Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ്: കണ്ണിംഗ് ആയ ഈ യുവാവിന്റെ കുതന്ത്രങ്ങളിൽ ആരും വഴിപെട്ടു പോകരുത്-കുറിപ്പ്

ബിഗ്ബോസ് മലയളാം സീസണ്‍ 4 ലെ ഏറ്റവും പ്രധാനപ്പെട്ട മത്സരാർത്ഥികളില്‍ ഒരാളാണ് ബ്ലെസ്സലീ. താരത്തിന്റെ മത്സര രീതിയെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ നിരവധിയാളുകളാണ് രംഗത്ത് എത്തുന്നത്. കഴിഞ്ഞ നോമിനേഷനില്‍ 12 പേരോളം നോമിനേഷന്‍ ചെയ്തതോടെ മറ്റ് മത്സരാർത്ഥികളുടെ പ്രധാന നോട്ടപ്പുള്ളി ബ്ലെസ്സ്ലി തന്നെയാണെന്ന് വ്യക്താവുകയും ചെയ്തു. വിവാദങ്ങളും തർക്കങ്ങളും ഒക്കെയായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിഗ് ബോസ് ഹൌസിലെ പ്രധാന ചർച്ചാ വിഷയവും താരം തന്നെയാണ്.

ഇപ്പോഴിതാ താരത്തിന്റെ ഗെയിം രീതിയെ വിവരിച്ചുകൊണ്ടുള്ള ഒരു കുറിപ്പാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. ബ്ലസ് ലീക്ക് സ്വന്തമായി ഗെയിം പ്ലാനുകളോ തന്ത്രങ്ങളോ ഇല്ല എന്നതാണ് വസ്തുത. ഡോക്ടർ ഉപയോഗിച്ച സൂത്രങ്ങൾ മനസിലാക്കി രാകി മിനുക്കി തന്ത്രപൂർവ്വം പ്രയോഗിക്കുകയാണെന്നാണ് ഈ കുറിപ്പില്‍ പറയുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഫാനുകൾ അല്ലാത്തവർ കരുതിയിരിക്കുക.

ഫാനുകൾ അല്ലാത്തവർ കരുതിയിരിക്കുക.

ബിഗ് ബോസ് തറവാട്ടിന്റെ അരങ്ങത്ത് തന്ത്രങ്ങളും കുതന്ത്രങ്ങളും തമ്മിൽ കൊമ്പ് കോർത്ത് മുന്നേറുമ്പോൾകൂട്ട് സമവാക്യങ്ങൾ സൂത്രങ്ങൾ മാറി മറിയുകയാണ് തിരിയുകയാണ്. ഒറ്റയ്ക്ക് ചുവട് വെയ്ക്കുന്നവൻനിലയുറപ്പിക്കുന്നു നിലപാടറിയുന്നു. ജയിലിൽ നിന്നുള്ള ആ സൈൻ ഓഫ് വാക്കുകൾ പണ്ഡിറ്റ് ഒരുക്കുന്ന കുരുക്കുകളാണ് കയങ്ങളാണ് ചതി കുഴികളാണ് അകപ്പെടരുത്, വീഴരുത്. സഹൃദയരായ പ്രേക്ഷകർ ഉണർന്നിരിക്കുക.

ബ്ലസ് ലീ പറയുന്നു ഇതുവരെ കണ്ടെതെല്ലാം അവൻ പാകിയ ചില വിത്തുകളുടെ മുളകളാണെന്ന് ഇത് യാതാർത്ഥ്യമല്ല മറകളാണ് പ്രേക്ഷകനെയും വിഢിയാക്കി തനിക്ക് അനുകൂലരായി മാറ്റുകയാണ്. താൻ ആണ് ബുദ്ധിമാൻ എന്ന് പറയാതെ പറഞ്ഞു കൊണ്ട്. ബ്ലസ് ലീക്ക് സ്വന്തമായി ഗെയിം പ്ലാനുകളോ തന്ത്രങ്ങളോ ഇല്ല എന്നതാണ് വസ്തുത. ഡോക്ടർ ഉപയോഗിച്ച സൂത്രങ്ങൾ മനസിലാക്കി രാകി മിനുക്കി തന്ത്രപൂർവ്വം പ്രയോഗിക്കുന്നു.

തന്ത്രങ്ങൾ ഒന്നു തന്നെയാണെങ്കിലും അപ്ലിക്കേഷനുകൾ

തന്ത്രങ്ങൾ ഒന്നു തന്നെയാണെങ്കിലും അപ്ലിക്കേഷനുകൾ മാർഗ്ഗങ്ങൾ വ്യത്യസ്തമാണ്. നിരാശാ കാമുകൻ തുടങ്ങിയ ചില കാർഡുകൾ മുൻ കുറിപ്പുകളിൽ വിവരിച്ചിട്ടുണ്ട്. ചർച്ചകൾ ചെയ്തിട്ടുണ്ട്. അത്തരം ആപ്ലിക്കേഷനുകളുടെ സഹായത്താൽ ഒരു സഹതാപ തരംഗം ഉളവാക്കാൻ ബ്ലസ് ലീക്ക് കഴിഞ്ഞിട്ടുണ്ട്. അതിന് അവൻ ഉപയോഗിച്ചത് ചില ചീപ്പ് ട്രിക്കുകൾ ആണ്. പ്രേക്ഷകരിൽ അനേകർ അത് അവഗണിക്കുന്നു, അവനു ഉറച്ച പിന്തുണ നൽകി തുടങ്ങുന്നു.

ജാസ്മിൻ സിൻഡ്രോം കാരണം.

ബ്ലസ് ലീ അവകാശപ്പെടുന്നത് നിമിഷയിലും ധന്യയിലും നടത്തിയ സൈക്കോളജിക്കൽ ഫീഡ് ആണ് ഡോക്ടറിന് അനുകൂലമായ ഒരു പോസിറ്റീവ് വൈബ് എല്ലാവരിലേക്കും എത്തിച്ചത് എന്ന്. ഓരോന്നായി പരിശോധിക്കാം നിമിഷ ഡോക്ടറോട് ഇപ്പോൾ കാണിക്കുന്ന അടുപ്പം വൈൽഡ് കാർഡ് എൻട്രിയിലൂടെയുള്ള മാഷിന്റെ കടന്നു വരവിനെ ഉപയോഗിച്ച് നിമിഷയ്ക്ക് നൽകിയ ഫീഡിംഗ് കൊണ്ടാണ് എന്ന്.

പക്ഷേ ഇത് തെറ്റാണ്. വൈൽഡ് കാർഡ് എൻട്രിയ്ക്കും വളരേ മുമ്പേയാണ് നിമിഷ എലിമിനേറ്റ് ആകുന്നതും പിന്നെ മടങ്ങി വരുന്നതും. എലിമിനേഷൻ റൂമിൽ ഇരുന്ന നിമിഷ അല്ല, സീക്രട്ട് റൂം വിട്ടിറങ്ങി മടങ്ങി വന്ന നിമിഷ എലിമിനേഷൻ റൂമിൽ നിമിഷ ഡോക്ടറെ പച്ചയ്ക്ക് വലിച്ചു കീറുകയായിരിന്നു. ജാസ്മിൻ സിൻഡ്രോം കാരണം.

പക്ഷേ സീക്രട്ട് റൂമിൽ വച്ച് കണ്ട കാഴ്ച്ചകളും

പക്ഷേ സീക്രട്ട് റൂമിൽ വച്ച് കണ്ട കാഴ്ച്ചകളും സംഭാഷണങ്ങളുമാണ് അവൾക്ക് ശരിയായ ധാരണകളിലും അനുമാനങ്ങളിലും എത്തിച്ചേരാൻ ഇടയായത്. ജാസ്മിൻ കലി തുള്ളുമ്പോഴൊക്കെ അവളെ പറഞ്ഞ് മനസിലാക്കിക്കാൻ നിമിഷ പിന്നീട് ശ്രമിക്കുന്നുണ്ട് ഡോക്ടറിനു വേണ്ടി വാദിക്കുന്നുണ്ട്. ആയതിനാൽ നിമിഷയ്ക്ക് ഉണ്ടായ മനം മാറ്റം വൈൽഡ് കാർഡ് എൻട്രി ഇൻഫർമേഷൻ ഉപയോഗിച്ച് ബ്ലസ് ലീ നടത്തിയ ഫീഡിംഗ് കൊണ്ടാണ് എന്ന വാദം പൊള്ളത്തരമാണ് തെറ്റാണ്.

ധന്യയും ബ്ലസ് ലീയുമായുള്ള വാദങ്ങൾ ആരും മറക്കാൻ

ധന്യയും ബ്ലസ് ലീയുമായുള്ള വാദങ്ങൾ ആരും മറക്കാൻ ഇടയില്ല. വൈൽഡ് കാർഡ് എൻട്രിക്ക് ശേഷം വന്ന മാഷ് ഡോക്ടറോട് കൂടുതൽ ഇടപഴകുന്നതിനെ കുറിച്ച് അവർ വിശദമായി ചർച്ച ചെയ്യുന്നു. വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്യുന്നുമുണ്ട്. പക്ഷേ പിന്നീട് ധന്യ മറ്റുള്ളവരോടുള്ള ഇടപെടലുകളിൽ ഡോക്ടറോടുള്ള നീരസവും ഈർഷ്യയും വ്യക്തമാക്കുന്നുണ്ട്. അത് ഇന്നലെയ്ക്ക് മുമ്പുള്ള ദിവസം സുചിത്രയുമായുള്ള ഭാഷണത്തിൽ കൂടുതൽ വ്യക്തമാകുന്നുമുണ്ട്. ധന്യക്ക് തുടക്കം മുതലേ ഡോക്ടറുമായി വുക്തിപരമായ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. നല്ല സൗഹൃദം തന്നെയാണ് ഉള്ളത്. പക്ഷേ ഡോക്ടറുടെ എക്സ്ട്രീം അഗ്രസീവ്
ഗയിം രീതിയോടുള്ള അവജ്ഞയാണുള്ളത്. അത് ലക്ഷ്മി സുപ്രിയ തുടങ്ങിയ എല്ലാവർക്കുമുണ്ട്.

ഡോക്ടറിന് ലാലേട്ടൻ അടി നൽകിയതിനു ശേഷം

ഡോക്ടറിന് ലാലേട്ടൻ അടി നൽകിയതിനു ശേഷം ഡോക്ടർ ഹോട്ട് സ്റ്റാറിന് കണ്ടന്റ് നൽകുന്നില്ല. അത് ബ്ലസ് ലീയോട് ഇന്നലെ തുറന്ന് സംസാരിക്കുന്നുമുണ്ട്. ഡോക്ടർ ഗയിമും ടാസ്ക്കും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു ഗൂഢമായി കളിക്കുന്നു. വെയിറ്റ് കുറയ്ക്കാൻ കഠിനമായി യത്നിക്കുന്നു വലിയ ഔട്ട്പുട്ട് ഉണ്ടാക്കുന്നു ഇതൊക്കെയാണ് ഡോക്ടറിന് ചുറ്റും പുതിയ പോസിറ്റീറ്റ് വൈബുകൾ തിരയിളക്കിയത്.

അയാൾ കാത്തിരികയാണ് ഡോക്ടറിൽ നിന്ന് പുതിയ

പിന്നെ എങ്ങനെയാണ് അത് ബ്ലസ് ലീ ധന്യയെ ഫീഡ് ചെയ്തത് കൊണ്ടുണ്ടായ പോസിറ്റീവ് വൈബ് ആണെന്ന്ബ്ലസ് ലീക്ക് സ്ഥാപിക്കാനും അവകാശപ്പെടാനുമാവുന്നത്? ദയവായ വളരെ കണ്ണിംഗ് ആയ ഈ യുവാവിന്റെ
കുതന്ത്രങ്ങളിൽ വഴിപെട്ടു പോകരുത്. അയാൾ കാത്തിരികയാണ് ഡോക്ടറിൽ നിന്ന് പുതിയ തന്ത്രങ്ങൾകവർന്നെടുക്കാൻ പ്രയോഗിക്കുവാൻ. വളരെ ഉന്നതമായ ചിന്തകൾ വച്ചു പുലർത്തുന്ന ഈ മനസിന് എങ്ങനെയാണ് വിപരീതമായി പ്രവർത്തിക്കാനാവുന്നത്? ചോദും നിങ്ങളോട് തന്നെയാണ്. . .
NB- കുറിപ്പ് തീർത്തും വ്യക്തിപരമായ അഭിപ്രായമാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+