Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബ്ലസ്ലിയും ലക്ഷ്മിയെ പോലെ ഇറക്കി നോക്കി,പക്ഷേ പാളി;ബുദ്ധിമാൻ റിയാസ് തന്നെ';വൈറൽ കുറിപ്പ്

കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 4 അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.മത്സരം കൂടുതൽ വാശിയേറിയതും ആവേശം നിറഞ്ഞതുമായി തീർന്നിരിക്കുകയാണ്. ഈ സീസണിലെ അവസാന നോമിനേഷനും പൂർത്തിയായി. റിയാസ്, റോണ്‍സണ്‍, സൂരജ്, ലക്ഷ്മിപ്രിയ, ബ്ലെസ്ലി എന്നിവര്‍ക്കാണ് ഏറ്റവും കൂടുതല്‍ നോമിനേഷന്‍ വന്നത്.

അതേസമയം നോമിനേഷനിടെ ബ്ലസ്ലി ലക്ഷ്മിപ്രിയയ്ക്കെതിരെ നടത്തിയ ചില പരാമർശങ്ങൾ വലിയ ചർച്ചയായിരുന്നു.ലക്ഷ്മിപ്രിയ വർഗീയ കാർഡ് ഇറക്കുന്നുവെന്നായിരുന്നു ബ്ലസ്ലിയുടെ ആരോപണം. എന്നാൽ നോമിനേഷനിടയിൽ തന്നെ ബ്ല്സലിയുടെ വാദങ്ങളെ പൊളിച്ച് കൊണ്ട് റിയാസ് രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ വിഷയത്തിൽ ബ്ലസ്ലിയുടേയും റിയാസിന്റേയും നിലപാടുകളെ കുറിച്ചുള്ള ആരാധകന്റെ കുറിപ്പ് വൈറലാവുകയാണ്.വായിക്കാം

ഇതാരാ, മത്സ്യ കന്യകയോ?...അഹാന മാലിദ്വീപിൽ തകർക്കുകയാണല്ലോ..വൈറൽ ചിത്രങ്ങൾ

1

അസ്സൽ മതസ്നേഹിയായ, വർഗീയത പരത്താൻ ആഗ്രഹിക്കുന്ന, തന്റെ സനാധന ധർമ മൂല്യങ്ങളെ ഒരു ഷോയിൽ കുത്തി തിരുകാൻ ആഗ്രഹിച്ചു തന്നെയാണ് ലക്ഷ്മി പ്രിയ ബിഗ്ഗ്‌ബോസ്സിലേക്ക് കാലെടുത്തു വെച്ചത്..ആ പടി കടന്നപ്പോൾ തന്നെ തുടങ്ങിയ മന്ത്ര-ജപങ്ങളും മറ്റും അതിന് ഉദാഹരണമാണ്.ജയിലിൽ കിടക്കുമ്പോൾ പോലും അവർ അത്‌ കാണിച്ചിട്ടുള്ളതാണ്.

2

ഉഴിഞ്ഞിടലും ജപവും നാരായണീയം ചൊല്ലലും എന്ന് വേണ്ട എല്ലാ തരം സൈലന്റ് സപ്പോർട്ടോട് കൂടി തന്നെ അവരത് അവിടെ തുടർന്നു പോന്നു.ഇവിടെ ശ്രദ്ധിക്കേണ്ട പ്രത്യേക കാര്യം ലക്ഷ്മി അവരുടെ വർഗീയ മതം കാർഡ് അതി സൂക്ഷ്മമായി, ബുദ്ധിപ്പൂർവം ആണ് കളിച്ചത്. അവരുടെ നേർക്ക് അതിന്റെ പേരിൽ ഒരു ചോദ്യങ്ങളും ഉന്നയിക്കാൻ പറ്റാത്ത വണ്ണം അതി വിദഗ്ധമായിട്ടാണ് അവർ അത്‌ ഓരോ അവസരത്തിലും ഇടുന്നത്. ഫലമോ, സഹ മത്സരാർത്ഥികൾക്കോ ഹോസ്റ്റിനോ ചോദ്യം ചെയാൻ പറ്റാതെ വരും.

3

എല്ലാവരുടെയും ഐശ്വര്യതിനും ആരോഗ്യത്തിനും സമൃധിക്കും പോസിറ്റീവ് എനർജി കിട്ടാനും വേണ്ടിയാണ് ലാലേട്ടാ ഞാൻ ജപിക്കുന്നത്, മന്ത്ര-തന്ത്രങ്ങൾ ഉരുവിടുന്നത്, ഉഴിഞ്ഞിടുന്നത്, എന്നൊക്കെ പറഞ്ഞാൽ ആർക്കും അവരുടെ അജണ്ട പൊളിച്ചു കയ്യിൽ കൊടുക്കാൻ പറ്റില്ല. കൂട്ടത്തിൽ ഹിന്ദുത്വ വിധേയത്വവും കാക്കാ, പശു, ചാണകം പരാമർശവും എല്ലാം ആർക്കും പിടി കൊടുക്കാത്ത വിധം അടിച്ചു ഉറപ്പിക്കുന്നു.

4

ബ്ലെസ്ലി ആദ്യം മുതലേ ഒരു മൃദു ഹിന്ദുത്വ സമീപനം സ്വീകരിച്ചു പോന്ന ആളാണ്‌. ലക്ഷ്മിയുടെ കുല ചിന്തകളോട് ഏറെ കുറേ സാമ്യം പുലർത്തി പോരുന്ന ആൾ. അത്‌ വരെയും അതൊന്നും പ്രശ്നം അല്ലാതിരുന്ന ബ്ലെസ്ലിക്ക് പെട്ടെന്ന് ഒരു ദിവസം മതവികാരം വ്രണപ്പെട്ടത് വേറെ ഒന്നും കൊണ്ടും അല്ല. തിരിച്ചു ഒരു മതകാർഡ് ഇറക്കി നോക്കിയത് തന്നെയാണ്. (ചാണകം റഫറൻസ് ഫസ്റ്റ് കൊണ്ട് വന്നത് ബ്ലെസ്ലി ആണ്) പക്ഷെ ബ്ലെസ്ലിക്ക് ലക്ഷ്മിയേ പോലെ അത്‌ ഇറക്കി കളിക്കുന്നിടത് പാളി പോവുകയും തിരിച്ചു backfire ചെയ്യുകയും ആണ് ഉണ്ടായത്.

5

റിയാസ് ആണ് ഇവിടെ ബുദ്ധിമാൻ എന്ന് ഞാൻ പറയും. കാരണം, മതവികാരം, സ്വത്വം, എന്നിവ വ്രണപ്പെടുന്ന പെരുമാറ്റങ്ങൾ ലക്ഷ്മിയുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായിട്ടും അതിനെ സൂക്ഷമതയോടെ കൈകാര്യം ചെയാൻ റിയാസിന് കഴിഞ്ഞു. മത-രാഷ്ട്രീയ കാർഡിന് തല വെച്ച് കൊടുക്കാതെ അതിലേക്ക് ലക്ഷ്മിയെ വീണ്ടും വീണ്ടും ഇറക്കുന്ന വിധം കളിപ്പിക്കാൻ റിയാസിനായി.

6

പല തരത്തിലും റിയാസിന് നേർക്ക് ലക്ഷ്മിയുടെ വർഗീയത ചെന്നെങ്കിലും ലക്ഷ്മി ഉദ്ദേശിച്ച പോലെ റിയാസ് അതിലേക്ക് വീണില്ല എന്ന് മാത്രമല്ല, ബുദ്ധിപൂർവം അതിന് തടയിടാനും ശ്രമിച്ചു.അത്‌ ഒരു hint ആയി അവിടെ അവതരിപ്പിക്കുകയും ചെയ്തു.
ഒന്നുകിൽ ലക്ഷ്മിയെ പോലെ കളിക്കുന്നെങ്കിൽ ചോദ്യം ചെയാനോ പിടി കൊടുക്കാനോ പറ്റാത്ത വിധം കാർഡ് ഇറക്കണം.പുറത്ത് നാറാൻ റെഡി ആയിട്ട് തന്നെ.

7

ഇല്ലെങ്കിൽ ബ്ലെസ്ലിയേ പോലെ അത്‌ വരേ ലക്ഷ്മിയുടെ അതെ ചിന്തകൾ ഉള്ള കലം കൊണ്ട് നടന്നു ഒറ്റ sentence കൊണ്ട് പൊട്ടിക്കേണ്ട ഗതി വരും.Backfire ചെയ്യും.
Or the ultimate option -
റിയാസിനെ പോലെ ക്ഷമയോടെ കാത്തിരുന്നു നൈസ് ആയി അവരിലെ വിഷം ഇനിയും തുപ്പിക്കണം.അവസരം വരുമ്പോൾ അതിന് കാരണക്കാർ ആയവർക്കിട്ട് കൊടുക്കേണ്ട വിധത്തിൽ കൊടുക്കണം. പൂട്ടുമ്പോൾ എല്ലാവരെയും പൂട്ടണം.അതാണ്‌ ഗെയിമർ... അതാണ്‌ ഗെയിം.

Recommended Video

cmsvideo
    എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+