ബിഗ് ബോസിലെ സൈലന്റ് കില്ലർ ഇതാണ്..ടോപ്പ് 5 വരെ പ്രതീക്ഷിക്കാം..പക്ഷേ അഡാറ് ഗെയിമർ ഇതല്ലേ..വൈറൽ
കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 4 ൽ ആദ്യ എലിമിനേഷനിൽ ജാനകി സുധീർ പുറത്തായതോടെ ഇനി 16 മത്സരാർത്ഥികളാണ് ഷോയിൽ അവശേഷിക്കുന്നത്. ദിവസം കഴിയുന്തോറും തന്ത്രങ്ങളും കുതന്ത്രങ്ങളുമായി മത്സരാർത്ഥികൾ ഓരോരുത്തരും മുന്നേറുകയാണ്. താരങ്ങളുടെ എല്ലാം സ്ട്രാറ്റജികൾ ഏറെ കുറെ തെളിഞ്ഞ് വരികയാണ്. അതിനിടെ ബിഗ് ബോസ് മത്സരാർത്ഥികൾ ഓരോരുത്തരേയും കുറിച്ചുള്ള ആരാധകന്റെ കുറിപ്പ് വൈറലാവുകയാണ്. ബിഗ് ബോസിൽ ടോപ് ഫൈവിൽ ഉൾപ്പെടെ വരാൻ സാധ്യതയുള്ള സൈലൻറ് കില്ലർ ആയ മത്സരാർത്ഥിയെ കുറിച്ച് ഉൾപ്പെടെ കുറിപ്പിൽ പറയുന്നു.വിശദമായി വായിക്കാം
നാണം കുണുങ്ങിയായ വധു? ഇത് ചുമ്മാ ചില്ലെന്ന് റിമ കല്ലിങ്കൽ..എജ്ജാതി ലുക്ക്!! വൈറൽ ഫോട്ടോസ് കാണാം

"ബിഗ്ഗ്‌ബോസ് മലയാളം സീസൺ 4 " ഒരു വാരവും , ഒരു എലിമിനേഷനും പിന്നിടുമ്പോൾ നമുക്ക് അവിടെയുള്ള മത്സരാർത്ഥികളെ ഒന്നുവിലയിരുത്താം -
Jasmine- റിയൽ ആണ് . നല്ല പ്ലയർ ആകാനുള്ള potential ഉണ്ട് . content maker ആണ് . ബോൾഡാണ് , carefree attitude ഉള്ള ആളാണ് . പക്ഷെ തന്റെ എനർജിയും സമയവും മുഴുവൻ ഡോക്ടറെ ടാര്ഗറ്റ്ചെയ്യാൻ ചിലവഴിക്കുന്നു . അതും പഴ്സണലായി target ചെയ്യാനുള്ള tendency പ്രകടിപ്പിക്കുന്നു . ഉപയോഗിക്കുന്ന വാക്കുകളും ഭാഷയും ശ്രെദ്ധിക്കണം. ഒരുപാട് വിഷമങ്ങളും abuse-ഉം അനുഭവിച്ചയാളാകാം . ഒരുപാട് struggles-ൽ കൂടെകടന്നുവന്നതാകാം . പക്ഷെ അതൊരിക്കലും മറ്റുള്ളവരോട് frustration ആയും abusive language ആയും കാണിക്കാനുളളതല്ല . മുഴുവൻ കേൾക്കാതെ , മനസിലാവാതെ കാള പെറ്റു എന്നുകേൾക്കുമ്പോൾ കയറെടുക്കുന്ന പ്രവണതയും മാറ്റേണ്ടതുണ്ട് .

Dilsha - സ്വന്തം കഥയിൽ പറഞ്ഞപോലെ ഒരു sweet person . കാണാനുള്ള cuteness വോട്ടായി മാറാം . പക്ഷെ തന്നെ ബാധിക്കുന്ന പ്രെശ്നം നടന്നാൽ മാത്രമേ react ചെയ്യു എന്ന attittude എടുക്കാൻ ഇത് ഹോസ്റ്റൽ അല്ല , ബിഗ്ഗ്‌ബോസ് വീടാണ്
Ronson - ഒരു മാസ്സ് ലുക്കുണ്ടെങ്കിലും ആൾ ഒരു നിഷ്കു ആണെന്ന് ഇതുവരെയുള്ള പ്രകടനം വെച്ച് പറയാം . ആദ്യആഴ്ചയിൽ കുറച്ചു സുഖക്കേട് ഉണ്ടായിരുന്നതുകൊണ്ട് അഭിപ്രായംപറയാൻ അൽപ്പം സമയംകൂടി കാത്തിരിക്കാം .

Shalini - എപ്പിസോഡുകളിൽ കാണാത്ത ഒരു contestant . Talent ഉണ്ട് . പക്ഷെ ഗെയിമിൽ വന്നില്ലെങ്കിൽ 2-3 weeks മാക്സിമം . ഇന്നലെ ജാനകിക്കുപകരം ഗെയിം വെച്ചുനോക്കിയാൽ പോകേണ്ടിയിരുന്ന വ്യക്തി
Aparna - Keen , detailed Observer and Learner. പറയുന്നതിൽ clarity ഉണ്ട് , ക്ര്യത്യത ഉണ്ട് . നന്നായി ഗെയിം കളിച്ചാൽ ഒരു Silent Killer ആവാനുള്ള എല്ലാ കഴിവുമുള്ള Contestant . തന്റേതായ ഫാൻ base create ചെയ്യാൻ ഏറ്റവും നല്ല വ്യകതിഗത qualities അപർണക്കുണ്ട്.
Suraj- ലാലേട്ടനോട് തന്റെ image മാറ്റാം എന്ന് പറഞ്ഞാലും , മാറുമെന്ന് വലിയ പ്രതീക്ഷ ഇല്ലാത്ത വ്യക്തി . പക്ഷെ ഒരു "നോബി മോഡിൽ " കുറെ നാൾ നിൽക്കാം . എല്ലാരുടെയും pet ആയാൽ നോമിനേഷനിൽ തന്നെ വരില്ലല്ലോ .

lakshmipriya - കുറെ ട്രോളുകളുടെ കേന്ദ്രബിന്ദു ആണെങ്കിലും കുറച്ചുപേർ Bossy എന്നൊക്കെ വിളിക്കുന്നുണ്ടെങ്കിലും ആൾ ഒരു പാവമായി തോനുന്നു . ദേഷ്യം ,സങ്കടം ,സന്തോഷം - ഇവയെല്ലാം കുറച്ചുനിമിഷത്തെ ഭാവപ്രകടനങ്ങളായി ആ മുഖത്ത് മിന്നിമായുന്നു . Genuine & Real ആയി തോന്നുന്നു . Emotionally weak ആണ് . ബിഗ്ഗ്‌ബോസിനായി പ്രത്യേക തയാറെടുപ്പുകളൊന്നുംതന്നെ എടുത്തതായിതോന്നുന്നില്ല . Luxury Budget തിരഞ്ഞെടുത്തപ്പോളത്തെ പ്രകടനം അതിനുള്ള ഏറ്റവും ഉദാത്തമായ തെളിവ് . നന്നായി കളിച്ചാൽ മുന്നേറാം.

Naveen - എല്ലാവരും കൂടെ matured ആണ് സീനിയർ ആണ് , വലിയ ആളാണ് എന്നൊക്കെപറഞ്ഞുകൊണ്ടു ഒരു വലിയ ഗോപുരത്തിന്റെ മേളിൽകയറ്റി ഇരുത്തിയിട്ടുണ്ട് . നവീനും അതിൽ സുഖംപിടിച്ചു ആസ്വദിക്കുന്നു . എന്നാൽ ആ വലിയ ഗോപുരത്തിന്റെ കാലെവിടെ എന്ന ചോദ്യം പ്രസക്തം . മര്യാദക്ക് കളിച്ചില്ലേൽ ചീട്ടുകൊട്ടാരംപോലെ താഴെവീഴാം

Blesslee - Silent Killer . ഗെയിം മുന്നേറവെ ഫാൻസിനെ ഉണ്ടാക്കി top 5 വരെ വരാൻ പറ്റുന്ന ഒരു item . Cute ആണ് . നല്ല Observation ഉണ്ട് . ഒരു innocence തോന്നുന്ന പ്രകൃതം . ചുള്ളന്മാർ ഇല്ലാത്ത ഈ സീസണിൽ votes കിട്ടാൻ ബ്ലെസ്സലിക്ക് അധികം ബുദ്ധിമുട്ടുണ്ടാവില്ല .
Aswin - നിലാവത്ത് അഴിച്ചുവിട്ട കോഴിയെപോലെ എന്തുചെയ്യണം എന്നറിയാതെ നടക്കുന്നു . ദാരിദ്ര്യം പറഞ്ഞു കഴിഞ്ഞ സീസണിലെ സായി ലൈൻ പോലെയാണോ എന്ന് കണ്ടറിയാം .

Doctor Robin- ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഡോക്ടർ ആണ് ഷോയുടെ ഇതുവരെയുള്ള content maker . ജാസ്മിൻ പോലും പൊളിക്കാൻ 24x7 നടക്കുന്നുണ്ടെങ്കിൽ പുള്ളിക്ക് എന്തെങ്കിലുമൊക്കെ quality ഉള്ളതുകൊണ്ടല്ലേ . ചമ്മൽ , തേയൽ , പഞ്ഞിക്കിടൽ , എയറിൽ കെയറിൽ എന്നിവയൊക്കെ മുറയ്ക്ക് ഏറ്റുവാങ്ങുന്നുണ്ടെങ്കിലും ഉള്ള ആളുകളിൽ ഫുൾടൈം ഗേമിൽ നിൽക്കുന്നത് ഡോക്ടർ മാത്രം . Improvise ചെയ്യാൻ കുറച്ചുകാര്യങ്ങളുണ്ട് . ഒരുപാട് കാണാപാഠം പഠിച്ചു viva ക്ലാസ്സിൽ വന്ന ഒരു കുട്ടി ആദ്യത്തെ ചോദ്യത്തിനുതന്നെ അറിയുന്ന എല്ലാംകൂടി ശർദിച്ചുവെക്കുന്നത് പോലെ ആദ്യവാരംതന്നെ ഡോക്ടർ തന്റെ ആവനാഴിയിലെ ഏറെകുറെ എല്ലാ അമ്പുകളും എടുത്തുപ്രയോഗിച്ചു . സ്ട്രാറ്റജി സ്ട്രാറ്റജി സ്ട്രാറ്റജി എന്ന് നാഴികക്കുനാല്പതുവട്ടം പറഞ്ഞുനടന്ന് അവിടെയുള്ള എല്ലാവര്ക്കും ഇപ്പോൾ ഒരു ഐഡിയ കിട്ടി . അതുകൊണ്ട് ഇനി പറ്റിക്കാൻ അവർനിന്നുകൊടുക്കില്ല . പിന്നെ ബിഗ്ഗ്‌ബോസിൽ എല്ലാ ടാസ്‌കും ഗെയിമും ജയിക്കെണം - അതിൽ സംശയമില്ല . പക്ഷെ അതൊരു ethical gaming ആവണം . എല്ലാ ടാസ്‌കും ബിഗ്ഗ്‌ബോസ് കൊടുക്കുന്നത് ജയിക്കാൻ മാത്രമല്ല . എങ്ങേനെജയിച്ചു എന്നതും പ്രധാനമാണ് . അത് തിരിച്ചറിയെണം റോബിൻ . ഇന്നലെ ലാലേട്ടൻ ഇതിനെപ്പറ്റിയൊക്കെ ചോദിച്ചപ്പോൾ അതും സ്ട്രാറ്റജി ആണെന്നായിരുന്നു റോബിന്റെ മറുപടി . ആവനാഴിയിൽ ബ്രഹ്മാസ്ത്രം വല്ലതുമുണ്ടോയെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

Akhil - നല്ല talent ഉള്ള വ്യക്തി . perform ചെയ്യാനുള്ള ടാസ്കുകളിൽ കസറും . ഇതുവരെ പതുങ്ങിയിരുന്നപോലെ ഇനിയും ഇരുന്നാൽ കാര്യമില്ല . ഇറങ്ങിക്കളിച്ചാൽ നല്ലൊരു player ആകാം .
Nimisha - നല്ല കഴിവുള്ള contestant . പക്ഷെ ജാസ്മിന്റെ shadow ആയി നിക്കാതെ ഒറ്റക്ക് കളിച്ചാൽ മുന്നേറാം .
Dhanya- ഒരു starting trouble ഉണ്ടായിരുന്നത് മാറിയെന്നു തോനുന്നു . നല്ല potential തോന്നുന്ന Contestant . ഗെയിമിൽ ശക്തമായ മുന്നേറ്റം നടത്തുന്നു . കഴിഞ്ഞ 2 ദിവസത്തെ പ്രകടനം തെളിവ് . മറ്റുള്ള players ഗെയിമിനായി പറയുന്നതുകേട്ട് ego hurt ആവാതെയിരിക്കാൻ ശ്രേദ്ധിച്ചാൽ ഇനിയും മുന്നേറാം .

Daisy - ഒരു ആടാറ് gamer ആവാനുള്ള qualities ഉണ്ട് . സംസാരിച്ചു ജയിക്കാനുള്ള കഴിവ് , എല്ലാവരെയും കൃത്യമായി മനസിലാക്കിയുള്ള നീക്കങ്ങൾ . No Nonsense approach. അനാവശ്യമായി ഗ്രൂപ്പ് കളിക്കാതെ ഒറ്റക്കുനിന്ന് കളിക്കാൻ കഴിവുള്ള വ്യക്തി . ഡോക്ടറുടെ female വേർഷനായി വരാൻ ചാൻസുണ്ട് .Suchithra - ബിഗ്ഗ്‌ബോസ് വീട്ടിൽ നടക്കുന്നത് പലതും സുചിത്ര അറിയുന്നില്ല , അല്ലെങ്കിൽ വൈകി അറിയുന്നു . നല്ല ടെന്ഷനുള്ള ആൾ . ഇതുവരെ ഗേമിൽ വന്നിട്ടില്ല . ഇങ്ങേനെയായാൽ 2-3 വാരം കഴിയുമ്പോൾ പോവാം .












Click it and Unblock the Notifications