Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ പ്രൈവറ്റ് പാര്‍ട്ടില്‍ ചവിട്ടി...ജാസ്മിനെതിരെ ബ്ലെസ്‌ലി

അങ്ങനെ കുറച്ച് നേരത്തേക്കെങ്കിലും ബ്ലെസ്‌ലി ബിഗ് ബോസ് സാമ്രാജ്യത്തിലെ രാജാവായി. ബിഗ് ബോസ് സാമ്രാജ്യം ഈ ആഴ്ചത്തെ വീക്കിലി ടാസ്‌ക്കാണ്. വളരെ രസകരമായ ഒരു അന്തരീക്ഷമായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീടങ്ങോട്ട് ഉന്തും തള്ളും വഴക്കുമൊക്കെയായി.

റിയാസ് ആയിരുന്നു രാജാവ്. ധന്യയും ദില്‍ഷയും രാജ്ഞിമാരും. എന്നാല്‍ ഈ ടാസ്‌കിനിടെ റോബിന്‍ റിയാസിനെ തല്ലിയെന്ന ആരോപണം വരികയും ബിഗ് ബോസ് റോബിനെ സീക്രട്ട് റൂമിലാക്കുകയും ചെയ്തു. രണ്ടാമത് ടാസ്‌ക് ആരംഭിച്ചപ്പോഴാണ് ബ്ലെസ്‌ലി തന്ത്രപരമായി കളിച്ചത്. റിയാസില്‍ നിന്ന് ചെങ്കോല്‍ പിടിച്ചെടുത്ത ബ്ലെസ്‌ലി സ്വയം പ്രഖ്യാപിത രാജാവായി. ഇത് അംഗീകരിക്കാന്‍ മറ്റ് മത്സരാര്‍ത്ഥികള്‍ തയ്യാറായിരുന്നില്ല. അങ്ങനെ രാജാവായ ബ്ലെസ ലി ജാസ്മിനോട് തന്റെ പ്രതികാരം തീര്‍ക്കാന്‍ തുടങ്ങുകയും ചെയ്തു.

നമിത ഇത് എങ്ങോട്ടാ....പുതിയ ചിത്രം പങ്കുവെച്ച് താരം ചോദ്യവുമായി ആരാധകർ

1


മന്ത്രിയായിരുന്ന ജാസ്മിനെ കൊട്ടാരം നര്‍ത്തകിയായി ബ്ലെസ്ലി നിയമിച്ചു. ചെങ്കോല്‍ മാത്രം കിട്ടിയാല്‍ രാജാവ് ആകില്ലെന്നും മാന്ത്രിക ലോക്കറ്റും വേണമെന്നുമാണ് ജാസ്മിന്‍ റൂള്‍ ബുക്ക് വായിച്ച ശേഷം പറഞ്ഞത്. മറ്റ് മത്സരാര്‍ത്ഥികളും റിയാസ് തന്നെയാണ് രാജാവ് എന്ന് പറയുകയും ചെയ്തു. ചെങ്കോല്‍ ആണ് രാജാവിന്റെ അവകാശമെന്നും അത് നഷ്ടപ്പെട്ടാല്‍ റിയാസിന് ഒരു അധികാരവും കാണില്ലെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു. ഇതിനിടെ ജാസ്മിന്‍ ബ്ലെസ്‌ലിയുടെ കയ്യില്‍ നിന്ന് ചെങ്കോല്‍ തട്ടിയെടുക്കാന്‍ ശ്രമം നടത്തി. ഉന്തുംതള്ളിനും ഇടയില്‍ ജാസ്മിന്‍ തന്റെ പ്രൈവറ്റ് പാര്‍ട്ടില്‍ ചവിട്ടിയെന്ന് ബ്ലെസ്‌ലി ആരോപിച്ചു.

2


എന്റെ പ്രൈവറ്റ് പാര്‍ട്ടിലാണ് ചവിട്ടിയത്, എനിക്ക് നല്ല വേദനയുണ്ട് നില്‍ക്കാന്‍ പറ്റുന്നില്ലെന്ന് ബ്ലെസ്‌ലി പറയുന്നുണ്ട്. ഇതിന് പിന്നാലെ വിനയ്, റോണ്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് ബ്ലെസ്‌ലിയെ സിംഹാസനത്തോടുകൂടി എടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നുമുണ്ട്. നിന്നെ കൊണ്ട് ഒരുപകാരവും ഇല്ല. അതുകൊണ്ട് അവിടെ തന്നെ ഇരുന്നോ എന്ന് ജാസ്മിന്‍ പറയുകയും മറുപടിയായി 'ജാസ്മിനെ കൊണ്ടും ഇനി ഒരുപകാരവും ഇല്ല. റോബിന്‍ ഇല്ലല്ലോ' എന്നാണ് പറയുന്നത്.

3


ചെങ്കോല്‍ കയ്യിലുള്ള ബ്ലെസ്‌ലി രാജാവാണോ അല്ലയോ എന്ന് ഉത്തരം നല്‍കാതെയാണ് കഴിഞ്ഞ ദിവസത്തെ തുടര്‍ച്ചയായ വീക്കിലി ടാസ്‌ക് ബിഗ് ബോസ് അവസാനിപ്പിച്ചത്. ടാസ്‌ക് കഴിഞ്ഞിട്ടും ചെങ്കോല്‍ ബ്ലെസ്‌ലി കയ്യില്‍ തന്നെ വെച്ചു. ഇതിനിടെ വിനയ്യും ബ്ലെസ്‌ലിയും വാക്കേറ്റം ഉണ്ടാവുകയും വിനയ് ദേഷ്യത്തില്‍ ബ്ലെസ്‌ലിയെ വലിച്ച് താഴെ ഇടുകയും ചെയ്യുന്നു. പറ്റുമെങ്കില്‍ ചെങ്കോല്‍ എടുക്കുവെന്ന് പറഞ്ഞ് ബ്ലെസ്ലി പ്രവോക്ക് ചെയ്തതിന് പിന്നാലെയായിരുന്നു ഇത്.

Recommended Video

cmsvideo
    പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു,Ronson's Wife Dr Neeraja Interview
    4

    അങ്ങനെ ആകെ മൊത്തെ ബഹളത്തിനിടയില്‍ ലക്ഷ്മി പ്രിയയെ ബിഗ് ബോസ് ഒരു സീക്രട്ട് ടാസ്‌ക് ഏല്‍പ്പിക്കുകയും അതിലൂടെ ചെങ്കല്‍ സ്വന്തമാക്കി സാമ്രാജ്യത്തിലെ രാജ്ഞി ആകുകയും ചെയ്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+