Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബ്ലസ്ലി അതോടെ ഫൈനൽ ഉറപ്പിച്ചു; ഈ ആഴ്ച പടിയിറങ്ങുക ഈ മത്സരാർത്ഥി?';വൈറൽ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസൺ 4 അവസാന ഘട്ടത്തിലെത്തിരിക്കുകയാണ്. ഏഴ് മത്സരാർത്ഥികളാണ് ഷോയിൽ ഇനി ഉള്ളത്. ഇവരിൽ ടോപ് ഫൈവിൽ ആരൊക്കെയാകും എത്തുക? ദിൽഷ പ്രസന്നനും സൂരജും ടോപ് ഫൈനിൽ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. ഇനി റോൺസൺ, റിയാസ്, ലക്ഷ്മിപ്രിയ, ധന്യ ഇവരിൽ ആർക്കൊക്കെ ഫൈനൽ ഫൈവിൽ കടന്ന് കൂടാമെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

കീർത്തി, ആരാധകരെ ഇങ്ങനെ ഞെട്ടിക്കണം എന്ന വാശിയിലാണോ? ദേ നടിയുടെ വൈറൽ ഫോട്ടോസ് കാണാം

1


17 മത്സരാർത്ഥികളുമായിട്ടായിരുന്നു ബിഗ് ബോസ് ഷോ ആരംഭിച്ചത്. ജാനകി, ശാലിനി, അശ്വിൻ, മണികണ്ഠൻ, നവീൻ, ഡെയ്സി, നിമിഷ, സുചിത്ര, അഖിൽ എന്നിവരായിരുന്നു ഷോയിൽ നിന്നും ആദ്യം പുറത്ത് പോയവർ. പിന്നീട് അപ്രതീക്ഷിതമായി ജാസ്മിനും റോബിൻ രാധാകൃഷ്ണനും ഷോയിൽ നിന്നും പുറത്തായി. കഴിഞ്ഞ ആഴ്ച വിനയ് ആണ് പുറത്തായത്. ഈ ആഴ്ച പുറത്ത് പോകുന്നത് ആരാകും? നിലവിലെ ഗെയിമുകളുടെ അടിസ്ഥാനത്തിൽ ആരാണ് ഈയാഴ്ച പുറത്ത് പോകാൻ സാധ്യത എന്ന വിശകലന കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വായിക്കാം

2

ആരാകും ഈയാഴ്ച്ച പോകുക?ഫൈനലിൽ സീറ്റ് ഉറപ്പിച്ച ഒരേയൊരു വ്യക്തി ദിൽഷ ആണെന്നിരിക്കെ മറ്റു നാലു പേർ ആരൊക്കെയാകും? നോക്കാം.ബ്ലെസ്ലി പല സ്ട്രാറ്റജിക് പ്ലാനിങ് മനസ്സിൽ ചിന്തിച്ചുറപ്പിച്ച് വീണ്ടും കത്തിത്തുടങ്ങിയതോടെ ഫൈനലിൽ എത്താൻ പ്രയാസം ഉണ്ടാകില്ല എന്നു വേണം കരുതാൻ.

3


താൻ പ്രേക്ഷകവോട്ടിൽ വീഴില്ലെന്ന ആത്മവിശ്വാസവും അവനിൽ വർദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് ഫൈനലിന് മുമ്പ് പലരെയും വീഴ്‌ത്താനുള്ള പുറപ്പാടിലാണ് അവനിപ്പോൾ. നല്ലൊരു sharp shooter ആയ അവന്റെ ഉന്നം ലക്ഷ്മി പ്രിയയും ധന്യയും ആണെന്ന് വ്യക്തമായി.

4

3..ലക്ഷ്മിപ്രിയ:ധൈര്യവും വാക്ചാതുര്യവും നല്ല സ്നേഹമുള്ളൊരു മനസ്സും ഉള്ള ഉഗ്രൻ പോരാളിയായി തിളങ്ങുന്ന ലക്ഷ്മിപ്രിയ ഇല്ലെങ്കിൽ പിന്നെ എന്ത് ഫൈനൽ 5. അവർ തന്റെ സീറ്റ് കരസ്ഥമാക്കിക്കഴിഞ്ഞല്ലോ. ഇല്ലേ?

5


4..റിയാസ്: ഈ സീസണിൽ മാത്രമല്ല ഇതുവരെ നടന്ന 4 സീസണുകളിലും വന്നവരിൽ ഏറ്റവും മികച്ച മത്സരാർത്ഥി റിയാസ്തന്നെ എന്നു വീണ്ടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അവന്റെ പ്രകടനങ്ങളും സമയോചിതമായ കുറിക്കുകൊള്ളുന്ന വാക്ചാതുര്യവും ആരെയും തകർക്കാൻ ശേഷിയുള്ള മിസൈൽ വേഗമുള്ള ബുദ്ധികൂർമ്മതയും അവനെ ശക്തനാക്കുന്നു എന്നു നിസ്സംശയം പറയാൻ സാധിക്കും.

6

അവൻ മാത്രമേ ശരിക്കും ബിഗ് ബോസ് മത്സരം എന്തെന്നും എങ്ങനെയെന്നുമുള്ള ബോധ്യത്തോടെ കളിക്കുന്നുള്ളൂ. എല്ലാം കൊണ്ടും അവൻതന്നെ അവിടുത്തെ ഏറ്റവും മികച്ച കളിക്കാരൻ. ഇരയെ വീഴ്‌ത്താനുള്ള വെടിയുതിർത്തിട്ട് അവൻ ഇരുന്നു ചിരിക്കുന്നത് കാണുമ്പോൾ അതിൽ വീണുപോകുന്ന പ്രേക്ഷക വോട്ടുകൾമാത്രം മതി അവനു ജയിച്ചുമുന്നേറാൻ. അതുകൊണ്ട് അവൻ കപ്പ് അടിച്ചാലും ത്ഭുതപ്പെടേണ്ടതില്ല.

7

ഫൈനൽ 5 ൽ സീറ്റ് കിട്ടുന്ന അഞ്ചാമത്തെ മത്സരാർത്ഥി ആരാകും എന്നതിൽ ചില ആശയക്കുഴപ്പം ഉണ്ടാകുന്നു.ധന്യക്കും റോണ്സണും ഇപ്പോൾ സൂരജ് ഒരു വലിയ വെല്ലുവിളിയാണ്. അത് സൂരജ് മത്സരത്തിൽ കാട്ടുന്ന മികവ് കൊണ്ടല്ല. അവനു കിട്ടുന്ന പ്രത്യേക പരിഗണനയും ഭാഗ്യവും കൊണ്ടുമാത്രം.

8

ധന്യ മേരി വർഗീസ് ധൈര്യത്തോടെ പോരാടുന്നുണ്ടെങ്കിലും കുറച്ചുകൂടി മുമ്പേ ആയുധം എടുത്ത് കളത്തിൽ ഇറങ്ങേണ്ടിയിരുന്നു. ഈയാഴ്ചത്തെ എലിമിനേഷനിൽ ധന്യക്ക് എന്താണ് സംഭവിക്കുക എന്നു നോക്കാം.
അന്ന് ധന്യയോ റോണ്സണോ ഒരാൾ പുറത്താകും എന്നാണ് ഞാൻ കരുതുന്നത്. പ്രേക്ഷക മനസ്സ് അറിയാൻ കാത്തിരിക്കുകതന്നെ.

അഹാന കൃഷ്ണയുടെ ബിക്കിനി ഫോട്ടോഷൂട്ട്;വാട് എ ഹോട്ടിയെന്ന് ആരാധകർ.. വൈറൽ

Recommended Video

cmsvideo
    Jasmine M Moosa | ജാസ്മിനും മോണിക്കയും വേര്‍ പിരിയുന്നു| *Bigg Boss

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+