്നു.

അതിന് ശേഷം മത്സരം നടന്നത് നവീനും ജാസ്മിനും തമ്മിലായിരുന്നു. എന്നാല്‍ ബ്ലെസ്ലി പുറത്തുപോയതോടെ ഒരു ഒഴുക്കന്‍ മട്ടിലായിരുന്നു രണ്ട് പേരും തമ്മില്‍ മത്സരിച്ചത്. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട ബിഗ് ബോസ് രണ്ട് പേര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഭീരുക്കളെ പോരെ മാറി നില്‍ക്കാതെ പോരാളികളെ പോലെ എന്തും പൊരുതി നേടുന്നവരാണ് വിജയികള്‍ എന്നാണ് ബിഗ് ബോസ് പറഞ്ഞത്.

പിന്നാലെ തന്നെ രണ്ട് പേരും മത്സരിച്ചെങ്കിലും വീണ്ടും നിരുത്സാഹത്തോടെയാണ് പെരുമാറിയത്. കൂടാതെ മത്സരം കൃത്യമായി നടക്കുന്നുണ്ടെന്ന് വിധി കര്‍ത്താവായ റോണ്‍സണ്‍ പറഞ്ഞിട്ടും രണ്ട് പേരും കേട്ടില്ല. എന്നാല്‍ പിന്നീട് ബിഗ് ബോസ് നല്‍കിയ മുന്നറിയിപ്പാണ് എല്ലാവരെയും ഞെട്ടിച്ചത്. അടുത്ത ബസറിനുള്ളില്‍ കളി കാര്യമായി എടുത്തില്ലെങ്കില്‍ ബ്ലെസിയെ വിജയി ആയി പ്രഖ്യാപിക്കുമെന്നാണ് രണ്ട് പേര്‍ക്കും ബിഗ് ബോസ് മുന്നറിയിപ്പ് നല്‍കിയത്.

ഇതോടൊണ് കളി കാര്യമായി മാറിയത്. ഒടുവില്‍ മത്സരം കാര്യമായി നടക്കുകയും നവീനെ തോല്‍പ്പിച്ച് ജാസ്മിന്‍ വിന്നറാവുകയായിരുന്നു. അതേസമയം, ഐ കപ് എന്നാണ് ടാസ്‌ക്കിന്റെ പേര്. ഗാര്‍ഡന്‍ ഏരിയയില്‍ മൂന്ന് ട്രേകളിലായി 25 വീതം ബിഗ് ബോസ് ലോഗോ അടങ്ങിയ രണ്ട് ബെല്‍റ്റുകള്‍ ഉണ്ടായിരിക്കും.

മത്സരാര്‍ത്ഥികള്‍ ബെല്‍റ്റ് അരയില്‍ കെട്ടിയ ശേഷം തങ്ങളുടെ സ്റ്റിക്കറുകള്‍ എടുത്ത് ഏത് വിധേനയും എതിരാളികളുടെ ദേഹത്ത് പതിപ്പിക്കുകയും അവരവരുടെ ദേഹത്ത് സ്റ്റിക്കര്‍ ഒട്ടിക്കാതിരിക്കാന്‍ പരിശ്രമിക്കുകയും ചെയ്യണം എന്നതാണ് ടാസ്‌ക്. പിന്നീട് നടന്നത് വാശിയും വെല്ലുവിളിയും നിറഞ്ഞ മത്സരമായിരുന്നു.

ബ്ലെസി ആദ്യമെ തന്നെ ടാസ്‌ക്കില്‍ നിന്നും ഔട്ട് ആയിരുന്നു. പിന്നാലെ നടന്നത് നവീനും ജാസ്മിനുമായുള്ള മത്സരമാണ്. ഇരുവരും പ്രോപ്പറായി മത്സരിക്കാത്തതിനാല്‍ ബിഗ് ബോസ് താക്കീതും നല്‍കി. ശേഷം നടന്ന പോരാട്ടത്തിനൊടുവില്‍ ജാസ്മിന്‍ വിജയിക്കുകയും നവീനും ബ്ലെസ്ലിയും ജയിലില്‍ പോകുകയും ചെയ്തു.

ഓരോ ആഴ്ചയും നടക്കുന്ന വീക്കിലി ടാസ്‌ക്കിന്റെ അടിസ്ഥാനത്തിലാണ് ജയിലില്‍ പോകേണ്ടവരെ കണ്ടത്തുന്നത്. മൂന്ന് പേരെ വീതം മത്സരാര്‍ത്ഥികള്‍ നോമിനേറ്റ് ചെയ്യുകയും ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്നവര്‍ തമ്മില്‍ മത്സരം നടക്കുകയും ചെയ്യും. ഇതില്‍ വിജയിക്കുന്ന ഒരാള്‍ നോമിനേഷനില്‍ നിന്നും ഒഴിവാകുകയും മറ്റ് രണ്ട് പേര്‍ ജയിലിലേക്ക് പോകുകയുമാണ് പതിവ്.












Click it and Unblock the Notifications