• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'എനിക്ക് ഡിപ്രഷൻ അടിച്ച് പോകും, ബിഗ് ബോസിന്റെ വിന്നറാകണ്ട';പക്ഷെ നിൽക്കണം! ലക്ഷ്മി പ്രിയ പറയുന്നു

Google Oneindia Malayalam News

കൊച്ചി : തികച്ചും വ്യത്യസ്തമായ മത്സരാർഥികളാണ് ബിഗ് ബോസ് മലയാളം സീസൺ നാലിന്റെ ഏറ്റവും വലിയ പ്രത്യേകത. റിയാലിറ്റി ഷോ ആരംഭിച്ച് രണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ ഇക്കാര്യം പ്രേക്ഷകർക്ക് മനസ്സിലായിരുന്നു. ഇനി വെറും 12 ദിനങ്ങൾ മാത്രമാണ് ബിഗ് ബോസ് അവസാനിക്കാൻ ശേഷിക്കുന്നത്.

ബിഗ് ബോസിൽ മിക്ക പ്രേക്ഷകരും കാത്തിരിക്കുന്ന സെ​ഗ്മെന്റാണ് വീക്കിലി ടാസ്ക്. പ്രധാനമായും കായികപരമായ ടാസ്കുകളാണ് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകുന്നത്. അതിനാൽ തന്നെ ബിഗ് ബോസ് കാണുന്ന ഓരോ പ്രേക്ഷകരുടെ മനം കവരുന്ന രീതിയിലാണ് റിയാലിറ്റി ഷോ മുന്നോട്ടുപോകുന്നത്.

ഏറെ രസകരവും കൗതുകവുമാണ് ബിഗ് ബോസിന്റെ ഓരോ ടാസ്ക്കുകളും. എന്നാൽ, ആരാകും ബി​ഗ് ബോസ് ടൈറ്റിൽ വിന്നർ എന്ന് മത്സരാർത്ഥികൾ ചർച്ച നടത്തുമ്പോൾ കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേക്ഷകർ.

1

വിഷയത്തെക്കുറിച്ച് വലിയ ചർച്ചകൾക്ക് ഇപ്പോൾ സോഷ്യൽ മീഡിയയും വേദിയാകുന്നു. പ്രേക്ഷകർ ചർച്ച ചെയ്യുന്ന പേരുകളിൽ മത്സരാർത്ഥിയായ ലക്ഷ്മിപ്രിയയും ഇടം പിടിച്ചിരിക്കുന്നു. ചങ്കുറപ്പുള്ള ശക്തയായ മത്സരാർത്ഥിയാണ് ബിഗ് ബോസ് മലയാളം സീസൺ 4 - ൽ ലക്ഷ്മിപ്രിയ. റിയാലിറ്റി ഷോ അവസാനിക്കാൻ 12 നാളുകൾ ശേഷിക്കേ ലക്ഷ്മി പ്രിയയുടെ പ്രകടനങ്ങൾ മാറിമറിന്നു എന്നതും വസ്തുത.

'ചീത്ത വിളിക്കാതെ വാദിച്ചു ജയിക്ക്,ബിഗ് ബോസ് മത്സരാർത്ഥികളോട് നിര്‍ദ്ദേശിക്കുന്നതാ...':വൈറൽ കുറിപ്പ്'ചീത്ത വിളിക്കാതെ വാദിച്ചു ജയിക്ക്,ബിഗ് ബോസ് മത്സരാർത്ഥികളോട് നിര്‍ദ്ദേശിക്കുന്നതാ...':വൈറൽ കുറിപ്പ്

2

ഇപ്പോൾ ആൾമാറാട്ടം എന്ന ടാസ്ക്കാണ് വളരെ കൗതുകം കൊള്ളിക്കുന്നത്. ഈ ടാസ്കിൽ ബ്ലെസ്ലിയായി മികച്ച പ്രകടനം നടത്തിയിരിക്കുകയാണ് ലക്ഷ്മി പ്രിയ. അവസാന റൗണ്ടുകൾ മുന്നിൽ കണ്ട് കുതിക്കുകയാണ് മത്സരാർത്ഥി. 'വീക്കിലി ടാസ്കിൽ ഇവേള കിട്ടിയപ്പോഴാണ് നൂറ് ദിവസം നിൽക്കണം എന്ന ആ​ഗ്രഹം തനിക്ക് ഉണ്ടായതെന്ന് ലക്ഷ്മി പറയുന്നു.

2

ഇക്കാര്യം മത്സരാർത്ഥിയായ ധന്യയും വ്യക്തമാക്കിയിരുന്നു. തനിക്ക് ബിഗ് ബോസിന്റെ വിന്നാറാകണം എന്നില്ലെന്ന് ലക്ഷ്മി പ്രിയ പറയുന്നു. നിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭയങ്കര സങ്കടം ആയിരിക്കും. താൻ ഡിപ്രഷൻ അടിച്ച് പോകും. എന്റെ സ്വപ്നമാണ് നൂറ് ദിവസം നിൽക്കണമെന്നത്. പക്ഷെ, എനിക്ക്, അങ്ങനെ ഇല്ലായിരുന്നു. ഒത്തിരി ചവിട്ടിതേക്കലായപ്പോൾ എനിക്ക് വാശി ആയെന്നും ലക്ഷ്മി ധന്യയോട് പറഞ്ഞു.

അഹാന കളര്‍ഫുളാണല്ലോ പോസ്, സംഗതി കലക്കിയിട്ടുണ്ട്, ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

4

അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തനിക്ക് ബിഗ് ബോസിൽ നിന്നും പോകണമെന്നും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കണമെന്നും ലക്ഷ്മിപ്രിയ ആവശ്യപ്പെട്ടിരുന്നു. 'എന്റെ വീട്ടുകാരുടെ അന്തസ്സ്, അഭിമാനം എല്ലാം ഞാൻ കളങ്കപ്പെടുത്തുന്നുണ്ടോ എന്ന് എനിക്കറിയില്ല. എനിക്ക് ഈ രീതിയിലുള്ള സാഹചര്യം അത്ര പരിചയകരമായ ഒന്നല്ല. ബിഗ് ബോസ് ഷോയെ കുറിച്ച് എനിക്ക് നന്നായിട്ട് അറിയാവുന്നതാണ്. കൃത്യമായി പറഞ്ഞാൽ ഒരു മൈന്‍ഡ് ഗെയിം കൂടിയാണ് ബിഗ് ബോസ്.

5

എതിരാളികളായ മത്സരാർഥികൾ നമ്മളെ പലരീതിയിൽ സ്വാധീനിക്കാനും തളർത്താൻ ശ്രമിക്കും. ഇക്കാര്യങ്ങളൊക്കെ എനിക്ക് അറിയാവുന്നതാണ്. ഇതൊക്കെ അറിഞ്ഞു തന്നെയാണ് ഇങ്ങോട്ട് വന്നത്. എന്നാൽ, ജീവിതത്തിൽ ഒരു സ്ത്രീയും കേൾക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് റിയാസും വിനയും ചേർന്ന് എനിക്കെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് പറഞ്ഞത്. എന്നെ ടോർച്ചർ ചെയ്യുകയായിരുന്നു. ഞാനും തിരിച്ചു പല രീതിയിലുള്ള വാക്കുകൾ പറയാറുണ്ട്.

6

പക്ഷേ, ഇത് ഒരുപാട് മോശം വാക്കുകളായി. ഒരു സ്ത്രീക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ആർക്കും കഴിയില്ല ഇത് കേട്ടുനിൽക്കാൻ. എല്ലാം സഹിച്ചും കേട്ടും ഇവിടെ നിന്നിട്ട് എന്ത് നേടാൻ എന്നാണ് ഞാൻ ഇപ്പോൾ ചിന്തിച്ചു കൊണ്ടിരിക്കുന്നത്. എനിക്കുള്ള എന്റെ നല്ല ജീവിതത്തെ ചെറുതാക്കി കളയാനും ചവിട്ടിതേയ്ക്കാനും ഞാൻ ആരെയും സമ്മതിക്കില്ല. എനിക്കുള്ളിൽ ഉള്ള സ്ത്രീയ്ക്ക് അന്തസ്സുള്ള ആണ്. ഞാൻ അഭിമാനിയായ സ്ത്രീയാണ്. സീരിയൽ റിയാലിറ്റി ഷോയിലൂടെ പറയുന്ന പലകാര്യങ്ങളും എനിക്ക് കേട്ട് കൊണ്ടിരിക്കാൻ പറ്റുന്ന ഒന്നല്ല...'

7

ലക്ഷ്മിയിൽ നിന്നും ഇത്തരം പ്രതികരണങ്ങൾ ഉണ്ടായി എങ്കിലും വീണ്ടും പോരാട്ട ചൂടിൽ തിരിച്ച് എത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ എപ്പിസോഡിൽ നൂറ് ദിവസം നിൽക്കണമെന്നും അത് വാശി ആണെന്നും ലക്ഷ്മി പ്രിയ പറഞ്ഞിരിക്കുന്നത്.

cmsvideo
  എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss
  English summary
  bigg boss malayalam season 4 : contestant lakshmi priya talk about her opinion over bigg boss final goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X