ബിഗ് ബോസ് വീട്ടിലെ പഴം പുഴുങ്ങികളാരൊക്കെ, ടോപ്പ് 5ൽ ആരെത്തും ? നിമിഷ പറയുന്നു
കൊച്ചി: ബിഗ് ബോസ് വീട്ടില്‍ നിന്നും അടുത്തിടെ പുറത്തായ മത്സരാര്‍ത്ഥിയാണ് നിമിഷ. നേരത്തെ ഒരു തവണ പുറത്തുപോയെങ്കിലും തൊട്ടടുത്ത ദിവസം തന്നെ തിരിച്ചെത്താനുള്ള അവസരം നിമിഷയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ബിഗ് ബോസ് അമ്പതാം ദിവസത്തില്‍ എത്തിയ സന്തോഷവേളയിലായിരുന്നു നിമിഷം വീണ്ടും പുറത്തുപോയത്. ഇപ്പോള്‍ ബിഗ് ബോസ് വീട്ടിലെ വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് നിമിഷ. ബിഹൈന്‍ വുഡ്സിനോടാണ് നിമിഷ മനസുതുറന്നത്.
റോബിന്-ദില്‍ഷ പ്രണയത്തെക്കുറിച്ചും ലക്ഷ്മി പ്രിയയുമായുള്ള വഴക്കിനെക്കുറിച്ചും ജാസ്മിനുമായുള്ള സൗഹൃദത്തെക്കുറിച്ചും റിയാസിനോടുള്ള ഇഷ്ടത്തെക്കുറിച്ചുമൊക്കെ നിമിഷ പറയുന്നുണ്ട്. ബിഗ് ബോസില്‍ വിജയിക്കാന്‍ സാധ്യത ഉള്ള മത്സരാര്‍ത്ഥികളെക്കുറിച്ചും മോശം പ്രകടനം നടത്തുന്ന മത്സരാര്ത്ഥികളെക്കുറിച്ചുമെല്ലം നിമിഷ പറയുന്നുണ്ട്.

ബിഗ് ബോസിനകത്തും പുറത്തും ഏറെ ചര്‍ച്ചയായ കാര്യമാണ് ഡോ. റോബിന്-ദില്‍ഷ പ്രണയം. ബിഗ് ബോസ് വീടനകത്തുള്ളവര്ക്കും പ്രേക്ഷകര്‍ക്കും ഇക്കാര്യത്തില്‍ സംശയമാണ്.
ഇരുവരും തമ്മില്‍ പ്രണം ഉണ്ടോ എന്ന് തനിക്ക് വ്യക്തമായി പറയാന്‍ കഴിയില്ലെന്നാണ് നിമിഷ പറഞ്ഞത്. ബിഗ് ബോസില്‍ ഒരു പേളി-ശ്രീനീഷ് പ്രണയം സംഭവിക്കുമോ എന്ന ചോദ്യത്തിനായിരുന്നു നിമിഷയുടെ പ്രതികരണം.
ഞങ്ങളുടെ മുന്നില്‍ വെച്ച് റോബിനും ദില്‍ഷയും തമ്മില്‍ ഒന്നും സംസാരിക്കാറില്ല. എപ്പോഴും അവിടെയുള്ള ഊഞ്ഞലിനടുത്ത് പോയാണ് സംസാരിക്കാറ്. അല്ലെങ്കില്‍ അവിടെയുള്ള കസേരയില്‍ ഇരുന്ന് സംസാരിക്കും. അവരെന്താ സംസാരിക്കുന്നതെന്ന് എനിക്കറിയില്ല. നിങ്ങള്‍ക്കറിയാമായിരിക്കും, നിങ്ങള്‍ പറ ചാന്‍സ് ഉണ്ടോ? നിമിഷ പറഞ്ഞു.

ചാടക്കേറി അവരുടെ ലൈഫിനെക്കുറിച്ച് പറയാന്‍ താന്‍ ആരുമല്ലെന്നും എന്നാല്‍ ആ ഒരു ട്രയാഗിംള്‍ തുടങ്ങയതിന് ശേഷം ദില്‍ഷ വീട്ടിലുള്ള ആള്‍ക്കാരോട് സംസാരിക്കാറില്ലെന്നും നിമിഷ പറഞ്ഞു. അവള്‍ക്ക് മിണ്ടണമെന്നില്ലെങ്കില് അവളെ തല്ലി സംസാരിപ്പിക്കാന്‍ പറ്റുമോ നിമിഷ പറഞ്ഞു.
ലക്ഷ്മി പ്രിയയ്ക്ക് ഫെമിനസത്തെക്കുറിച്ച് സ്പെഷ്യല്‍ ക്ലാസെടുക്കാന്‍ തനിക്ക് താല്പര്യമില്ലെന്ന് ഇരുവരും തമ്മിലുണ്ടായ വഴക്കിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം. കുക്കിംഗ് അറിയാത്തതോ, വീട്ടുജോലി ചെയ്യാതിരിക്കുന്നതോ ഒരു സ്ത്രീയെന്ന നിലയില്‍ ഒരുതരത്തിലുമുള്ള കുറവല്ലെന്നും നിമിഷ പറഞ്ഞു.

ബിഗ്ബോസില്‍ ടോപ്പ് ഫൈവില്‍ വാരന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥികള്‍ ആരൊക്കെയായിരിക്കുമെന്നതിനെക്കുറിച്ചും നിമിഷ പറയുന്നുണ്ട്. ഡോ. റോബിന്, ജാസ്മിന്, അഖില്‍, ബ്ലസ്ലി, ദില്‍ഷ എന്നിവരായിരിക്കും ടോപ്പ് ഫൈവില്‍ എത്തുകയെന്നാണ് നിമിഷയുടെ അഭിപ്രായം. ദില്‍ഷ എന്തായാലും ടോപ്പ് ഫൈവില്‍ എത്തുമെന്നും എന്നാല്‍ അത് ദില്‍ഷ നല്ലരീതിയില്‍ കളിച്ചതുകൊണ്ടല്ല, ഒരാളുടെ കൂടെ നിന്നാണ് ജയിക്കുന്നതെന്നും നിമിഷ പറഞ്ഞു. ജാസ്മിന് ഉള്ളില്‍ ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യുന്നുണ്ട്. വെളിയിലാണ് അവള്‍ക്ക് പ്രശ്നം. ഇങ്ങനെ എല്ലാ എലിമിനേഷനിലും അവരിങ്ങനെ പിടിച്ച് ഇടുവാണെങ്കില്‍ അവള് പെട്ടെന്ന് ഇങ്ങോട്ട് വരുമെന്നാണ് തോന്നുന്നത്, നിമിഷ പറഞ്ഞു.

ബിഗ് ഹൗസില്‍ പഴം പുഴിങ്ങിയിരിക്കുന്ന മൂന്ന് പേര് ആരാണെന്ന് ചോദ്യത്തിന് നിമിഷ നല്കിയ ഉത്തരം അപര്‍ണ, സുചിത്ര, ധന്യ എന്നായിരുന്നു. ഈ മൂന്ന് പേരും ബിഗ് ഹൗസില്‍ ഒരു വാല്യൂവും ആഡ് ചെയ്യുന്നില്ലെന്നും നിമിഷ പറഞ്ഞു. ഇവര്‍ ഷോയ്ക്ക് ഒരു വാല്യും ആഡ് ചെയ്യുന്നില്ല എന്നുതന്നെയാണ് തന്റെ അഭിപ്രായമെന്നും ഒരു ഇത് രണ്ടാഴ്ച കൊണ്ട് മാറാനും സാധ്യത ഉണ്ടെന്നും നിമിഷ പറഞ്ഞു.
ഇനി ഒരിക്കല്‍ക്കൂടി ബിഗ് ബോസിലേക്ക് തിരിച്ചുവിളിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും പോകുമെന്ന് നിമിഷ പറഞ്ഞു.

താന്‍ ബിഗ് ബോസില്‍ നിന്ന് പുറത്തായി പുറത്തിരിക്കേണ്ട ആളല്ലെന്നാണ് നിമിഷയുടെ അഭിപ്രായം. അര്‍ഹതയില്ലാത്ത ഒന്നും ചെയ്യാതെ ഒരുപാട് പേര് ബിഗ് ബോസിലുണ്ടെന്നും അതിന് തെറ്റുകാര്‍ തങ്ങള്‍ മത്സരാര്‍ത്ഥികള്‍ തന്നെയാണെന്നും നിമിഷ പറയുന്നു. തങ്ങള്‍ നോമിനേറ്റ് ചെയ്യാത്തതുകൊണ്ടാണ് അവര്‍ നോമിനേഷനില്‍ എത്താത്തതെന്ന് നിമിഷ പറഞ്ഞു.
ബിഗ് ബോസില്‍ തിരിച്ചെത്തിയാല്‍ പ്രക്ഷേകര്‍ തന്നെ ഇഷ്ടപ്പെടണമില്ലെന്നും നിമിഷ പറഞ്ഞു. പ്രേക്ഷകര്‍ക്ക് ചിലപ്പോള്‍ ഇഷ്ടപ്പെടുക ലക്ഷ്മി പ്രിയയെ പോലുള്ള കുല സത്രീകളെ ആയിരിക്കും എന്നാല്‍ തനിക്ക് അങ്ങനെ ആവാന്‍ പറ്റില്ലെന്നും നിമിഷ പറഞ്ഞു. ഈ ആഴ്ച തിരിച്ചുപോയാലും പ്രേക്ഷകര്‍ തന്നെ അതേ സ്പീഡില്‍ തന്നെ തിരിച്ചയക്കും അത് തനിക്ക് നാണക്കേടാവുമെന്നും നിമിഷ പറഞ്ഞു.
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications