Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബൈ സെക്ഷ്വല്‍ ആണോ'? ബിഗ് ബോസ് ഹൗസില്‍ തന്റെ സെക്ഷ്വാലിറ്റി തുറന്ന് പറഞ്ഞ് മത്സരാർത്ഥി

കൊച്ചി: പല കാര്യങ്ങള്‍ കൊണ്ടും വ്യത്യസ്തമാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുളള, വ്യത്യസ്ത സ്വത്വങ്ങളുളള ആളുകള്‍ ആണ് ഇക്കുറി ബിഗ് ബോസില്‍ മത്സരാര്‍ത്ഥികളായിട്ടുളളത്.

ജാസ്മിന്‍ മൂസയും അപര്‍ണ മള്‍ബറിയും തങ്ങളുടെ ലെസ്ബിയന്‍ സ്വത്വം തുറന്ന് പറഞ്ഞ് വന്നിട്ടുളളവരാണ്. എന്നാല്‍ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടി ഇപ്പോള്‍ തന്റെ സെക്ഷ്വാലിറ്റി പരസ്യമാക്കിയിരിക്കുകയാണ്.

1

വേറിട്ട ലൈംഗിക സ്വത്വമുളളവര്‍ അത് ഒളിച്ച് വെച്ചും ഭയന്നും ജീവിക്കുന്ന കാലമൊക്കെ കടന്ന് പോവുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 4 കയ്യടി നേടുന്നത് ഇത്തരത്തില്‍ വ്യത്യസ്ത ലൈംഗിക സ്വത്വമുളളവരെ കൂടി ഈ വലിയ വേദിയുടെ ഭാഗമാക്കിക്കൊണ്ടാണ്. ജാസ്മിന്‍ മൂസയേയും അപര്‍ണ മള്‍ബറിയേയും ഷോയുടെ ഭാഗമാക്കിയതിന് ബിഗ് ബോസിന് ഏറെ അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്.

2

എന്നാല്‍ തന്റെ സെക്ഷ്വാലിറ്റി നേരത്തെ തുറന്ന് പറഞ്ഞിട്ടില്ലാത്ത ഒരു മത്സരാര്‍ത്ഥി അത് ഷോയില്‍ വെച്ച് പരസ്യമാക്കിയിരിക്കുകയാണ്. അശ്വിന്‍ വിജയ് ആണ് താന്‍ ഗേ ആണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. അപര്‍ണ മള്‍ബറിയോടാണ് അശ്വിന്‍ ഇക്കാര്യം ആദ്യം തുറന്ന് പറഞ്ഞത്. പിന്നീട് ജാസ്മിന്‍ മൂസയും ഇക്കാര്യം അറിഞ്ഞു.

3

ജാസ്മിനെ മാറ്റിയിരുത്തിയാണ് അശ്വിനും അപര്‍ണയും കാര്യം അവതരിപ്പിച്ചത്. അശ്വിന് ഒരു കാര്യം പറയാനുണ്ടെന്ന് അപര്‍ണ ജാസ്മിനെ അറിയിച്ചു. നിമിഷയെ കുറിച്ചാണോ അതെന്ന് ജാസ്മിന്‍ ചോദിച്ചു. നിമിഷയെ കുറിച്ച ആണെങ്കില്‍ അത് തന്നോട് പറയേണ്ടെന്നും തന്റെ നാവ് സ്ലിപ്പ് ആകുമെന്നും വേണ്ടത്തത് പറഞ്ഞ് പോകുമെന്നും ജാസ്മിന്‍ പറഞ്ഞു.

4

എന്നാല്‍ അശ്വിന് പറയാനുളളത് നിമിഷയെ കുറിച്ച് അല്ലെന്നും വ്യക്തിപരമായ ഒരു കാര്യം ആണെന്നും അപര്‍ണ പറഞ്ഞു. അശ്വിനും നമ്മളെ പോലെ ആണെന്ന് പറഞ്ഞാണ് അപര്‍ണ വിഷയം അവതരിപ്പിച്ചത്. അശ്വിന്‍ ഗേ ആണെന്ന് അപര്‍ണ ജാസ്മിനോട് പറഞ്ഞു. അതേ എന്ന് പറഞ്ഞ് അശ്വിന്‍ ജാസ്മിന് കൈ കൊടുത്തു.

5

ബൈ സെക്ഷ്വല്‍ ആണോ എന്നാണ് ജാസ്മിന്‍ ഇത് കേട്ടപ്പോള്‍ അശ്വിനോട് ചോദിച്ചത്. താന്‍ സ്ട്രിക്ട്‌ലി ഗേ ആണെന്നും ബൈ സെക്ഷ്വല്‍ അല്ലെന്നും അശ്വിന്‍ വിശദീകരിച്ചു. അശ്വിന്‍ ഗേ ആണെന്നുളള കാര്യം തനിക്ക് നേരത്തെ മുതല്‍ക്കേ തന്നെ സംശയം ഉണ്ടായിരുന്നുവെന്ന് ജാസ്മിന്‍ പറഞ്ഞു. തികച്ചും പേഴ്‌സണലായ ഒരു കാര്യം ആയത് കൊണ്ടാണ് ചോദിക്കാതിരുന്നത് എന്നും ജാസ്മിന്‍ പറഞ്ഞു.

6

ഗേ ആണെന്നത് തുറന്ന് പറഞ്ഞതില്‍ അശ്വിന് വലിയ ആശ്വാസമുണ്ടെന്ന് അപര്‍ണ കൂട്ടിച്ചേര്‍ത്തു. അപ്പോള്‍ ജാസ്മിന്‍ അശ്വിന് ആത്മവിശ്വാസം നല്‍കി. ഇതൊന്നും പേടിക്കേണ്ട കാര്യമില്ലെന്നും തന്റെ പൂര്‍ണ പിന്തുണ ഉണ്ടെന്നും ജാസ്മിന്‍ അശ്വിനോട് പറഞ്ഞു. തികച്ചും സാധാരണമായ പശ്ചാത്തലത്തില്‍ നിന്നും ബിഗ് ബോസ് ഹൗസിലേക്ക് എത്തിയ അശ്വിന്‍ ഒരു മജീഷ്യനാണ്.

7

തിരുവനന്തപുരം സ്വദേശിയായ അശ്വിന്റെ ജീവിത കഥ വെല്ലുവിളികളും വേദനകളും നിറഞ്ഞതായിരുന്നു. അശ്വിന് 5 വയസ്സ് പ്രായമുളളപ്പോഴായിരുന്നു അമ്മ ഉപേക്ഷിച്ച് പോയത്. പിന്നാലെ അച്ഛന്‍ ആത്മഹത്യ ചെയ്തു. അച്ഛമ്മയാണ് അശ്വിനെ വളര്‍ത്തിയത്. സ്‌കൂള്‍ കലോത്സവ വേദികളാണ് അശ്വിനിലെ മജീഷ്യനെ വളര്‍ത്തിയത്. പിന്നീട് പല വേദികളില്‍ മാജിക് ഷോകള്‍ അവതരിപ്പിച്ചു. മാജികില്‍ ഏഷ്യന്‍ ബുക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും അശ്വിന്‍ സ്ഥാനം നേടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+