Get Updates
Get notified of breaking news, exclusive insights, and must-see stories!

'മണിക്കുട്ടനെപ്പോലെ ഒരു പെരുച്ചാഴിയായി വളരും..ബ്ലസിയുടെ ചാലഞ്ച്';വൈറൽ കുറിപ്പ്

കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 4 നാലാം ആഴ്ചയിലേക്ക് കടന്നതോടെ ഇനി ഷോയിൽ ശേഷിക്കുന്നത് 12 മത്സാർത്ഥികൾ ആണ്. ഏറ്റവും ഒടുവിലായി ഷോയിൽ നിന്നും പുറത്തായത് നവീനും ഡെയ്സിയുമായിരുന്നു. ഇനിയുള്ള ദിവസങ്ങളിൽ മത്സരം കൂടുതൽ മുറുകും എന്ന കാര്യത്തിൽ സംശയമില്ല.

'ഭാവന ഇങ്ങനെ ചിരിക്കാതെ'; ചിരിച്ച് അതീവ സുന്ദരിയായി റെഡ് ഗൗണിൽ നടി..വൈറൽ ഫോട്ടോകൾ

അതിനിടെ ബ്ലസ്ലിയെ കുറിച്ചുള്ള ഒരു ആരാധകന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഷോയിൽ മികച്ച രീതിയിൽ പെർഫോം ചെയ്യുന്നു എന്നു തോന്നിയ മത്സരാർത്ഥിയെ കുറിച്ചുള്ളതാണ് പോസ്റ്റ് എന്ന് പറഞ്ഞുകൊണ്ട് ബ്ലസ്ലിയുടെ ഗെയിം സ്ട്രാറ്റജിയെ കുറിച്ചും ഇന്റലിജെൻസിനെ കുറിച്ചും വെല്ലുവിളിയെ കുറിച്ചും ഒപ്പും ബ്ലസ്ലിയിൽ എന്ത് ഇഷ്ടമല്ല എന്നതിനെ കുറിച്ചുമെല്ലാം ആരാധകൻ വിശദമാക്കുന്നുണ്ട്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

 മികച്ച രീതിയിൽ പെർഫോം ചെയ്യുന്നു


ഷോയിൽ മികച്ച രീതിയിൽ പെർഫോം ചെയ്യുന്നു എന്നു തോന്നിയ കണ്ടസ്റ്റൻസ്-1. ബ്ലസ്ലി - നിലവിൽ ഞാൻ സപ്പോർട്ട് ചെയ്യാത്ത, എന്നാൽ ഹൗസിൽ ഏറ്റവും മികച്ചത് എന്ന് തോന്നിയ കണ്ടസ്റ്റൻ്റാണ് ബ്ലസി. ഇഷ്ടമായ കാര്യം എന്തെന്നാൽ he has a decent brain and determination. "ഇവിടെ മറ്റുള്ളവരെല്ലാം എന്നെക്കാളും മികച്ചവരാണ്" എന്നൊക്കെ പറഞ്ഞ് പൊട്ടൻകളിച്ചും അതുവഴി മറ്റുള്ളവരെ കളിപ്പിച്ചും ഉള്ള ഒരു ഗെയിമാണ് ആളുടേത്.

 നല്ല ബുദ്ധിയുണ്ട്

കളിയെ analyse ചെയ്യാനും പുറത്ത് ഒരു സംഭവം എങ്ങനെ പോകും എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയുണ്ട്. കിട്ടുന്ന സാഹചര്യങ്ങളിൽ ചെറുതായി പണിതും നേരിട്ട് ചോദ്യം ചെയ്താൽ aggressive ആകാതെ, അധികം ഒന്നും പറയാതെയും ഉള്ള ഒരു subtle victim ഗെയിം ആണ് ബ്ലസ്ലിയുടേത്. ഇഷ്ടമാകാത്ത കാര്യം - പൊട്ടൻകളി. " ഫേക്ക് " എന്താണ് എന്നൊന്നും തനിക്കറിയില്ല എന്നൊക്കെ പറഞ്ഞുള്ള അരോചകകരമായ പൊട്ടൻകളി ഇഷ്ടമായി തോന്നിയില്ല. അതുപോലെ വീക്ക് കണ്ടസ്റ്റൻസിനെതിരെ മാത്രം കളിക്കൽ.
പലരും മെക്കട്ട് കേറുമ്പോഴും, Strong ആണ്, അല്ലെങ്കിൽ വാക്ചാതുര്യമുണ്ട് എന്ന് തോന്നുന്ന കണ്ടസ്റ്റൻസിനെ ഒഴിവാക്കി, വീക്ക് എന്ന് തോന്നുന്ന, പ്രത്യേകിച്ചും സ്ത്രീ കണ്ടസ്റ്റൻസുകളോട് മാത്രം പ്രതികരിക്കുന്നത് കണ്ടിട്ടുണ്ട്.

തോക്കുന്ന ആളെ കൊഞ്ഞനം കുത്തുന്ന രീതി

അതുപോലെ ഒരു Sports ൽ game time ൽ game ൻ്റെ സ്പിരിറ്റിൽ എന്തൊക്കെ കാണിച്ചാലും കളി കഴിഞ്ഞ് തോക്കുന്ന ആളെ നോക്കി കൊഞ്ഞണം കുത്തുന്നത് നല്ല സ്പോർട്സ്മാൻ സ്പിരിറ്റായി തോന്നുന്നില്ല. ഡെയ്സിയോട് വിദ്വേഷമുള്ളവർക്ക് ഇഷ്ടമാകുമെങ്കിലും ന്യൂട്രൽ ആയ പ്രേക്ഷകർക്ക് അനവസരത്തിലുള്ള ഒരു പ്രതികരണമായേ തോന്നുകയുള്ളൂ. Tells a bit about his character.

 ബ്ലസ്ലിയുടെ ചാലഞ്ച് ഇതാണ്

ബ്ലസ്ലിയുടെ ചലഞ്ച് എന്തെന്നാൽ ഒരു "പാവം" ഇമേജിലാണ് ആൾ കളി തുടങ്ങിയിരിക്കുന്നത്. But when you look inside, you don't see a pavam. Rather you see an intelligent gamer. So ഒരു വിക്ടിം ഗെയിമിന് സാഹചര്യം കൊടുക്കാതെ, ആ പാവം ഇമേജ് തകർക്കാൻ മറ്റുള്ളവർക്ക് കഴിയുമോ എന്നതാണ് ചോദ്യം.നിലവിലെ സാഹചര്യം വെച്ച്, സ്ട്രോങ്ങ് ആയ മറ്റുള്ളവർ തമ്മിൽ തമ്മിൽ മത്സരിച്ച് തളരുകയും അതിനിടയിൽ ബ്ലസ്ലി കഴിഞ്ഞ സീസണിലെ മണിക്കുട്ടനെപ്പോലെ ഒരു പെരുച്ചാഴിയായി വളരുകയും ചെയ്യാനുള്ള സാഹചര്യമാണ് കാണുന്നത്.

Recommended Video

cmsvideo
    അപ്പോൾ കാണുന്നവനെ അപ്പാ എന്ന പ്രയോഗം പഴഞ്ചൊല്ലോ? | Manikandan Bigg Boss Exclusive Interview

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+