'ദിൽഷയുടെ ചുറ്റും നടന്നു തിരുവാതിര കളിക്കുന്നു', ബ്ലെസ്ലിയോ ഡോക്ടർ റോബിനോ? കുറിപ്പ് വൈറൽ
ബിഗ് ബോസ് മലയാളം സീസണ്‍ 4 ഇപ്പോള്‍ പ്രണയ ട്രാക്കിലൂടെ ഓടിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയായ ബ്ലെസ്ലി കഴിഞ്ഞ ദിവസം ക്യാപ്റ്റനായ ദില്‍ഷ പ്രസന്നനോടാണ് തന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്.
ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ ഇത് വലിയ ചര്‍ച്ച ആയിരിക്കുകയാണ്. ബിഗ് ബോസ് ഈ സീസണിലെ മത്സരാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് ഡോ. റോബിനെ കുറിച്ചാണ്. റോബിനും ദില്‍ഷയോട് ക്രഷുണ്ടെങ്കിലും തുറന്ന് പറഞ്ഞിട്ടില്ല. ബ്ലെസ്ലിയേയും ഡോ. റോബിനെയും താരതമ്യം ചെയ്താല്‍ ഇതുവരെ ആരാണ് മികച്ചത്?

ബ്ലെസ്ലിയേയും ഡോ. റോബിനേയും താരതമ്യം ചെയ്ത് ബിഗ് ബോസ് ഫാൻസ് ഗ്രൂപ്പിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് വായിക്കാം: ഡോക്ടർ -ബ്ലെസ്സ്ലീ ഒരു താരതമ്യ പഠനം. 1. സ്ട്രാറ്റജി - ബ്ലെസ്സ്ലിക്കു വ്യതമായ സ്ട്രാറ്റജി ഉണ്ട്. അത് എവിടെ എങ്ങനെ പ്രയോഗിക്കണം എന്ന് അവനു അറിയാം .. ഡോക്ടർ ക്കു പക്ഷെ പഠിച്ചു കൊണ്ട് വന്ന നമ്പറുകൾ എവിടെ എപ്പോൾ ഇറക്കണം എന്ന ഒരു ധാരണയും ഇല്ല. അത് കൊണ്ട് തന്നെ അസ്ഥാനത്തു സ്ട്രാറ്റജി ഇറക്കി തേഞ്ഞു ഒട്ടി ഇരിക്കുന്നു .

2. വിശ്വാസം - അകത്തുള്ള കണ്ടെസ്റ്റന്റ്‌സിന്റെയും പുറത്തുള്ള പ്രേക്ഷകരുടെയും വിശ്വാസം നേടിയെടുക്കാൻ ബ്ലെസ്സലിക്ക് കഴിയുന്നുണ്ട് . ഡോക്ടർ ആണെങ്കിൽ താൻ ചെയ്യുന്നത് എല്ലാം ഫെക് ആണെന്ന് പറയുന്നതിലൂടെ അകത്തും പുറത്തും ഉള്ളവരുടെ വിശ്വാസം നഷ്ടപ്പെടുത്തി . ചെയ്യുന്നത് മുഴുവൻ ഫെക് ആണെന്ന് പറഞ്ഞത് കൊണ്ട് ഡോക്ടർ എന്ത് ചെയ്താലും ഒരു ആർട്ടിഫിഷ്യൽ ഫീൽ ആണ് .

3. ബിഗ് ബോസ് വീടിനകത്തുള്ള ഇന്റെറാക്ഷൻ - ബ്ലെസ്സ്ലീ പൊതുവെ എല്ലാവരോടും നല്ല രീതിയിൽ ഇന്റർ ആക്ട് ചെയ്യുന്ന ആൾ ആണെങ്കിൽ ഡോക്ടർ മിക്കവാറും ദിവസങ്ങൾ മുഖം വീർപ്പിച്ചു മൂലക്ക് ഇരിക്കുന്നതാണ് കാണാറ് . കഴിഞ്ഞ ആഴ്ചയാണ് അതിനു അല്പം മാറ്റം വന്നത്.. എന്നാൽ അതും സ്ട്രാറ്റജി ആണെന്നാണ് ഡോക്ടർ ഇന്നലെ ലാലേട്ടനോട് പറഞ്ഞത്. അതുകൊണ്ട് അടുത്ത ആഴ്ച വീണ്ടും ആ പഴയ തേനീച്ച കുത്തിയ മുഖ ഭാവത്തിലേക്ക് മടങ്ങി പോകുമോ എന്ന് കണ്ടറിയാം..

4. മറ്റു കഴിവുകൾ - ബ്ലെസ്സ്ലി നന്നായി മലയാളം കൈകാര്യം ചെയ്യും. ബിഗ് ബോസ് വീട്ടിൽ അത് വളരെ പ്രധാനമാണ് ..ഡോക്ടർക്കു നേരെ ചൊവ്വേ മലയാളം വായിക്കാൻ പോലും അറിയില്ല .. ബ്ലെസ്സ്ലി നന്നായി പാടും. അത് ബിഗ് ബോസ് വീട്ടിൽ എല്ലാവരും എന്ജോയ് ചെയ്യുന്നുണ്ട് .. ഡോക്ടർടെ കല മോട്ടിവേഷൻ ആണ്. അത് ആവശ്യത്തിന് അനാവശ്യത്തിനും എല്ലാരുടെയും അടുത്ത് പോയി പറഞ്ഞു അവരെ വെറുപ്പിക്കും ..മിക്കവാറും പേർക്ക് ഈ മോട്ടിവേഷൻ ഇഷ്ടമല്ല എന്ന് ഡെയ്‌സി പറഞ്ഞപ്പോൾ അതും സ്ട്രാറ്റജി ആണെന്നാണ് ഡോക്ടർ പറഞ്ഞത് ..

5 ടാസ്കുകളിലെ പെർഫോമൻസ് - പാവ ഗെയിമിലെ മോശം പെർഫോമൻസിനു ശേഷം ബഹിരാകാശ പേടക ഗെയിമിൽ വളരെ മികച്ച പെർഫോമൻസുമായ് ബ്ലെസ്സ്ലി ഒന്നാമത് എത്തി.. ഡോക്ടർ ഇതുവരെ ഒരു ടാസ്കിൽ പോലും ജയിച്ചിട്ടില്ല.. ബലൂൺ ടാസ്കിൽ അവസാന സ്ഥാനം.. മണ്ണ് മാന്തൽ ടാസ്കിൽ പരാജയം.. എന്ന് വേണ്ട അവിടെ ഏതെങ്കിലും ഒരു ടാസ്കിൽ പോലും ജയിക്കാത്തതു ഡോക്ടറും ലക്ഷ്മിപ്രിയയും മാത്രം ആണ്.. സൂരജും അപർണ്ണയും ഒക്കെ ഗ്രൂപ് ടാസ്കിൽ എങ്കിലും ജയിച്ചിട്ടുണ്ട്.. അത്ര ദയനീയമാണ് ഡോക്ടർടെ ടാസ്കിലെ പെർഫോമൻസ്.. ടാസ്കിലെ പെർഫോമൻസ് കൊണ്ട് മൊത്തം ടീമിന്റെ പോയിന്റ് കളഞ്ഞ ബഹുമതിയും ഡോക്ടർക്ക് ഉണ്ട്..

6 പ്രണയം - സ്ട്രാറ്റജി ആണെങ്കിലും അല്ലെങ്കിലും തോന്നിയ പ്രണയം തുറന്നു പറയാൻ ഡോക്ടർക്ക് ചങ്കൂറ്റം ഇല്ല. അതുകൊണ്ട് വെറുതെ ദിൽഷയുടെ ചുറ്റും നടന്നു തിരുവാതിര കളിക്കുന്നു .. ബ്ലെസ്സ്ലി അത് തുറന്നു പറഞ്ഞു. അത് സ്വീകരിക്കുന്നതും തള്ളിക്കളയുന്നതും ദിൽഷയുടെ ഇഷ്ടം'.












Click it and Unblock the Notifications