Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് വിന്നറായിരുന്നെങ്കിലെന്ന് ഇപ്പോള്‍ ആഗ്രഹമുണ്ട്: അതിന്റെ കാരണം ഇതാണെന്ന് ബ്ലസ്‌ലീ

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും മികച്ച മത്സരാർത്ഥികളില്‍ ഒരാളായിരുന്നു ബ്ലസ്‌ലീ. തുടക്കം മുതല്‍ തന്നെ തന്റേതായ മത്സര ശൈലിയിലൂടെ മുന്നേറിയ അദ്ദേഹം ഷോയില്‍ 100 ദിവസവും പൂർത്തിയാക്കി രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് മടങ്ങിയത്. വളരെ വലിയൊരു ആരാധക സമൂഹം ഉള്ള താരത്തിന്റെ മത്സര രീതിക്കെതിരെ വിമർശനങ്ങളും ഒട്ടും കുറവായിരുന്നില്ല. ദില്‍ഷയോടുള്ള പ്രണയത്തിന്റെ പേരിലായിരുന്നു താരത്തിന് ഏറ്റവും കൂടുതല്‍ വിമർശനം കേള്‍ക്കേണ്ടി വന്നത്.

പറ്റില്ലെന്ന വ്യക്തമായ സൂചന ദില്‍ഷ തന്നിട്ടും എന്തിന് ഇങ്ങനെ പുറകെ നടക്കുന്നുവെന്നായിരുന്നു പല പ്രേക്ഷകരും ചോദിച്ചിരുന്നത്. ഇതിനെല്ലാം ബ്ലസ്‌ലീക്ക് അദ്ദേഹത്തിന്റെതായ വിശദീകരണങ്ങളും ഉണ്ടായിരുന്നു. ഏതായാലും ഇപ്പോഴിതാ ബിഗ് ബോസ് വിശേഷങ്ങളുമായി ആരാധകർക്ക് മുന്നിലെത്തിയിരിക്കുകയാണ് ബ്ലസ്‌ലീ. മാറ്റിനി ലൈവ് എന്ന യൂട്യൂബ് ചാനലിന്റെ കട്ടന്‍ വിത്ത് ഇമ്മട്ടിയെന്ന ചാറ്റ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

ബിഗ് ബോസ് വിന്നറായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു

ബിഗ് ബോസ് വിന്നറായിരുന്നെങ്കില്‍ കൊള്ളാമായിരുന്നുവെന്ന ആഗ്രഹം ഇപ്പം എനിക്ക് നല്ല രീതിയില്‍ ഉണ്ട്. വീട്ടിലേക്ക് പോയപ്പോള്‍ കുറേ അമ്മമാരും അമ്മാരുമൊക്കെ വന്ന് കെട്ടിപിടിച്ച് കരഞ്ഞു. നിനക്ക് വേണ്ടി ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടുവെന്നായിരുന്നു അവർ പറഞ്ഞതെന്നും അഭിമുഖത്തില്‍ ബ്ലസ്‌ലീ വ്യക്തമാക്കുന്നു.

ബേബി മോള്‍ ആറാടുകയല്ല, തകർത്താടുകയാണ്: അന്നാ ബെന്നിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍

ശരിക്കും പറഞ്ഞാല്‍ ബിഗ് ബോസ് എന്നത് എനിക്ക്

ശരിക്കും പറഞ്ഞാല്‍ ബിഗ് ബോസ് എന്നത് എനിക്ക് അറിയില്ലായിരുന്നു. അകത്ത് നടക്കുന്ന കാര്യങ്ങളൊക്കെ അറിയാം. പക്ഷെ അതിന് അപ്പുറമുളള കാര്യങ്ങളൊന്നും അറിയില്ലായിരുന്നു. പ്രത്യേകിച്ച് വോട്ടിങ്. അതിന്റെ രീതിയൊക്കെ അനിലേട്ടനും റിയാസും റോബിനുമാണ് എനിക്ക് പറഞ്ഞത്. ഐഡിയ സ്റ്റാർ സിങ്ങർ പോലെയൊക്കെയാണ് വോട്ടിങ്ങെന്നാണ് കരുതിയത്. എന്നാലിങ്ങനെ വിഭജിച്ച് ചെയ്യുന്നതൊന്നും അറിയില്ലായിരുന്നു.

എന്തൊക്കെ പറഞ്ഞാലും ഇത്രയും വലിയ ഒരു വികാരം

എന്തൊക്കെ പറഞ്ഞാലും ഇത്രയും വലിയ ഒരു വികാരം എന്നോടുണ്ടായി, ആള്‍ക്കാർ ഇത്രയധികം കഷ്ടപ്പെടുന്നു എന്നൊക്കെ അറിഞ്ഞിരുന്നെങ്കില്‍ തീർച്ചയായും ജയിക്കാന്‍ ഒന്നൂടെ ശ്രമിച്ചേനെ. സത്യം പറഞ്ഞാല്‍ ബിഗ് ബോസിന് പുറത്ത് വന്നതിനെ തുടർന്നാണ് അതിനെ കുറിച്ച് വ്യക്തമായി മത്സരിക്കാന്‍ സാധിച്ചതെന്നും ബ്ലസ്ലീ അഭിപ്രായപ്പെടുന്നു.

16 പേരുടേയും യഥാർത്ഥ ജീവിതമാണ് അവിടെ കാണുന്നത്

16 പേരുടേയും യഥാർത്ഥ ജീവിതമാണ് അവിടെ കാണുന്നത്. അതുകൊണ്ട് തന്നെ അത് ആളുകളിലേക്ക് കൂടുതല്‍ അടുപ്പിക്കും. അതാണ് ആളുകള്‍ പുറത്ത് പോവുമ്പോള്‍ പ്രേക്ഷകർക്കൊക്കെ വലിയ സങ്കടം തോന്നുന്നത്. ഷോയിലെ അവസാന ദിവസമായപ്പോള്‍ മാനസികപരമായല്ല, ശാരീരികപരമായി നന്നായി തളർന്നിരുന്നു. ഒരു ടാസ്കിനിടയില് വീണപ്പോള്‍ മുട്ടിന് പരിക്ക് പറ്റി. നല്ല വേദനയുണ്ടായിരുന്നു. അതിന്റെ ഭാഗമായ കാര്യങ്ങളാണ് എന്റെ ഗെയിമിലും കണ്ടത്.

ഏതെങ്കിലും പ്രത്യേക സമയത്ത് ആളുകള്‍ എന്നെ തളർത്താന്‍

ഏതെങ്കിലും പ്രത്യേക സമയത്ത് ആളുകള്‍ എന്നെ തളർത്താന്‍ ശ്രമിച്ചെന്ന് പറയുന്നില്ല. ആദ്യ ദിനം മുതല്‍ മറ്റുള്ളവർ നമ്മളെ തളർത്താന്‍ ശ്രമിക്കും. നമ്മള് തളരാതിരിക്കാനാണ് ശ്രമിക്കേണ്ടത്. ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞാല്‍ എന്നെ അത് അങ്ങനെ ബാധിക്കാറില്ല. എന്നെ ആരും തളർത്താന്‍ ശ്രമിച്ചില്ല. ഫിസിക്കലായി ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ ഞാന്‍ മാറി നില്‍ക്കുകയായിരുന്നുവെന്നും താരം പറയുന്നു.

ഞാന്‍ പറയുന്നത് ആള്‍ക്കാർ ശ്രദ്ധിക്കുന്നു എന്നുള്ളതാണ്

ഞാന്‍ പറയുന്നത് ആള്‍ക്കാർ ശ്രദ്ധിക്കുന്നു എന്നുള്ളതാണ് ബിഗ് ബോസില്‍ പോയി വന്നതിന് ശേഷമുള്ള പ്രധാന മാറ്റം. മുമ്പ് ഞാന്‍ പറഞ്ഞാല്‍ ആരും അത്ര വില കല്‍പ്പിച്ചിരുന്നില്ല. ഇപ്പോള്‍ അത് അങ്ങനെ അല്ല. അതല്ലാതെ വേറെ ഒരു മാറ്റവും ഉണ്ടായതായി എനിക്ക് തോന്നുന്നില്ല. ചിലരൊക്കെ വന്ന് എന്നെ കണ്ട് ചില കാര്യങ്ങള്‍ പഠിച്ചെന്നൊക്കെ പറഞ്ഞുവെന്നും ബ്ലസ്‌ലീ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+