Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിന്നര്‍ ആയത് ദില്‍ഷ എങ്കിലും ബ്ലെസ്ലി നിനക്ക് അഭിമാനിക്കാം..കാരണം' കുറിപ്പ്

Bigg Boss Season 4: Blesslee fan says Dilsha doesn't deserve first prize in Bigg Boss, fb note goes viral

അങ്ങനെ പ്രേക്ഷകരുടേയും ആരാധകരുടേയും മുള്‍മുനയിലുള്ള കാത്തിരിപ്പിന് അവസാനമായിരിക്കുകയാണ്. ബിഗ്ബോസ് സീസണ്‍4 ന്റെ വിജയിയായി ദില്‍ഷയെ മോഹന്‍ലാല്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചു.ഏതാണ്ട് പ്രേക്ഷകര്‍ പ്രീതിക്ഷിച്ച റിസള്‍ട്ട് തന്നെയായിരുന്നു അത്. ബ്ലെസ്ലി രണ്ടാം സ്ഥാനത്തും റിയാസ് മൂന്നാം സ്ഥാനത്തും എത്തി.

ഒരു ഘട്ടം വരെ ബ്ലെസ്ലി വിജയി ആകുമെന്ന പ്രതീക്ഷ ബ്ലെസ്ലിയുടെ ആരാധകര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍, ഡോ. റോബിന്‍ ബിഗ് ബോസില്‍ വീണ്ടും വന്ന് പോയതോടെ ഈ പ്രതീക്ഷ കുറഞ്ഞുതുടങ്ങി. റോബിന്റെ ഫാന്‍സിന്റെ വോട്ടുകള്‍ ദില്‍ഷയ്ക്ക് ലഭിച്ചതാണ് ദില്‍ഷ ജയിക്കാന്‍ കാരണമെന്ന തരത്തിലുള്ള സംസാരവും ഉണ്ട്. ദില്‍ഷ വിജയം അര്‍ഹിക്കുന്നില്ലെന്നും ചിലര്‍ പറയുന്നു.റോബിന്‍ ഫാന്‍സിന്റെ വോട്ട് ഇല്ലായിരുന്നെങ്കില്‍ ഈ വിജയം ദില്‍ഷയ്ക്ക് ലഭിക്കുമായിരുന്നില്ല എന്നും വിര്‍ശകര്‍ പറയുന്നു.

biggboss

1


ഇപ്പോള്‍ ദില്‍ഷയുടെ വിജയത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബ്ലെസ്ലിയുടെ ആരാധകന്‍. ബ്ലെസ്ലി ജയിച്ചത് കളിച്ചും സ്വന്തം ആരാധകരുടെ വോട്ടുകൊണ്ടുമാണെന്നുമാണ് ആരാധകന്‍ പറയുന്നത്. എന്നാല്‍ ദില്‍ഷ ജയിച്ചത് റോബിന്‍ ഫാന്‍സിന്റെ വോട്ട് നേടി ആണ് എന്ന് പരോക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്.

2


കുറിപ്പ് വായിക്കാം:
പത്തിരട്ടി ഫാന്‍സ് ഒക്കെ ഉണ്ടെന്നു ചിലര്‍ വന്നു തള്ളിയിട്ടും വിജയിച്ചത് വെറും 6% മാര്‍ജിനില്‍. ബ്ലെസ്ലിക്ക് അഭിമാനിക്കാം, അവനു കിട്ടിയ 33% വോട്ടും അവന്‍ സ്വന്തമായി ഗെയിം കളിച്ച് ഉണ്ടാക്കിയ അവന്റെ സ്വന്തം ഫാന്‍സിന്റെ ആണെന്നുള്ളതില്‍.. എന്തായാലും വിജയം വിജയം തന്നെയാണ്. അഭിനന്ദനങ്ങള്‍ ദില്‍ഷ
(ദില്‍ഷയ്ക്ക് 39% വോട്ട്ആ ണ്. ഫോട്ടോയില്‍ ഉള്ള പേഴ്‌സെന്റേജ് കഴിഞ്ഞും മുകളിലേക്ക് കയറിയിട്ടുണ്ട്.) നിതിന്‍ എസ് കുമാര്‍ എന്ന ആരാധകന്‍ കുറിച്ചു.

3


ഫിനാലെയില്‍ പങ്കെടുത്ത ആറ് മത്സരാര്‍ഥികളില്‍ സൂരജ്, ധന്യ, ലക്ഷ്മിപ്രിയ, റിയാസ് എന്നീ ക്രമത്തിലാണ് പുറത്തായത്. അവശേഷിച്ച രണ്ടുപേര്‍ ദില്‍ഷയും ബ്ലെസ്‌ലിയും ആയിരുന്നു. ഇവര്‍ ഇരുവരെയും മോഹന്‍ലാല്‍ ഹൗസിലേക്ക് നേരിട്ടുപോയി അവാര്‍ഡ് പ്രഖ്യാപന വേദിയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.

4


വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റ് കെ മാധവന്റെ കൂടി സാന്നിധ്യത്തിലായിരുന്നു വിജയിയെ പ്രഖ്യാപിച്ചത്. വേദിയില്‍ സജ്ജീകരിച്ച സ്‌ക്രീനില്‍ ഇരുവര്‍ക്കും ലഭിച്ച വോട്ടുകള്‍ ഡിസ്‌പ്ലേ ചെയ്തുകൊണ്ടാണ് ബിഗ് ബോസ് ടീം വിജയിയെ പ്രഖ്യാപിച്ചത്. പ്രേക്ഷകരുടെ വോട്ടിംഗില്‍ ബ്ലെസ്‌ലിയെ മറികടന്ന് ദില്‍ഷയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ ടൈറ്റില്‍ വിജയി ആയത്. ദില്‍ഷയുടെ കൈ പിടിച്ച് ഉയര്‍ത്തിക്കൊണ്ട് പ്രഖ്യാപനം ഔദ്യോഗികമാക്കി.

5


20 പേരാണ് പല ഘട്ടങ്ങളിലായി ഇത്തവണത്തെ ബിഗ് ബോസില്‍ പങ്കെടുത്തത്. മാര്‍ച്ച് 27നായിരുന്നു നാലാം സീസണിന്റെ ഉദ്ഘാടന എപ്പിസോഡ്. 17 മത്സരാര്‍ഥികളെയാണ് ആദ്യം വന്നത്. നവീന്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ഡോ. റോബിന്‍ രാധാകൃഷ്ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, ജാസ്മിന്‍ എം മൂസ, അഖില്‍, നിമിഷ, ഡെയ്‌സി ഡേവിഡ്, റോണ്‍സണ്‍ വിന്‍സെന്റ്, അശ്വിന്‍ വിജയ്, അപര്‍ണ മള്‍ബറി, സൂരജ് തേലക്കാട്, ബ്ലെസ്ലി, ദില്‍ഷ പ്രസന്നന്‍, സുചിത്ര നായര്‍, ലക്ഷ്മിപ്രിയ, എന്നിവരായിരുന്നു 17 പേര്‍. പിന്നീട് ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടായിരുന്നു മണികണ്ഠന്‍ വന്നത്.

Recommended Video

cmsvideo
    'കത്തി ജ്വലിച്ച് വൈകാതെ അണഞ്ഞ് പോവുന്ന ഒരു സാധാരണ ടെലിവിഷൻ പ്രതിഭാസമല്ല റിയാസ്' |*BiggBoss

    എവിടെയാ റിമി ....പുതിയ ഫോട്ടോയുമായി റിമി ടോമി..ആരാധകര്‍ക്ക് അറിയേണ്ടത് ആ സ്ഥലം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+