Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ്‌ബോസ് കഴിഞ്ഞാല്‍ കരിയര്‍ ഗ്രാഫ് കൂടുന്ന ഒരേ ഒരു മത്സരാര്‍ത്ഥി: ബ്ലെസ്ലിയെ പിന്തുണച്ച് കുറിപ്പ്, വൈറല്‍

ബിഗ് ബോസ് ആരാധകരെ ആകാംക്ഷയിലാക്കി സീസണ്‍ 4 മുന്നേറുകയാണ്. രണ്ട് ആഴ്ചകള്‍ പിന്നിടുമ്പോള്‍ പ്രേക്ഷകരെ ഞെട്ടിക്കുന്ന സംഭവ വികാസങ്ങളാണ് ഷോയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ സീസണിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ബ്ലെസ്ലി. പുതുമുഖമായി എത്തിയ ബ്ലെസ്ലി വലിയ പിന്തുണയാണ് പുറത്ത് നിന്ന് ലഭിക്കുന്നത്.

പക്വതയാര്‍ന്ന പെരുമാറ്റമാണ് ബ്ലെസ്ലിയുടെ മുന്നിട്ടുനിര്‍ത്തുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഇപ്പോഴിതാ ബ്ലെസ്ലിയെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബിഗ്ബോസ് കഴിഞ്ഞു കരിയര്‍ ഗ്രാഫ് കൂടുന്ന ഒരേ ഒരു മത്സരാര്‍ത്ഥി ബ്ലെസ്ലി ആയിരിക്കുമെന്നാണ് കുറിപ്പില്‍ പറയുന്നത്. ബ്ലെസ്ലിയുടെ കാഴ്ചപ്പാടുകളും ലക്ഷ്യവും അങ്ങനെ ആണെന്നും കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. കുറിപ്പ് ഇങ്ങനെ,

1

ആദ്യ കാഴ്ചയില്‍ ചിലരെ നമ്മള്‍ അങ്ങ് വിലയിരുത്തും. പക്ഷെ അവരുടെ കഴിവുകള്‍ പിന്നെ നമ്മളെ അതിശയിപ്പിക്കും. അതാണ് ബ്ലെസ്ലി. ആദ്യ ആഴ്ചയില്‍ മോശമായ ഒരാള്‍ എന്ന നിലയില്‍ അകത്തു ഒരുപാട് പഴി കേട്ടു ജയിലിലും പോയി.എന്നാല്‍ ആ ആഴ്ച ലാലേട്ടന്‍ വന്നപ്പോള്‍ മുതല്‍ ബ്ലെസ്ലി അവിടെയുള്ളവരുടെയും പുറത്തുള്ളവരുടെയും കാഴ്ചപ്പാടുകള്‍ മാറ്റി മറിച്ചു. കൃത്യമായ നിലപാടുകള്‍ അഭിപ്രായങ്ങള്‍ ഒക്കെ ആണ് ബ്ലെസ്ലി എന്ന മത്സരാര്‍ത്തിയെ നമ്മള്‍ അംഗീകരിക്കാന്‍ കാരണം..

2

ഇപ്പോള്‍ ഈ ആഴ്ചയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനത് ബ്ലെസ്ലി വീക്കിലി ടാസ്‌ക്കില്‍ എത്തിയത്. ഇഷ്ടപെട്ട ആളിനോട് തന്റെ പ്രണയം ധൈര്യമായി തുറന്നു പറഞ്ഞതിനെ ചില വെട്ടുകിളികള്‍ ഫേക്ക് അക്കൗണ്ടില്‍ നിന്നും ഡീഗ്രേഡിങ് തുടങ്ങിയിട്ടുണ്ട്. നല്ല വ്യക്തമായി തന്റെ ആഗ്രഹം ഒരു പ്രൊപോസല്‍ പോലെ അറിയിച്ചു. ഞാന്‍ വെച്ച പ്രൊപോസല്‍ നീ മനസ്സില്‍ വെച്ചോ ഇവിടുന്നു ഇറങ്ങിയിട്ട് മറുപടി പറഞ്ഞാല്‍ മതി എന്നാണ് പറഞ്ഞത്.

3

പ്രായം ഒരാളോട് ഇഷ്ടം പറയുന്നതിന് തടസമല്ലല്ലോ. അങ്ങനെ എങ്കില്‍ ഐശ്വര്യ ബച്ചനും, പ്രിയങ്ക ചോപ്രയും,അഞ്ജലി സച്ചിന്‍ ടെന്‍ഡുല്‍ക്കരുമൊക്കെ ഇങ്ങനെ സന്തോഷമായി ജീവിക്കില്ലല്ലോ.. ഒരുകാര്യം ഉറപ്പാണ് ബിഗ്ബോസ് കഴിഞ്ഞു കരിയര്‍ ഗ്രാഫ് കൂടുന്ന ഒരേ ഒരു മത്സരാര്‍ത്ഥി ബ്ലെസ്ലി ആയിരിക്കും. അവന്റെ കാഴ്ചപ്പാടുകളും ലക്ഷ്യവും അങ്ങനെ ആണ്.. ഇപ്പോള്‍ ഉള്ളതില്‍ നിലപാടും വ്യകതിത്വം ഒക്കെ ഉള്ള മത്സരാരത്വികളില്‍ ബ്ലെസ്ലി തന്നെ ആണ് ഒന്നാം സ്ഥാനത്ത്.

4

അതിനെ മറികടക്കാന്‍ ഒരു പി ആര്‍ വര്‍ക്കിനും കഴിയില്ല.. തനിക്ക് കിട്ടിയ സമ്മാനം ആരുമായി ഷെയര്‍ ചെയ്യണം എന്ന് ചോദിച്ചപ്പോള്‍ വേണമെങ്കില്‍ ദില്‍ഷയുടെ പേര് പറയാമായിരുന്നു പക്ഷെ ഡിസര്‍വിങ് ആയ ധന്യയുമായി ഷെയര്‍ ചെയ്തപ്പോള്‍ അതാണ് ശെരി എന്ന് നമുക്കും തോന്നി. അതെ എല്ലാവരെയും മനസിലാക്കുന്നവന്‍ ആണ് ബ്ലെസ്ലി.

5

നല്ല ചിന്താ ശേഷിയുമുണ്ട്. ലാലേട്ടന്റെ ബുദ്ധിപരമായ ചോദ്യങ്ങള്‍ക്കു ജീവിതത്തിലും പ്രായത്തിലും രൂപത്തിലുമൊക്കെ ബ്ലെസ്ലിയെക്കാള്‍ മുന്നില്‍ ഉള്ളവര്‍ തോല്‍ക്കുമ്പോള്‍ കൃത്യമായ ബുദ്ധിപരമായ ഉത്തരങ്ങള്‍ ബ്ലെസ്ലിക്കുണ്ട്. അതാണ് ആദ്യ ആഴ്ചയില്‍ എഴുതി തള്ളിയ ബ്ലെസ്ലി എന്ന ബെച്ചിക്ക ..

6

ഇന്നത്തെ പുതിയ ജനറേഷന്‍ പിള്ളേരെ അവരുടെ രൂപം കൊണ്ട് എഴുതിത്തള്ളുന്നവര്‍ക്ക് ഉള്ള മറുപടി. കഞ്ചാവെന്നും,, ഭ്രാന്താണെന്നും, മൊബൈലില്‍ ആണെന്ന് ഒക്കെ പറഞ്ഞു ഒരു തലമുറയെ എഴുതിക്കളയുന്നവരോട് നമുക്ക് ഒരു പ്രളയം വന്നപ്പോ സോഷ്യല്‍ മീഡിയയിലും അല്ലാതെയും ഒക്കെ ഫുള്‍ ടൈം ഓണ്‍ ആയി നിന്ന് പവര്‍ കാണിച്ച ആ ഫ്രീക്കാന്‍ മാരില്‍ ഒരാള്‍ ആണ് ഈ കുഞ്ഞി ചെക്കന്‍.. ബ്ലെസ്സി. അങ്ങനെ ഉള്ള ബെച്ചി ക്കയെ അല്ലാതെ ആരെയാണ് നമ്മള്‍ സപ്പോര്‍ട്ട് ചെയ്യേണ്ടത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+