കിഴങ്ങേശ്വരനായ രാജാവ്.. ഫെമിനിസം സെല്‍ഫിഷായിട്ടുള്ള ആക്രാന്തത്തിന്; റിയാസിനെ കുത്തി ബ്ലെസ്ലി
ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ട് നാളേറെ ആയെങ്കിലും അതിലെ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള വാക്‌പോരൊന്നും ഇപ്പോള്‍ അവസാനിച്ചിട്ടില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 4 സെക്കന്റ് റണ്ണറപ്പായി റിയാസ് സലീം കഴിഞ്ഞ ദിവസം ബിഗ് ബോസ് മലയാളം സീസണ്‍ 4 ഫെയിം റോബിന്‍ രാധാകൃഷ്ണന്റെ ഭാവി വധുവും നടിയുമായ ആരതി പൊടിയെക്കുറിച്ച് നടത്തിയ മോശം പരാമര്‍ശം.
ഇതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ പുകഞ്ഞ് കൊണ്ടിരിക്കുകയാണ്. റിയാസിന്റെ മോശം പരാമര്‍ശം അപലപിച്ച് കൊണ്ടായിരുന്നു പലരും രംഗത്തെത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ റിയാസ് സലീമിനെ പരോക്ഷമായി വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 4 ഫസ്റ്റ് റണ്ണറപ്പ് ബ്ലെസ്ലിയാണ്. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ആണ് റിയാസ് സലീമിനെ വിമര്‍ശിച്ച് ബ്ലെസ്ലിയെത്തിരിക്കുന്നത്. വിശദാംശങ്ങള്‍ നോക്കാം.

ദിവസങ്ങള്‍ക്ക് മുന്‍പാണ് റിയാസ് സലീം തന്റെ യൂട്യൂബ് ചാനലില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനായി ലൈവില്‍ എത്തിയിരുന്നത്. ആരതി പൊടിയേക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ആരാണ് ആരതി പൊടിയെന്നായിരുന്നു റിയാസ് സലീം തിരിച്ച് ചോദിച്ചത്. പ്രശസ്തനായ ബോയ് ഫ്രണ്ടിന്റെ പേരില്‍ പ്രശസ്തി നേടിയവരെ കുറിച്ച് ആലോചിക്കാന്‍ എനിക്ക് സമയമില്ല.

ആരതി പൊടി ആരാണ് എന്ന് എനിക്കറിയില്ല. അരിപ്പൊടി എന്നൊക്കെ കേട്ടിട്ടുണ്ട് എന്നായിരുന്നു റിയാസ് സലീം പറഞ്ഞത്. സ്വന്തം കഴിവും ടാലന്റും കൊണ്ട് വളര്‍ന്ന ആരെങ്കിലും ആയിരുന്നുവെങ്കില്‍ തനിക്ക് അറിയാമായിരുന്നേനെ എന്നും പോപ്പുലര്‍ ആയൊരാളെ ബോയ് ഫ്രണ്ട് ആക്കിയത് കൊണ്ട് മാത്രം പോപ്പുലറായ ആളാണെങ്കില്‍ ക്ഷമിക്കണം, എനിക്ക് അങ്ങനെയുള്ള ആളുകളെ അറിയില്ല എന്നുമായിരുന്നു റിയാസ് സലീം പറഞ്ഞത്.

ഇതാണ് വിവാദമായത്. ഇതിന് പിന്നാലെ ആരതി പൊടി തന്നെ റിയാസ് സലീമിന് മറുപടി കൊടുത്ത് രംഗത്തെത്തിയിരുന്നു. വിവാദം ശക്തമായതോടെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് റിയാസ് സലീം നേരിട്ട് രംഗത്തെത്തുകയും ചെയ്തു. തനിക്ക് അറിയാത്ത ഒരാളെ കുറിച്ച് ചോദിക്കുമ്പോള്‍ അറിയില്ല എങ്കില്‍ തനിക്കറിയില്ല എന്ന് തന്നെയാണ് പറയുക എന്ന് റിയാസ് സലീം പറഞ്ഞിരുന്നു.

എന്നാല്‍ ആരതി പൊടിക്ക് എതിരെ താന്‍ അങ്ങനെ ഒന്നും പറയേണ്ട ആവശ്യമില്ലായിരുന്നു എന്നും ആത്മാര്‍ത്ഥമായി ഞാന്‍ ക്ഷമാപണം നടത്തുന്നു എന്നുമായിരുന്നു റിയാസ് സലീം പറഞ്ഞത്. താന്‍ ആവശ്യമില്ലാത്ത ഒരു കാര്യം എന്ന് പറഞ്ഞു എന്ന് ബോധ്യമായതിനാലാണ് മാപ്പ് പറയുന്നത് എന്നും എല്ലാവരുടെ നേട്ടങ്ങള്‍ക്കും പിന്നില്‍ ഒരു സ്ട്രഗിള്‍ ഉണ്ടായിരുന്നിട്ടുണ്ടാവും എന്ന് താന്‍ മനസ്സിലാക്കുന്നുവെന്നും റിയാസ് സലീം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് സംഭവത്തില്‍ പ്രതികരിച്ച് ബ്ലെസ്ലി രംഗത്തെത്തിയിരിക്കുന്നത്. കിഴങ്ങേശ്വരനായ രാജാവാണ് താനെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നുവെന്നും ഫെമിനിസം എന്ന വാക്ക് ഉപയോഗിക്കുന്നത് പോലും സെല്‍ഫിഷായിട്ടുള്ള ആക്രാന്തത്തിന് വേണ്ടിയും ശ്രദ്ധ ലഭിക്കാന്‍ വേണ്ടി മാത്രമാണ് എന്നുമാണ് ബ്ലെസ്ലി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞിരിക്കുന്നത്. ഇതിനൊപ്പം എന്റെ വീട് അപ്പൂസിന്റേയും സിനിമയിലെ വാവാവോ.. വാവേ എന്ന പാട്ടും പശ്ചാത്തലമായി ബ്ലെസ്ലി നല്‍കിയിട്ടുണ്ട്.

അതേസമയം റിയാസ് സലീം മാപ്പ് പറഞ്ഞ സ്ഥിതിക്ക് വിവാദം അവസാനിപ്പിക്കണം എന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്നാല്‍ ബിഗ് ബോസ് സീസണ്‍ ഫോറിലും അതിന് ശേഷം ജെന്റര്‍ ജസ്റ്റിസിനെ കുറിച്ചും ജെന്റര്‍ ഇക്വാലിറ്റിയെ കുറിച്ചും ഗംഭീരമായി സംസാരിച്ച റിയാസ് സലീമിന്റെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ ഒരു പരാമര്‍ശം വന്നതിനെ അംഗീകരിക്കാനാവില്ല എന്നാണ് മറ്റ് ചിലര്‍ പറയുന്നത്.












Click it and Unblock the Notifications