'ഞാൻ പുരുഷനാണ്,എന്നിട്ടും എന്തുകൊണ്ട് താൻ പ്രസവിക്കുമോയെന്ന് ചോദിച്ചു'; ലക്ഷ്മിപ്രിയയോട് റിയാസ്
കൊച്ചി : ബിഗ് ബോസ് മലയാളം സീസൺ 4 പ്രേക്ഷകർക്ക് മുന്നിൽ ഏറെ കൗതുകത്തോടെയും ആവേശകരമായും മുന്നേറുകയാണ്. കായികപരമായ വീക്കിലി ടാസ്ക്കുകൾക്ക് മുൻഗണന നൽകുന്നു എന്നതാണ് ബിഗ് ബോസിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ ആഴ്‍ച ഹലോ മൈ ഡിയര്‍ റോംഗ് നമ്പര്‍ എന്ന വീക്ക്‍ലി ടാസ്ക്കിന് ബിഗ് ബോസിൽ തുടക്കം കുറിച്ചിരുന്നു.
ഈ ടാസ്കിനെ ഏറെ ഗൗരവപരമായി മത്സരാർഥികൾ നേരിടുമ്പോൾ ഹാസ്യാത്മകമായ രീതിയിലാണ് ബിഗ് ബോസ് പ്രേക്ഷകർ കണ്ടാസ്വദിക്കുകയാണ്. മത്സരാര്‍ഥികളില്‍ ഒരു ടീം കോള്‍ സെന്റര്‍ ജീവനക്കാരായും മറ്റൊരു ടീം കോള്‍ വിളിക്കുന്ന ആള്‍ക്കാരായും ആയിട്ടാണ് ടാസ്‍കില്‍ പങ്കെടുക്കുന്നത്.
ഇക്കഴിഞ്ഞ എപ്പിസോഡിൽ മത്സരാർത്ഥികളായ റിയാസിനെയും ലക്ഷ്‍മി പ്രിയയും ആയിരുന്നു ടാസ്‍കില്‍ വിളിച്ചത്. കോള്‍ സെന്റര്‍ ജീവനക്കാരനാണ് റിയാസ്. തന്നോട് മത്സരാർത്ഥിയായ ലക്ഷ്‍മി പ്രിയ പറഞ്ഞ കാര്യങ്ങളിലൂടെയാണ് റിയാസ് ഇന്നലെ നടന്ന എപ്പിസോഡിൽ പ്രകടനം കാഴ്ചവെയ്ച്ചത്.

റിയാസിന്റെയും ലക്ഷ്മി പ്രിയയുടെയും വാക്കുതർക്കവും പ്രതികരണങ്ങളും വ്യത്യസ്ത രീതിയിൽ ആയിരുന്നു. കഴിഞ്ഞദിവസം മത്സരാർത്ഥിയായ ലക്ഷ്മിപ്രിയ റിയാസിനെ കുട്ടി എന്നാണ് വിളിച്ചത്. പരിഹാസത്തോടെ തന്നെ കുട്ടിയെന്ന് വിളിച്ചതായി റിയാസ് വെളിപ്പെടുത്തി. താൻ ഒരു കുട്ടി അല്ലെന്നും പ്രായപൂർത്തിയായ ആളാണെന്നും ലക്ഷ്മിപ്രിയയ്ക്ക് തുടക്കത്തിൽ തന്നെ റിയാസ് മറുപടി നൽകിയിരുന്നു.

ഞാൻ ഒരു പുരുഷൻ ആണെന്ന കാര്യം ലക്ഷ്മിപ്രിയക്ക് അറിയാമോ എന്നാണ് റിയാസ് ബിഗ് ബോസ് എപ്പിസോഡിൽ പിന്നീട് ചോദിച്ചത്. ഉടൻ തന്നെ ഒട്ടും ചിന്തിക്കാതെ ലക്ഷ്മി പ്രിയയുടെ മറുപടിയും എത്തി. പേര് കേട്ടപ്പോൾ തന്നെ മനസ്സിലായി സാർ എന്നാണ് ലക്ഷ്മിപ്രിയ പ്രതികരിച്ചത്. അത് ജെൻഡർ ആണെന്നും പേരുകേട്ട തിരിച്ചറിയേണ്ട കാര്യമല്ലെന്നും റിയാസ് പറഞ്ഞു. പുരുഷനാണ് എന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് താൻ പ്രസവിക്കുമോ എന്ന് കഴിഞ്ഞദിവസം ചോദിച്ചു.

അത്ര പോലും അറിവോ വിവരമോ ഇല്ലേ. 37 വയസ്സായിട്ടും അറിവില്ലേ എന്നും റിയാസ് ഹാസ്യ രൂപത്തിൽ ലക്ഷ്മി പ്രിയയോട് ചോദിച്ചു. എന്നാൽ ലക്ഷ്മിപ്രിയ നൽകിയ മറുപടി, തന്റെ അറിവില്ലായ്‍മ കൊണ്ടാണ് ചോദിച്ചത് എന്നായിരുന്നു. അതേസമയം, മത്സരാർത്ഥിയായ നിമിഷത്തെക്കുറിച്ച് ഇതിനു മുൻപ് ലക്ഷ്മിപ്രിയ പറഞ്ഞ കാര്യങ്ങൾ ഫോൺ വിളിയിൽ റിയാസ് കൊണ്ടുവന്നതും പ്രേക്ഷകർ കണ്ടതാണ്.
അത് ശരി.. ഈ ചിത്രത്തിന് ഇത്രേം അര്‍ത്ഥമുണ്ടായിരുന്നല്ലേ...; അഞ്ജു കുര്യന്റെ ചിത്രങ്ങള്‍ കണ്ടോ

നിമിഷയെ കുറിച്ച് ലക്ഷ്‍മി പ്രിയ പറഞ്ഞ കാര്യങ്ങളും റിയാസ് തന്റെ ഫോണ്‍വിളിയില്‍ കൊണ്ടുവന്നു. ലക്ഷ്മി പ്രിയ എഴുത്തുകാരി എന്ന് ആണല്ലോ പറയുന്നത്. താങ്കള്‍ക്ക് മാതാപിതാക്കളില്‍ നിന്നുണ്ടായ മോശം അനുഭവങ്ങള്‍ കണ്ണീരില്‍ ചാലിച്ച് എഴുതുകയല്ലേ ചെയ്‍തത് എന്നും ഇതിന് പിന്നാലെ ടാസ്ക്കിലൂടെ റിയാസ് ചോദിക്കുകയായിരുന്നു.

റിയാസ് ചോദിച്ചത് ഇങ്ങനെ :-
'നിങ്ങൾക്ക് എന്ത് കൊണ്ട് നിമിഷയുടെ അനുഭവങ്ങള്‍ മനസിലാക്കാൻ കഴിഞ്ഞില്ല. നിമിഷയുടെ മാതാപിതാക്കളെ വെറുതെ ചര്‍ച്ചയിലേക്ക് വലിച്ചിട്ടു എന്നാണ് നിങ്ങള്‍ പറഞ്ഞത്. നിങ്ങള്‍ക്കു നിങ്ങളുടെ വേദനകള്‍ പറയാമെങ്കില്‍ അവര്‍ക്കും പറഞ്ഞുകൂടേ. നിങ്ങള്‍ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ അതുപോലെ അനുഭവിച്ചിരുന്നെങ്കില്‍ അങ്ങനെ പറയുമായിരുന്നില്ല. സ്‍ത്രീക്കുള്ളിലെ സ്‍ത്രീവിരുദ്ധതയാണ് നിങ്ങള്‍ക്ക്'...
Recommended Video

സ്‍ത്രീകളെ അവഹേളിക്കുന്ന നിങ്ങള്‍ ഒരിക്കലും സ്വയം ഫെമിനിസ്റ്റ് എന്ന് വിളിക്കരുത്. ഒപ്പം അഭിനയിക്കുന്ന സ്‍ത്രീ താരങ്ങള്‍ അല്‍പ വസ്‍ത്രം ധരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടില്ലേ. എന്നിട്ട് നിമിഷയെ കുറിച്ച് എന്തുകൊണ്ട് അങ്ങനെ പറയുന്നു. വസ്‍ത്രധാരണം ഒരാളുടെ ചോയിസാണ്'.












Click it and Unblock the Notifications