Get Updates
Get notified of breaking news, exclusive insights, and must-see stories!

റിയാസിനല്ല,ബിഗ് ബോസ് വിജയി ആകാൻ സാധ്യത ഈ മത്സരാർത്ഥിക്ക്;നിലപാടും വിജയസാധ്യതയും,വൈറൽ കുറിപ്പ്

കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 4 അവസാന ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞിരിക്കുകയാണ്. ഇനി വെറും രണ്ടാഴ്ച കൊണ്ട് ഇത്തവണത്തെ വിജയി ആരെന്ന് അറിയാൻ സാധിക്കും. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ സീസണിൽ ഫൈനൽ 8 നെ തിരഞ്ഞെടുത്ത് വിജയിയെ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു കണ്ടെത്തിയത്. കൂടുതൽ വോട്ടുമായി നടൻ മണിക്കുട്ടനായിരുന്നു മൂന്നാം സീസൺ വിജയി.

ഇത്തവണ ആരായിരിക്കും ബിഗ് ബോസ് കിരീടം ചൂടുക? 80 ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഏറ്റവും വിജയ സാധ്യതയുള്ള താരം ആരാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദമാക്കുകയാണ് ഒരു ആരാധകൻ. മത്സരാർത്ഥികളുടെ നിലപാടും വിജയസാധ്യതയും എത്രത്തോളമാണെന്ന് വിശദമാക്കിക്കൊണ്ടുള്ളതാണ് കുറിപ്പ്. വിശദമായി വായിക്കാം

1


ബിഗ് ബോസ് സീസൺ 4 തുടങ്ങിയപ്പോൾ വിജയ സാധ്യത ഏറ്റവും കൂടുതൽ പ്രവചിക്കപ്പെട്ട മത്സരാർത്ഥികൾ ഡോ റോബിൻ രാധാകൃഷ്ണനും ജാസ്മിൻ എം മൂസയുമായിരുന്നു. കണ്ടന്റുകൾ ഉണ്ടാക്കുന്നതിൽ ഡോ റോബിൻ വിജയിച്ചപ്പോൾ ജാസ്മിൻ കണ്ടന്റിനൊപ്പം ഗെയിലും വലിയ മുന്നേറ്റമായിരുന്നു കാഴ്ച വെച്ചതെന്നായിരുന്നു ഒരു വിഭാഗം ആരാധകർ അഭിപ്രായപ്പെട്ടത്. എന്നാൽ ഇരുവരും അപ്രതീക്ഷിതമായി ഷോയി നിന്നും പുറത്തായി.

2


സഹമത്സരാർത്ഥിയായ റിയാസ് സലീമിനെ ശാരീരികമായി കൈയ്യേറ്റം ചെയ്ത സാഹചര്യത്തിൽ റോബിൻ രാധാകൃഷ്ണനെ ഷോയിൽ നിന്നും പുറത്താക്കുകയായിരുന്നു. അതേസമയം റോബിനെ ഷോയിലേക്ക് വീണ്ടും തിരിച്ച് കൊണ്ടുവരാനുള്ള ശ്രമം ബിഗ് ബോസ് അണിയറപ്രവർത്തകർ നടത്തുന്നുവെന്ന് ആരോപിച്ച് ഷോയിൽ നിന്നും സ്വയം പുറത്ത് വരികയായിരുന്നു ജാസ്മിൻ.

3


എന്തായാലും ശക്തരായ രണ്ട് പേർ പോയെങ്കിലും ബിഗ് ബോസ് ഹൗസിലെ വീറീനും വാശിക്കും യാതൊരു കുറവുമില്ല. മത്സരം മുറുകുമ്പോൾ വിജയിക്കാൻ സാധ്യത ഈ പുരുഷ മത്സരാർത്ഥിയാണെന്നാണ് ആരാധകൻ പറയുന്നത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ- 80 days ബിഗ്‌ബോസ് ഷോ കഴിഞ്ഞപ്പോൾ എന്റെ കാഴ്ചപ്പാടിൽ മത്സരാർത്ഥികളുടെ നിലപാടും വിജയസാധ്യതയും. സൂരജ് :- എല്ലാവരുടെയും കണ്ണിലുണ്ണി, നല്ല സുഹൃത്തു സുഹൃത്ത്, പക്ഷേ ടാസ്കുകളിൽ ഒന്നും ചെയ്യാൻ പറ്റിയില്ല. വിജയസാധ്യത - 40%.

3


വിനയ് :- നല്ല സംസാര ശൈലി.കാര്യമായി എന്തെങ്കിലും ചെയ്യുന്നതിൽ പൂർണമായി പരാജയം.
വിജയസാധ്യത - 30%. റിയാസ് :- നല്ലയൊരു കണ്ടെന്റ് ക്രീയേറ്റർ പക്ഷെ ബിഗ്‌ബോസ് വീട്ടിൽ മറ്റുള്ളവരുടെ സപ്പോർട്ട് നേടിയെടുക്കുന്നതിൽ പരാജയപെട്ടു.
വിജയസാധ്യത - 50 %

6


ലക്ഷ്മിപ്രിയ :- വാക്കുൾകൊണ്ട് എതിരാളികളെ മിണ്ടാതാകുന്നതിനുള്ള അസാമാന്യമായ കഴിവ്. പെട്ടെന്ന് പ്രൊവൊക്ക് ആകുന്ന വ്യക്തി, അതുകൊണ്ടു പലപ്പോഴും കാര്യങ്ങൾ കയ്യിലിൽനിന്നു പോകുന്നു.
വിജയസാധ്യത - 60% .ധന്യ :- എല്ലാവരെയും സുഖിപ്പിച്ചു കൊണ്ടും , വളരെ വ്യക്തമായ പ്ലാൻ കൊണ്ടും സൂക്ഷമതയോടുകൂടി കളിക്കുന്നു
വിജയസാധ്യത - 60%

6

റോൻസോൺ :- ഒരിക്കലും പ്രൊവോക് ആകാത്ത വ്യക്തി, ടാസ്ക്കുകൾ ഗംഭീരമായി കളിക്കുന്നു.. ആരെയും വേദനിപ്പിക്കാതെ കളിയ്ക്കാൻ ശ്രമിക്കുന്നു.
വിജയസാധ്യത - 60%.ദിൽഷാ :- സെൽഫിഷ്, കണ്ണിങ് പക്ഷേ ടാസ്കുകളിൽ ഗംഭീര പ്രകടനം
വിജയസാധ്യത :- 70%.

7


ബ്ലെസ്സ്ലീ :- ശാന്തൻ , ആലോചിച്ചു വ്യക്തമായ ധാരണയോടുകൂടി കളിയെ കാണുന്നു. ടാസ്കുകളിൽ നല്ല പ്രകടനം .. അന്യായം കണ്ടാൽ പ്രതികരിക്കുന്നതുകൊണ്ടു ഒരുപാട് വിമർശനങ്ങളെ നേരിടേണ്ടി വരുന്നു..
വിജയസാധ്യത :- 80%

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+